ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരെ നിയമിച്ചതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ വിമാനക്കമ്പനിയായ വിയറ്റ്ജെറ്റ് ഇന്ത്യയിലേക്ക് എത്തുന്നു. എയര്‍ ഹോസ്റ്റസുമാരുടെ ലോഞ്ചറി ഷോ നേരിട്ട ആസ്വദിക്കാന്‍ അവസരം നല്കുന്ന വിയറ്റ്നാം വിമാനക്കമ്പനിയുടെ സര്‍വീസ് ഇനി ഇന്ത്യയിലേക്കുമുണ്ടാകും. ബിക്കിനിയിട്ട മോഡലുകളാല്‍ സമ്പുഷ്ടമായ വിമാനത്തിന്റെ ചെല്ലപ്പേര് തന്നെ ‘ബിക്കിനി എയര്‍ലൈന്‍സ്’ എന്നാണ്. വ്യോമഗതാഗത മേഖലയില്‍ വിജയകരമായ പുതിയ തന്ത്രം പരീക്ഷിച്ച വന്‍ വിജയം നേടിയ വിമാനക്കമ്പനി ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. വിയറ്റ്നാമിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാനക്കമ്പനി ന്യൂഡല്‍ഹിയില്‍ നിന്നും വിയറ്റനാം നഗരമായ ഹോചിമിനിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസ് നടത്താനാണ് പദ്ധതി. ശരീരത്തിന്റെ അഴകളവുകള്‍ ദൃശ്യമാക്കുന്ന വിധത്തില്‍ അല്‍പ്പ വസ്ത്ര ധാരിണികളായ എയര്‍ഹോസ്റ്റസുമാരാണ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് സേവനവുമായി എത്തുന്നത്. വിയറ്റ്നാമിലെ ആദ്യ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോ എന്ന സ്ത്രീയാണ് വിമാനക്കമ്പനിയുടെ നവ ആശയത്തിന് പിന്നില്‍. വിയേര്‍ജെറ്റിന്റെ ചീഫ്…
Read More