ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് രാഷ്ട്രീയ ചിത്രവുമായി ദളപതി വിജയ് എത്തുമെന്നു സൂചന. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമെരുക്കാൻ സൂപ്പര്‍ഹിറ്റ് സംവിധായകന് ഷങ്കറിനൊപ്പം വിജയ് ഒരുമിക്കാന്‍ പോകുന്നുവെന്നാണു റിപ്പോർട്ട്. ചിത്രത്തിന്റെ വണ്‍ലൈന്‍ ഷങ്കര്‍ വിജയ്യോട് പറഞ്ഞെന്നും അത് ഇഷ്ടമായ വിജയ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിജയ്യുടെ രാഷ്ട്രീയപ്രവേശനം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു കഴിഞ്ഞ ദിവസങ്ങളിൽ വിജയ് ചില സൂചനകള്‍ നല്‍കിയിരുന്നു. നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കിയശേഷമാവും ഷങ്കര്‍ വിജയ് ചിത്രത്തിന്റെ തിരക്കഥാ രചനയിലേക്ക് കടക്കുക. രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കമല്‍ ഹാസന്റെ ഇന്ത്യന്‍ 2, രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചറും.
Read MoreTag: vijay
രാഷ്ട്രീയത്തില്‍ വന്നാല്‍ അഭിനയത്തോട് സലാം പറയും ! രാഷ്ട്രീയ പ്രവേശന സൂചന ശക്തമാക്കി ഇളയ ദളപതി
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് ചൂട് പിടിപ്പിച്ച് നടന് വിജയ്. ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം ജില്ലാ മണ്ഡലം ഭാരവാഹികളുമായി നടന് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കുമെന്നു വിജയ് അറിയിച്ചെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തി. വിജയിന്റെ ഏതു തീരുമാനത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണു യോഗം പിരിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നൂറോളം പേര് പങ്കെടുത്തു. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ എന്ത് ചെയ്യണമെന്നു ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.
Read Moreനടന് വിജയ് എന്‍ഡിഎ സഖ്യത്തിലേക്ക് ? ബിജെപിയോട് വിമുഖതയുള്ള ഇളയ ദളപതിയുടെ നീക്കത്തില്‍ അദ്ഭുതപ്പെട്ട് രാഷ്ട്രീയ നിരീക്ഷകര്‍…
ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയുമായും പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണു ഇതുസംബന്ധിച്ചു വ്യാപക പ്രചാരണം നടത്തുന്നത്. പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി വിജയ്യെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് വിജയ് ഉപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ പൊതുവെ ബിജെപിയുടെ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന വിജയ് എങ്ങനെ എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
Read Moreആ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വടിവേലുവിനെ ! എന്നാല്‍ നായകനായി വിജയ് എത്തിയതോടെ പിറന്നത് ചരിത്രം…
ഇളയ ദളപതി വിജയ് യുടെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് എസ്. ഏഴില്‍ സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ തുള്ളാത മനവും തുള്ളം. ചിത്രത്തില്‍ വിജയ്, സിമ്രാന് എന്നിവരോടൊപ്പം മണിവര്ണ്ണന്, ധാമു, വയപുരി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആര്.ബി.ചൗധരി നിര്‍മ്മിച്ച ചിത്രത്തിന് എസ്.എ. രാജ്കുമാര് സംഗീതം നല്കി. ആര്.സെല്‍വ ഛായാഗ്രഹണം നിര്‍വഹിച്ചു. വന്‍വിജയമായി മാറിയ ഈ ചിത്രം 200 ദിവസത്തിലധികം തമിഴ്നാട്ടിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ രണ്ട് അവാര്‍ഡുകളും ഈ ചിത്രം നേടിയിരുന്നു. തുള്ളാതെ മനവും തുള്ളും കൂടാതെ ഏഴില്‍ പൂവെല്ലാം ഉന്‍ വാസം, ദീപാവലി തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ച് അധികം ആര്‍ക്കുമറിയാത്ത ഒരു സംഭവം കൂടി നടന്നിട്ടുണ്ട്. തുള്ളാതെ മനവും തുള്ളും തിരക്കഥ പൂര്‍ത്തിയാക്കിയ ഏഴില്‍ അതുമായി നിരവധി നായകന്മാരെ തേടി.…
