തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ സ്വന്തമായ മേല്‍വിലാസം സൃഷ്ടിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയ്യുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടന്നിരുന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ വിജയിയുടെ ഭാര്യ ദര്‍ശന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. മോഷണം നല്കിയ പരാതി വ്യാജമാണോ എന്ന സംശയത്തിലാണ് പോലീസ് എന്ന് പ്രമുഖ ക്രൈം റിപ്പോര്‍ട്ടറായ സെല്‍വരാജ് പറയുന്നു. ഐശ്വര്യ…
Read MoreTag: vijay yesudas
യേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് വിജയ് യേശുദാസ്
“”യേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ല, നമുക്ക് എങ്ങും എത്താനാകില്ല. ഇത്രയും വലിയൊരു മനുഷ്യന്റെ മകനാണെന്ന് പറഞ്ഞുകൊണ്ട് നടന്നു കഴിഞ്ഞാൽ നമുക്ക് പിന്നെ ജീവിക്കാനാകില്ല. കരിയറിനായി നമ്മൾതന്നെ പരിശ്രമിക്കണം. വളരെ ചെറിയ പ്രായത്തിൽതന്നെ സംഗീതമാണ് എന്റെ ലോകമെന്ന് തിരിച്ചറിഞ്ഞിരുന്നു. ചെറുപ്പം മുതൽ അപ്പയുടെ സംഗീതം കേട്ട് വളർന്നതുകൊണ്ടാകാം ആ ഇഷ്ടം കുഞ്ഞിലേ ഉണ്ടായിരുന്നൂ. സ്കൂൾ കാലഘട്ടത്തിൽ അമേരിക്കയിലേക്ക് പോയപ്പോഴും ഇഷ്ടം മനസിലുണ്ടായിരുന്നു. എങ്കിലും ഹൈസ്കൂൾ കാലഘട്ടം മുഴുവൻ പഠനത്തിൽ ആയിരുന്നു ശ്രദ്ധ. പിന്നെ അവിടെത്തന്നെ പിയാനോ ഒഡിഷനിലൂടെ ഒരു കോളജിൽ അഡ്മിഷനും ആയി. അവിടെവച്ച് വോക്കൽ ട്രെയിനിംഗ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് എന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിയുന്നത്.” -വിജയ് യേശുദാസ്
Read Moreവിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍മോഷണം ! 60 പവന് സ്വര്‍ണം നഷ്ടമായി…
ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍നിന്ന് 60 പവന് സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്കി. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. വിജയ് യേശുദാസിന്റെ കുടുംബം നല്കിയ പരാതിയെത്തുടര്‍ന്ന് അഭിരാമിപുരം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പരാതി നല്‍കിയത്. വീട്ടില്‍നിന്നും 60 പവന് സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. സമാനമായ രീതിയില്‍ നടന് രജനീകാന്തിന്റെ മകളും സംവിധായികയുമായി ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും ഒരാഴ്ച മുന്‍പ് മോഷണം നടന്നിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നടന്ന മോഷണത്തിലും…
Read Moreവിജയ് യേശുദാസ് ആദ്യം പ്രണയിച്ചത് സ്പാനിഷ് യുവതിയെ ! ഇപ്പോള്‍ മലയാളത്തിലെ ഗായികയുമായി നാലാമത്തെ പ്രണയം എന്ന് അഭ്യൂഹം…
തെന്നിന്ത്യയിലെ മിന്നുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്വന് കെ ജെ യേശുദാസിന്റെ മകന് എന്ന നിലയില്‍ തുടക്ക കാലത്ത് അറിയപ്പെട്ടിരുന്ന വിജയ് വളരെപ്പെട്ടെന്നു തന്നെ സംഗീത രംഗത്ത് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ഗായകനാണ്. മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്. സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലന്‍ വേഷത്തില്‍ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു. എന്നാല്‍ താരത്തിന്റെ സ്വകാര്യജീവിതം അത്രയ്ക്ക് ശോഭനമായിരുന്നില്ല. പതിനഞ്ച് വര്‍ഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്. താന്‍ വിവാഹ മോചനം നേടിയ വിവരം വിജയ്…
Read Moreആ വാര്‍ത്ത സത്യമല്ല ! മലയാളത്തില്‍ ഇനി പാടില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ്; ഗായകന് തുറന്നു പറയുന്നതിങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള ഗായകനായ വിജയ് യേശുദാസ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. മലയാള സിനിമയില്‍ നിന്നുള്ള അവഗണനയില്‍ മനംമടുത്താണ് മലയാളത്തില്‍ പാടുന്നത് അവസാനിപ്പിക്കുന്നതെന്ന് വിജയ് വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍ വന്നത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ഗായകന് ഇങ്ങനെ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നു തുറന്നു പറയുകയാണ് ഗായകന് ഇപ്പോള്‍. പ്രതിഫല കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് പ്രതിഫലം കുറച്ചുനല്കുന്ന രീതിയാണ് മലയാള സിനിമയിലുള്ളത്. സമത്വം എന്നൊന്ന് ഇവിടെയില്ല. താന്‍ ജോലിക്കുള്ള പ്രതിഫലം മാത്രമെ ആവശ്യപ്പെടുന്നുള്ളു. ചില സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകരും, അത് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകരുമൊക്കെ ഇപ്പോള്‍ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. തട്ടുകടകളുടെ പിന്നില്‍ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ അര്‍ഹിക്കുന്നുണ്ട്, വിജയ് പറയുന്നു.…
Read More