നയന്‍താരയുടെയും വിഘ്നേഷിന്റെയും പ്രണയം സിനിമാപ്രേമികളുടെ ഇഷ്ടവിഷയമാണ്. ഇരുവരുടെയും പ്രേമം വ്യക്തമാക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേഷ് ശിവനെ വിഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ”ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.”വിഘ്നേഷ് കുറിച്ചു. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് ഏപ്രില്‍ 28നും വിഘ്നേശും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ ജൂണ്‍ ഒമ്പതിന് നയന്‍താരയും വിഘ്നേഷും തിരുപ്പതി ക്ഷേത്രത്തില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍…
Read MoreTag: VIGNESH
‘മാഡ’ത്തില്‍ നിന്ന് കാമുകിയിലേക്ക് ! താനും നയന്‍താരയും തമ്മില്‍ പ്രണയം പൂവിട്ട സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്നേഷ് ശിവന്…
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ഏറെനാളായി ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. വിഘ്നേഷിന്റെ കരിയറില്‍ ഏറ്റവും വലിയ ബ്രേക്ക് നല്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്. 2015ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. നയന്‍താരയുടെ തിരിച്ചു വരവ് കണ്ട ചിത്രം കൂടിയായിരുന്നു അത്. പിന്നിങ്ങോട്ട് നയന്‍സിന് തിരിഞ്ഞു നോക്കേണ്ട കാര്യമില്ലായിരുന്നു. തുടക്കത്തില്‍ മാഡം എന്നാണ് നയന്‍താരയെ സംബോധന ചെയ്തിരുന്നതെന്നും അവരൊരു വലിയ ആര്‍ട്ടിസ്റ്റായതിനാല്‍ അഭിനയിക്കുമ്പോള്‍ നിര്‍ദേശം നല്കാന് ഭയമായിരുന്നുവെന്നും അവര്‍ എന്തുകരുതും എന്ന ചിന്തയായിരുന്നു മനസ്സുനിറയയെ എന്നും വിഘ്നേശ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ആ ഭയം മാറ്റിത്തന്നത് നയന്താരയായിരുന്നുവെന്നും നീയൊരു സംവിധായകനാണ്. അതുകൊണ്ട് നീ ഒരിക്കലുമങ്ങനെ ചിന്തിക്കരുതെന്നും നീ…
Read Moreഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങളൊക്കെ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് ! വിവാഹത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് വിഗ്നേഷ് ശിവന്…
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഈ വര്‍ഷം തന്നെ വിവാഹിതയായേക്കുമെന്ന് സൂചന. പലതവണ വിവാഹ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നയന്‍സും കാമുകന് വിഗ്നേഷും ഇതേക്കുറിച്ച് ഇന്നേവരെ പ്രതികരിച്ചിരുന്നില്ല എന്നാല്‍ ഇപ്പോള്‍ ആദ്യമായി വിഗ് നേഷ് തന്റെ വിവാഹ വാര്‍ത്തയോടു പ്രതികരിച്ചിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് വിഘ്നേഷ് മനസു തുറന്നത്.’വിവാഹ വാര്‍ത്തകള്‍ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങള്‍ ഇരുവര്‍ക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. മാത്രമല്ല ഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്’ വിഘ്നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പ്രതികരിച്ചു. വിഘ്നേഷിന്റെ ആദ്യ ചിത്രം നാനും റൗഡി താനിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിഘ്നേഷും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. ജീവിതത്തില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്…
Read Moreതാരസുന്ദരി നയന്‍താര വിവാഹിതയായി ? വിവാഹം നടന്നത് അമ്പലത്തില്‍ വച്ചെന്ന് സൂചന…
ലേഡി സൂപ്പര്‍താരം നയന്‍താര വിവാഹിതയായതായി സൂചന. നടനും സംവിധായകനുമായ വിഘ്നേശ് ശിവനുമായി പ്രണയത്തിലായ നടിയുടെ വിവാഹം കഴിഞ്ഞതായി മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഒരു അമ്പലത്തില്‍ വെച്ച് നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരായി എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ് താരങ്ങളുടെ ആഗ്രഹമെന്ന് നേരത്തെ പങ്കുവച്ചിരുന്നു. പ്രമുഖ വിനോദ സൈറ്റായ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നടിയുടെ വിവാഹ വാര്‍ത്ത പുറത്തെത്തിയതോടെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
Read Moreനയന്‍താരയും വിഗ്നേഷും കഴിയുന്നത് ഭാര്യ ഭാര്യാ ഭര്ത്താക്കന്മാരെപ്പോലെ എല്ലാം പങ്കുവച്ച് ! ഇരുവരും രഹസ്യവിവാഹം കഴിക്കാനൊരുങ്ങുന്നതായി സൂചന…
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും കാമുകന് വിഗ്നേഷും കഴിയുന്നത് ഭാര്യാ ഭര്ത്താക്കന്മാരേപ്പോലെയെന്ന് വിവരം. മാത്രമല്ല ഇരുവരും രഹസ്യവിവാഹത്തിനൊരുങ്ങുന്നു എന്നും സൂചനയുണ്ട്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് അഭ്യൂഹം ശക്തമായത്. വിഘ്നേഷ് ശിവയുടെ പിറന്നാള്‍ ഇരുവരും ന്യൂയോര്‍ക്കില്‍ വച്ച് ആഘോഷിച്ചിരുന്നതു വാര്‍ത്തയായിരുന്നു. ഇരുവരും ചേര്‍ന്ന് പുതിയ വീട് വാങ്ങിച്ചെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എല്ലാക്കാര്യത്തിലും വ്യത്യസ്ഥത കണ്ടെത്താന്‍ ശ്രമിക്കുന്ന നയന്‍സ് വിവാഹക്കാര്യത്തിലും ഇത് ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടാനില്ലെന്നാണ് ആരാധകരുടെ പ്രതികരണം. അല്ലെങ്കില്‍ തന്നെ തന്നേക്കാള്‍ എട്ടു വയസിന് ഇളപ്പമുള്ള വിഗ്നേഷിനെ പ്രണയിക്കുന്ന നയന്‍സിന് ഇത് വലിയ കാര്യമൊന്നുമല്ലല്ലോ…
Read More