വയസ് നാല്‍പത് ആയില്ലേ ഇനിയെങ്കിലും ഒരു കുഞ്ഞിക്കാല് കാണേണ്ടേ?ഇങ്ങനെ ചോദിക്കുന്നവരോട് വിദ്യാബാലന് ഒന്നേ പറയാനുള്ളൂ…

ആണ്‍മേധാവിത്വമുള്ള ബോളിവുഡില്‍ അഭിനയമികവു കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് വിദ്യാബാലന്‍. വിവാഹം കഴിയുന്നതോടെ ഒട്ടുമിക്ക നടിമാരും വെള്ളിത്തിരയില്‍ നിന്നു താല്‍ക്കാലികമായെങ്കിലും പിന്‍വാങ്ങുമ്പോള്‍ വിദ്യ അതിനൊരപവാദമാണ്.വിദ്യയുടെ ഏറ്റവും പുതിയ ചിത്രമായ തുംഹാരി സുലു ബോക്സോഫിസില്‍ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും താരത്തിന് സിനിമയ്ക്ക് ഒട്ടും കുറവുമില്ല. വരുന്ന ജനുവരി ഒന്നിന് താരത്തിന് 40 വയസ്സ് പൂര്‍ത്തിയാകുകയാണ്. വിദ്യയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് ഒരു കുഞ്ഞിനായുള്ള സമയം തനിക്കില്ലെന്നായിരുന്നു വിദ്യയുടെ മറുപടി. ഓരോ സിനിമയും തനിക്ക് ഒരു കുഞ്ഞിനെപ്പോലെയണെന്നാണ് താരം പറയുന്നത്. തനിക്കിപ്പോള്‍ തന്നെ 20 കുട്ടികളുണ്ടെന്ന് വിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ മനസു തുറന്നത്. പിറന്നാള്‍…

Read More

ഒരു തവണ ബോയ്ഫ്രണ്ട് ക്ഷമിച്ചെന്നുവരും പക്ഷെ ! ബോയ്ഫ്രണ്ടുമായുള്ള ബന്ധത്തില്‍ ഇടയ്ക്കിടെ ‘ കിളി പോകുന്നത്’ അത്ര നല്ലതല്ലയെന്ന് വിദ്യാബാലന്‍

ഇന്ത്യന്‍ സിനിമയിലെ വനിതാ സൂപ്പര്‍സ്റ്റാറാണ് വിദ്യാ ബാലന്‍. പുതിയ ചിത്രമായ ‘തുംഹാരി സുലു’ വിന്റെ പ്രചരണത്തിലാണ് വിദ്യയിപ്പോള്‍. അതിനോടനുബന്ധിച്ച് നടക്കുന്ന അഭിമുഖങ്ങളിലൊന്നിലാണ് വിദ്യാ ‘എഗണി ആന്റ് ‘ കളിക്കാന്‍ തയ്യാറായത്. ആനുകാലികങ്ങളില്‍ വരുന്ന ‘സ്വകാര്യപ്രശ്‌ന പരിഹാര’ കോളങ്ങളില്‍ ഉപദേശം നല്‍കുന്ന സ്ത്രീകളെയാണ് ‘എഗണി ആന്റ്’ എന്ന് വിളിക്കുന്നത്. അഭിമുഖത്തില്‍ വിദ്യ നേരിട്ട ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു. ‘എന്റെ ബോയ്ഫ്രണ്ടിനോട് വീഡിയോ കോളില്‍ സംസാരിച്ചത് ഒരു പുരുഷ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ്. ഞാന്‍ എന്റെ വീട്ടിലാണ് എന്നാണ് ബോയ്ഫ്രണ്ട് കരുതിയിരുന്നത്. സംസാരിച്ചു കഴിഞ്ഞ ശേഷമാണ് ഞാന്‍ തിരിച്ചറിഞ്ഞത് ആ സുഹൃത്തിന്റെ വീട്ടിലെ ചുമരുകളില്‍ നിറയെ കിളികളുടെ ചിത്രമാണ് എന്ന്. എന്റെ വീട്ടിലെ ചുമരുകളില്‍ അതില്ല. എന്റെ ബോയ്ഫ്രണ്ട് വൈകാതെ എന്റെ വീട്ടിലേക്ക് വരുമെന്നും പറഞ്ഞിട്ടുണ്ട്. കിളികളുടെ കാര്യത്തില്‍ ഞാന്‍ എന്ത് ചെയ്യണം?’ ഇതിന് മറുപടിയായി വിദ്യാ പറഞ്ഞത്, ‘ആ കിളിയെല്ലാം…

