ലണ്ടന്‍: ഇന്ത്യയില്‍ അഴിമതിയുള്‍പ്പെടെയുള്ള വന്‍കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം ബ്രിട്ടനില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് സര്‍ക്കാരിനെ ഏറെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ്. എന്നാല്‍ ഇന്ത്യന്‍ കുറ്റവാളികളെ നാടുകടത്തുന്നതില്‍ കുഴപ്പമില്ലെന്നും ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ എല്ലാ സൗകര്യമുണ്ടെന്നും വിധിച്ച് ലണ്ടന്‍ ഹൈക്കോടതി വിധിച്ചതോടെ പല പ്രമുഖരുടെയും ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. ക്രിക്കറ്റ് വാതുവെപ്പുകേസിലെ പ്രതി സഞ്ജീവ് ചൗളയെ നാടുകടത്താന്‍ വിധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ശക്തിപകരുന്നതാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ് കുമാര്‍ ചൗള ക്രിക്കറ്റ് വാതുവെപ്പുകേസില്‍ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്നുമാണ് വാദിച്ചിരുന്നത്. എന്നാല്‍, കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാന്‍സ് എന്നിവര്‍ ഈ വാദം പൂര്‍ണമായും തള്ളി. തീഹാര്‍ ജയിലിന് യാതൊരു കുഴപ്പവുമില്ലെന്നും ജയിലില്‍…
Read More