Read Moreഓരോരോ ആഗ്രഹങ്ങളേ…ദളപതി വിജയ് യുടെ മകന്റെ നായികയാവണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് വെളിപ്പെടുത്തി യുവനടി…
തമിഴകത്തെ യുവനായികമാരുടെയെല്ലാം സ്വപ്ന നായകനാണ് ദളപതി വിജയ്. വിജയ് ചിത്രത്തില്‍ അഭിനയിച്ചാല്‍ കിട്ടുന്ന പ്രശസ്തി കരിയറില്‍ മുതല്‍ക്കൂട്ടാവുമെന്ന് ഇവരെല്ലാം കരുതുന്നു. എന്നാലിതാ വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ്യുടെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് മധുര പതിനേഴുകാരിയായ രവീണ ദാഹ. ‘ജില്ല’യില്‍ വിജയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുള്ള രവീണ ജീവ, രാക്ഷസന് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലും നിറഞ്ഞുനില്ക്കുന്ന താരമിപ്പോള്‍ മൗനരാഗം സീസണ് 2വിലും ഭാഗമായിട്ടുണ്ട്. ജേസണ്‍ സഞ്ജയ് ഇപ്പോള്‍ കാനഡയില്‍ സിനിമ സംബന്ധമായ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ജേസണ്‍ താല്പര്യം അഭിനയിക്കുന്നതിനേക്കാള്‍ പിന്നണിയില്‍ പ്രവര്ത്തിക്കുവാനാണെന്ന് മാസ്റ്റര്‍ നിര്‍മാതാവും വിജയ്യുടെ ബന്ധുവുമായ സേവ്യര്‍ ബ്രിട്ടോ വെളിപ്പെടുത്തിയിട്ടുണ്ട്. ജേസണിന്റെ മനസ്സു മാറുമോ,രവീണ ദാഹയുടെ ആഗ്രഹം പൂര്‍ത്തീകരിക്കുമോ എന്നൊക്കെ കാത്തിരുന്ന് കാണാം.
Read Moreയെസ് ഒടുവില്‍ അത് സംഭവിക്കാന്‍ പോകുന്നു ! ആരാധകര്‍ ഏറെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഒടുവില്‍ സത്യമാവുന്നു;വെളിപ്പെടുത്തലുമായി സനുഷ…
ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് സനുഷ സന്തോഷ്. പിന്നീട് നായികയായും താരം മലയാളത്തിലുള്‍പ്പെടെ തിളങ്ങുകയും ചെയ്തു. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. വളരെ സജീവമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എല്ലാം ഉപയോഗിക്കുന്ന താരം ചെറിയ വിശേഷങ്ങള്‍ പോലും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. മലയാളത്തില്‍ നായികയായെങ്കിലും പ്രേക്ഷകരുടെ മനസില്‍ സനുഷ ഇപ്പോഴും ബേബി സനുഷയാണ്. ലോക്ക് ഡൗണ്‍ സമയത്ത് എല്ലാം താരം തന്റെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറേ നാളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരത്തിന്റൈ തിരിച്ചു വരവിനെക്കുറിച്ച് അന്വേഷിക്കാത്ത ഒരു ആരാധകരും ഉണ്ടാകില്ല. ആ രാധകര്‍ക്ക് വലിയ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. താരം സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് സ്റ്റാര്‍ മാജിക്ക് വേദിയില്‍ വച്ചാണ് പറഞ്ഞത്.
Read Moreവോട്ട് ചെയ്യാൻ സൈക്കിളിൽ; എന്തിനിങ്ങനെ വന്നുവെന്ന ഊഹാപോഹങ്ങൾ പടരുന്നതിനിടെ വിശദീകരണവുമായി വിജയ്
പ്രമുഖ താരങ്ങളും നേതാക്കളും പ്രശസ്തരും എല്ലാം വോട്ട് ചെയ്യാനെത്തിയത് വാർത്തയായെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായത് തമിഴ്നടൻ വിജയിയുടെ പോളിങ് ബൂത്തിലേക്കുള്ള വരവായിരുന്നു.കേന്ദ്ര സര്‍ക്കാരിന് എതിരേയുള്ള വിജയ്യുടെ നിലപാടാണെന്നും ഇന്ധന വിലവര്‍ധനവിനെതിരേയുള്ള പ്രതിഷേധമാണെന്നുമായിരുന്നു വാർത്ത. ഊഹാപോഹങ്ങൾ പടരുന്നതിനിടെ താരം സൈക്കിളിലെത്താനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ വക്താവ്. ട്വിറ്ററിലാണ് വിജയ് ടീം നിലപാട് വ്യക്തമാക്കിയത്.നീലങ്കരൈയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന് വീടിനു പിന്നിലായിരുന്നു ബൂത്തെന്നും കാറിലെത്തിയാല്‍ പാര്‍ക്ക് ചെയ്യാന്‍ അസൗകര്യം ഉണ്ടാവും എന്നതിനാലാണ് യാത്രക്ക് സൈക്കിള്‍ തിരഞ്ഞെടുത്തതെന്നുമാണ് വിശദീകരണം.”അദ്ദേഹത്തിന്റെ വീടിനു പിന്നിലുള്ള തെരുവിനോട് ചേര്‍ന്നാണ് ഈ പോളിംഗ് ബൂത്ത്. അതൊരു ഇടുങ്ങിയ സ്ഥലമായതിനാല്‍ അദ്ദേഹത്തിന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യുക ബുദ്ധിമുട്ടാവും. അതിനാലാണ് അദ്ദേഹം ബൂത്തിലേക്കെത്താന്‍ സൈക്കിള്‍ തെരഞ്ഞെടുത്തത്. അതല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നും ഇതിനു പിന്നില്‍ ഇല്ല- താരത്തിന്റെ പബ്ലിസിറ്റി വിഭാഗം പുറത്തിറക്കിയ കുറിപ്പിവ്യക്തമാക്കി. വിലക്കയറ്റം…