Read More

ആ രാത്രിയില്‍ ഇരുട്ടിലിരുന്ന് അച്ഛന്‍ പൊട്ടിക്കരഞ്ഞു; ഡേര്‍ട്ടി പിക്ചറില്‍ വലിയ തോതില്‍ ശരീര പ്രദര്‍ശനം ഉണ്ടാകുമെന്ന് ഞാന്‍ കുടുംബത്തോടു പറഞ്ഞിരുന്നു; വിദ്യാബാലന്‍ മനസു തുറക്കുന്നു

ഇന്ത്യന്‍ സിനിമയില്‍ ഒരു നടിയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാമെങ്കില്‍ അത് വിദ്യാബാലനെയായിരിക്കും. തങ്ങളുടെ ഇമേജിനെ ബാധിക്കുമെന്ന് കരുതി മറ്റു നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന വേഷങ്ങള്‍ സധൈര്യം മുന്നോട്ടു വന്ന് അഭിനയിച്ച് വിജയിപ്പിക്കുന്നതാണ് വിദ്യയെ ഇന്ത്യന്‍ സിനിമയിലെ റാണിയാക്കുന്നത്. വിദ്യയെന്ന പെണ്‍കുട്ടിയെ വിദ്യാബാലനാക്കിയത് പാലക്കാട് രാമയ്യര്‍ ബാലനെന്ന പി. ആര്‍ ബാലനാണ്. അതായത് വിദ്യയുടെ അച്ഛന്‍. വിദ്യാ ബാലന് എല്ലാവിധ ധൈര്യവും പിന്തുണയും നല്‍കിയത് ഈ അച്ഛനായിരുന്നു. ഈ കീര്‍ത്തിയത്രയും ഉണ്ടാകുന്നതിന് മുന്‍പ് ഒരു അര്‍ധരാത്രി ഇരുട്ടില്‍ ഒറ്റയ്ക്കിരുന്ന് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പൊട്ടിപ്പൊട്ടി കരഞ്ഞ ഒരു അനുഭവമുണ്ട്  വിദ്യാബാലന്റെ അച്ഛന്. പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ പിറകിലൂടെ വന്ന് കൈവച്ച് അന്ന് വിദ്യ പറഞ്ഞു, സാരമില്ല അപ്പാ എല്ലാം ശരിയാവും. ഇയൊരു നിമിഷമാണ് തന്റെയും മക്കളുടെയും പില്‍ക്കാല ജീവിതം മാറ്റിമറിച്ചതെന്നാണ് പിതൃദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ എഴുപത്തിയൊന്നുകാരനായ പി.ആര്‍.ബാലന്‍…

Read More

അടുത്ത പ്രാവശ്യം നിങ്ങളെയും വിളിക്കാം! കുട്ടികളായില്ലേ എന്ന ചോദ്യത്തിന് വിദ്യാബാലന്‍ നല്‍കുന്ന ചുട്ട മറുപടി കേള്‍ക്കാം

