മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സനുഷ. ബാലതാരമായി എത്തിയ താരം പിന്നീട് സിനിമയില്‍ സജീവമാകുകയായിരുന്നു. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചതിനു ശേഷം ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അന്യഭാഷകളില്‍ തിരക്കേറിയ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയായി മാറുന്നത്. തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ? എന്നാണ് സനുഷ കുറിച്ചത്. തന്റെ പുതിയ ചിത്രമായ് ഡിയര്‍ കോമ്രേഡിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കേരളത്തില്‍ എത്തിയിരുന്നു. വിജയ്‌ക്കൊപ്പം സിനിമയിലെ നായിക രാഷ്മിക മന്ദനയും കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സനുഷ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. അദ്ദേഹത്തിനോട് തനിക്ക്…
Read MoreTag: Vijay Deverakonda
കീര്‍ത്തി സുരേഷിനെ ‘ വാട്ട് എ കൂള്‍ ചിക്ക്’ എന്നു വിശേഷിപ്പിച്ച നടന്‍ വിജയ്‌ക്കെതിരേ കടുത്ത വിമര്‍ശനം; മഹാനടി സാവിത്രിയായി കീര്‍ത്തി അഭിനയിക്കുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം ഇങ്ങനെ…
തെലുങ്ക് സിനിമയിലെ മഹാനടി സാവിത്രിയിലുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മഹാനടി’ റിലീസിന് തയ്യാറെടുക്കുക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ ജെമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ച് വിവാദത്തിന് തിരികൊടുത്തിയത്് ചിത്രത്തില്‍ മറ്റൊരു വേഷം ചെയ്യുന്ന നടന്‍ വിജയ് ദേവേരാക്കൊണ്ടയാണ് ‘എന്തൊരു കൂള്‍ ചിക്ക് എന്നാണ് പോസ്റ്ററില്‍ വിജയ് കീര്‍ത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കീര്‍ത്തിയെ മാത്രമല്ല മഹാനടിയായ സാവിത്രിയെക്കൂടി അപമാനിക്കുന്നതായിപ്പോയെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. എന്നാല്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിജയ്. ‘മാപ്പ് വേണ്ടവര്‍ക്ക് ചെന്നൈ ലീല പാലസില്‍ വരാം. അവിടെ മഹാനദി ഓഡിയോ ലോഞ്ച് നടക്കുന്നുണ്ട്. നിങ്ങളെയെല്ലാവരെയും കാണുമ്പോള്‍ അവര്‍ക്ക് (സാവിത്രി) സന്തോഷമായിരിക്കും. എന്തുകൊണ്ടെന്നാല്‍ വലിയ സദാചാര മൂല്യങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് അവരെ കുടുംബം കലക്കിയെന്നും…
Read More