നടന് വിജയ് വര്‍മയുമായുള്ള പ്രണയം ആദ്യമായി തുറന്നു പറഞ്ഞ് താരസുന്ദരി തമന്ന ഭാട്ടിയ. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ സെറ്റില്‍ വച്ചാണ് കൂടുതല്‍ അടുത്തെന്നും ജീവിതത്തില്‍ തന്നെ ഒരുപാട് മനസ്സിലാക്കിയ ആളാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിലാണ് വിജയ് വര്‍മയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന മനസ്സു തുറന്നത്. തമന്നയുടെ വാക്കുകള്‍ ഇങ്ങനെ…ഒരാള്‍ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങള്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ആരോടെങ്കിലും ആകര്‍ഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാല്‍ അത് തീര്‍ച്ചയായും കൂടുതല്‍ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. ഞാന്‍ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സു തുറന്ന് അദ്ദേഹം ഇടപ്പെട്ടപ്പോള്‍ എനിക്കും കാര്യങ്ങള്‍ എളുപ്പമാക്കി. നിങ്ങള്‍ക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കില്‍…
Read More