നായക മേധാവിത്വമുള്ള ഇന്ത്യന്‍ സിനിമയില്‍ തന്റേടികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് വിദ്യാബാലന്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഈ തന്റേടം വിദ്യ കാത്തു സൂക്ഷിക്കുന്നുണ്ട്. സിനിമയില്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അഭിമുഖത്തില്‍ ചോദ്യങ്ങളെ നേരിടുമ്പോഴും ശക്തമായ തീരുമാനങ്ങളെടുക്കാന്‍ വിദ്യയെ തുണയ്ക്കുന്നതും ഈ തന്റേടം തന്നയാണ്. നായികമാരുടെ സ്വകാര്യത അറിയാന്‍ പലര്‍ക്കും വലിയ താത്പര്യമാണ്. വിദ്യയുടെ കല്യാണം കഴിഞ്ഞ അന്നു മുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് വിശേഷം ഒന്നുമില്ലേ എന്നത്. ആളുകളുടെ ഇത്തരം ചോദ്യത്തില്‍ മനം മടുത്ത വിദ്യ ഒരൊറ്റ ചൂടന്‍ മറുപടികൊണ്ട് ചോദ്യകര്‍ത്താക്കളുടെ വായടപ്പിച്ചു. ആ സംഭവത്തെക്കുറിച്ച് വിദ്യ പറയുന്നതിങ്ങനെ ”കുഞ്ഞുങ്ങളെക്കുറിച്ചും കുടുംബം വിപുലമാക്കുന്നതിനെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങള്‍ ആദ്യമൊക്കെ അലോസരമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ ഒരു നേരമ്പോക്കായാണ് ഞാന്‍ കാണുന്നത്. എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങള്‍ ഒപ്പമുണ്ടാകുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളേയും വിളിക്കാം എന്ന്…

Read More

എന്റെ ശരീരം, എന്റെ നിയമങ്ങള്‍, വിധിക്കാന്‍ നിങ്ങള്‍ക്കവകാശമില്ല! ഈ രാജ്യത്ത് ഞങ്ങള്‍ രണ്ടാംതരം പൗരന്മാര്‍; സ്ത്രീകളോടുള്ള രാജ്യത്തിന്റെ സമീപനത്തെക്കുറിച്ച് വിദ്യാ ബാലന്‍

കാലം വളരെയേറെ മുന്നോട്ടുപോയെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ സമൂഹത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് പ്രശസ്ത ബോളിവുഡ്താരം വിദ്യാ ബാലന്‍. സ്ത്രീകള്‍ക്കുവേണ്ടിയുളളതല്ല ഈ രാജ്യമെന്നും ഇവിടെ നമ്മള്‍ രണ്ടാം തരം പൗരന്‍മാരാണെന്നും വിദ്യാബാലന്‍ പറഞ്ഞു. പൂര്‍ണ്ണമായും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹമാണ് ഇവിടെ നിലനില്‍ക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി. ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ സിനിമാ ലോകത്ത് തന്റെതായൊരു ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലന്‍. പുതിയ ചിത്രത്തിലെ നടിയുടെ ഗെറ്റപ്പ് തന്നെ പ്രേക്ഷകരില്‍ ആകാംഷ ഉണ്ടാക്കിയിട്ടുണ്ട്. തന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള മറുപടിയിലാണ് രാജ്യത്തെ സ്ത്രീകളുടെ പദവിക്ക് യാതൊരു മാറ്റവും വന്നില്ലെന്ന അഭിപ്രായം വിദ്യാ ബാലന്‍ വ്യക്തമാക്കിയത്. സ്ത്രീകള്‍ ആരുടെയൊക്കെയോ നിയന്ത്രണത്തിലാണ്. അത്തരം നിയന്ത്രണങ്ങളില്‍ നിന്നും പുറത്തുകടന്നാല്‍ മാത്രമേ ഉയര്‍ച്ച ഉണ്ടാകുകയുള്ളൂയെന്നും വിദ്യാബാലന്‍ പറഞ്ഞു. വേശ്യാലയം നടത്തിപ്പുകാരിയായാണ് ബീഗം ജാനില്‍ വിദ്യാ ബാലന്‍…

Read More