Read Moreജനങ്ങൾ ആഗ്രഹിക്കുമ്പോൾ വിജയിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടാകും; സൈക്കിൾ യാത്ര രാഷ്ട്രീയ സന്ദേശം തന്നെയെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖർ
ചെന്നൈ: വിജയ് നടത്തിയ സൈക്കിൾ യാത്ര രാഷ്ട്രീയ സന്ദേശം നൽകാൻ തന്നെയെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖർ. ചെന്നൈയിലെ വസതിയിൽ ഒടു ടെലിവിഷൻ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നം തുറന്നുകാട്ടാൻ തന്നെയാണ് വിജയ് സൈക്കിൾ യാത്ര നടത്തിയത്. സാധാരണകാർക്ക് വേണ്ടിയാണ് വിജയ് സൈക്കിളിലേറിയത്. എപ്പോൾ വേണമെങ്കിലും വിജയ് രാഷ്ട്രീത്തിലിറങ്ങും. ജനങ്ങൾ ആഗ്രഹിക്കുന്പോൾ വിജയിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടാകുമെന്നും എസ്.എ.ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയ സന്ദേശം നൽകാനായിരുന്നില്ല സൈക്കിൾയാത്ര എന്ന വാദങ്ങൾക്കിടെയാണ് വിജയിയുടെ അച്ഛന്റെ പ്രതികരണം. മെയ് ആറിന് നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിൽ ചെന്നൈയിൽ വസതിയിൽ നിന്നും വിജയ് സൈക്കിളിൽ വോട്ട് ചെയ്യാൻ വന്ന സംഭവം വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. വിജയ് സൈക്കിളിൽ സഞ്ചരിച്ചതിന് അസാധാരണമായി ഒന്നുമില്ലെന്നും വീടിന് അടുത്തുള്ള സ്കൂളായതിനാൽ മാത്രമാണ് അദ്ദേഹം സൈക്കിളിൽ സഞ്ചരിച്ചതെന്നുമാണ് നടന്റെ പിആർ ടീം വ്യക്തമാക്കുന്നത്.
Read Moreവിജയ്യും പിതാവും തമ്മിലുള്ള പോര് മുറുകുന്നു ! ഒരു കാരണവശാലും പിതാവിന്റെ പാര്‍ട്ടിയില്‍ ചേരരുതെന്ന് ആരാധകരോടു വിജയ്; ഭാരവാഹി യോഗം വിളിച്ചു വിജയ് നല്കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
നടന് വിജയ്യും പിതാവ് എസ്.എ ചന്ദ്രശേഖറുമായുള്ള പോരു മുറുകുന്നു. ചന്ദ്രശേഖറിന്റെ രാഷ്ട്രീയപ്രവേശത്തെത്തുടര്ന്ന് ഉടലെടുത്ത ഭിന്നതകള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന് (വിജയ് മക്കള്‍ ഇയക്കം) ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചു. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു താരം ഭാരവാഹികളോട് പറഞ്ഞതായാണു വിവരം. മധുരയില്‍ വിജയ് ആരാധകര്‍ യോഗം ചേര്‍ന്ന്, ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കുകയായിരുന്നു.പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു…
Read Moreജയിലില്‍ പോകാനും യാതൊരു മടിയുമില്ല ! വിജയ്ക്കു ചുറ്റും ക്രിമിനലുകളാണെന്ന് തുറന്നടിച്ച് അച്ഛന് ചന്ദ്രശേഖര്‍…
തന്റെ പേരില്‍ പിതാവ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ നടന് വിജയ് തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോഴിതാ മകനെതിരേ ഗുരുതര ആരോപണവുമായി അച്ഛന് എസ്.എ ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘മകനു ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണു പാര്‍ട്ടി റജിസ്ട്രേഷന് അപേക്ഷിച്ചത്. അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണ്. പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണു വന്നതെങ്കിലും അത് അവന് എഴുതിയതാകില്ല, ” അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്നും ഏറെ നാളായി പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്യുടെ അമ്മ ശോഭ പറഞ്ഞിരുന്നു.
Read More