എഡ്ഗാര്‍ റൈസ് ബറോസിന്റെ സൃഷ്ടിയായ ടാര്‍സനെക്കുറിച്ചറിയാത്ത ആളുകളുണ്ടാവില്ല. ചെറുപ്പത്തില്‍ കാട്ടിലകപ്പെട്ട ശിശുവിനെ കുരങ്ങന്‍മാര്‍ വളര്‍ത്തുന്നതും അവന്‍ കുരങ്ങന്മാരെപ്പോലെ വളരുന്നതുമാണ് ടാര്‍സന്റെ കഥ. എന്നാല്‍ ഇത് കഥയാണെന്നിരിക്കെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാര്‍സന്റെ ജീവിതത്തിന് സമാനമായി ജീവിച്ച ആളുകളുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരമൊരു ടാര്‍സന്‍ എത്തിയിരിക്കുകയാണ്. പുറംലോകത്തെക്കുറിച്ചറിയാതെ 41 വര്‍ഷമാണ് ഈ ടാര്‍സന്‍ കാട്ടിനുള്ളില്‍ കഴിഞ്ഞത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഹൊ വാന്‍ ലാങാണ് ഇപ്പോള്‍ നാടു കണ്ടിരിക്കുന്നത്. 1972ലെ വിയറ്റ്‌നാം യുദ്ധത്തില്‍ നിന്നും രക്ഷ നേടാനാണ് ലാങിന്റെ പിതാവ് ലാങിനെയും സഹോദരനെയും കൂട്ടി കാട്ടിലേക്ക് രക്ഷപ്പെട്ടത്. അന്നുമുതല്‍ കാട് മാത്രമാണ് ലാങിന്റെ ലോകം. ഒറ്റപ്പെട്ടുള്ള ജീവിത്തില്‍ നിന്ന് 2013ല്‍ ലാങ്ങിനെ രക്ഷപ്പെടുത്തിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചിട്ടില്ല. തായ്താരാ ജില്ലയിലെ ഉള്‍ക്കാട്ടിലേക്ക് എത്തുമ്പോള്‍ ലാങ്ങിന് മൂന്നു വയസ്സാണ് പ്രായം. തുടര്‍ന്ന് 41 വര്‍ഷം…
Read MoreTag: vietnam
വായുവിലൂടെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തി ! പുതിയ വകഭേദം അതീവ മാരകം…
വായുവിലൂടെ അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. വാക്‌സിനേഷനിലൂടെ മികച്ച പ്രതിരോധമാണ് വിയറ്റ്‌നാം നടത്തി വരുന്നത്.പുതിയ വൈറസ് മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അത്യന്ത്യം അപകടകാരിയാണെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്‌നല്‍കുന്നുണ്ട്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്‌നാമില്‍ കോവിഡ് ബാധിച്ചത്. 47 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read Moreസ്വന്തമെന്നു പറയാന്‍ ആരുമില്ല ! ആഹാരത്തിനുള്ള വക കണ്ടെത്തുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തനിച്ച്; 12കാരന്റെ ജീവിതം ഏവരുടെയും കരളുരുക്കുന്നത്…
ഒറ്റയ്ക്ക് താമസിക്കുന്ന ഒരു 12കാരന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡാങ് വാന്‍ ഖുയാന്‍ എന്നാണ് അവന്റെ പേര്. വിയറ്റ്‌നാമിലെ ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കുന്ന അവന് കൂട്ടായി ആരുമില്ല. അച്ഛനും അമ്മയും നഷ്ടമായ ശേഷം അവന്‍ മറ്റൊരു വീട്ടില്‍ പോകാന്‍ വിസ്സമ്മതിച്ച് ആരുമില്ലാത്ത ആ വീട്ടില്‍ ഒറ്റക്കാണ് കഴിയുന്നത്. സ്‌കൂള്‍ പഠനത്തിനൊപ്പം പകല്‍ അവന്‍ വയലുകളില്‍ ജോലി ചെയ്യുന്നു. അവന്റെ ജീവിതം ലോകമെമ്പാടുമുള്ള ആളുകളുടെ കരളുരുക്കുകയാണ്. സ്‌കൂളില്‍ ഇരിക്കുമ്പോഴാണ് അവന്റെ അച്ഛന്‍ ഒരു റോഡപകടത്തില്‍ മരണപ്പെട്ടതായി അമ്മാവന്‍ വന്നു പറയുന്നത്. അവന്‍ കരച്ചില്‍ അടക്കാന്‍ പാടുപെട്ടു. അധ്യാപകനോട് മൂന്ന് ദിവസത്തെ അവധി ചോദിച്ചു അവന്‍ സ്‌കൂളില്‍ നിന്നിറങ്ങി. നാല് കുന്നുകള്‍ കടന്ന് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ അവന്‍ തന്റെ പഴയ സൈക്കിള്‍ ചവിട്ടി വീട്ടിലെത്തി. വീട്ടില്‍, അമ്മാവനും അയല്‍വാസികളുമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് പിതാവ്…
Read Moreബിക്കിനിയിട്ട സുന്ദരി എയര്‍ ഹോസ്റ്റസുമാര്‍ ഇനി തലസ്ഥാനത്തേക്ക് പറന്നെത്തും ! വിയറ്റ് ജെറ്റിന്റെ ഡല്‍ഹി സര്‍വ്വീസ് ഡിസംബര്‍ മുതല്‍…
ബിക്കിനിയണിഞ്ഞ എയര്‍ഹോസ്റ്റസുമാരുടെ സേവനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച വിയറ്റ് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങുന്നു. ഡിസംബര്‍ മുതല്‍ ആണ് വിയറ്റ് ജെറ്റ് ഇന്ത്യയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28വരെയുള്ള സര്‍വ്വീസുകള്‍ക്കുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ്. വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. ബിക്കിനി ധരിക്കണമോ അതോ പരമ്പാരാഗതത വസ്ത്രം ധരിക്കണമോ എന്ന് തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ക്കുണ്ടെങ്കിലും പൊതുവെ എല്ലാവരും ബിക്കിനിയാണ് തിരഞ്ഞെടുക്കാറ്. ഇത്തരത്തിലുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് 2011 ല്‍ ആരംഭം കുറിച്ച എയര്‍ലൈന്‍സിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. വിമാന സര്‍വ്വീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ബിക്കിനിയിട്ട ഫ്ളൈറ്റ് അറ്റന്‍ഡര്‍മാരേയും പൈലറ്റുമാരേയും…
Read More