നടന് വിജയ്യുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ അച്ഛന് എസ് എ ചന്ദ്രശേഖരന് ഓള് ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ ശോഭ. വിജയ്യുടെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയതിന് പിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന വാര്‍ത്താക്കുറിപ്പ് വിജയ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്യുടെ അമ്മയുടെ പ്രതികരണം. ഒരു അസോസിയേഷന് രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്റെ ഒപ്പു വാങ്ങിച്ചത്. വിജയ്യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാര്‍ട്ടിയുടെ ഒരു സ്ഥാനത്ത് വരാന്‍ തനിക്ക് താത്പര്യമില്ല എന്നാണ് ശോഭ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും…
Read MoreTag: vijay
അച്ഛൻ സെക്രട്ടറിയും അമ്മ ഖജാൻജിയുമാണെങ്കിലും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിജയ്; ആരാധകരോടും കുടുംബത്തോടും താരം പറഞ്ഞതിങ്ങനെ…
ചെന്നൈ: വിജയ്യുടെ ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാനായി നടന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നൽകി. എന്നാൽ അച്ഛൻ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്നും ആരാധകരാരും പാർട്ടി ചേരരുതെന്നും വിജയ് പറഞ്ഞു. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ നടൻ വ്യക്തമാക്കി. “അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്നാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്കിയ പേര്. സംവിധായകൻ കൂടിയായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. അടുത്ത ബന്ധമുള്ള പത്മനാഭന് പാർട്ടി പ്രസിഡന്റുമായും രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചെന്നായിരുന്നു വിവരം.നിലവിൽ വിജയ് ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു ചന്ദ്രശേഖറാണ്. വിജയുടെ ആരാധകര്‍ക്ക് കുറച്ചുകൂടി പരിഗണന ലഭിക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടിയും വിജയും തമ്മില്‍…
Read Moreടാന്‍സന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വിജയ്യോടും അനിരുദ്ധിനോടും അഭ്യര്‍ഥനയുമായി രാഘവലോറന്‍സ്; എന്താണ് ആ സ്വ്പനമെന്നറിയാമോ ?
ഇളയ ദളപതി വിജയ്, സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ക്കു മുമ്പില്‍ ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് നടന് രാഘവ ലോറന്‍സ്. ടാന്‍സന്‍ എന്ന ഭിന്നശേഷിക്കാരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന അപേക്ഷയുമായാണ് രാഘവ ലോറന്‍സിന്റെ ട്വീറ്റ്. ”നന്പന് വിജയ്യോടും അനിരുദ്ധ് സാറിനോടുമുള്ള എന്റെ അഭ്യര്‍ഥന. ഇത് ടാന്‍സന്‍, ഭിന്നശേഷിക്കാരായ ആണ്‍കുട്ടികളുടെ ഗ്രൂപ്പില്‍ നിന്നും. കാഞ്ചനയില്‍ ഇവന് ഒരു വേഷം ചെയ്തിരുന്നു. ലോക്ഡൗണില്‍ മൂന്നു ദിവസം പരിശീലിച്ച് ഇവന് മാസ്റ്ററിലെ ഗാനം പ്ലേ ചെയ്തു. അനിരുദ്ധ് സാറിന്റെ സംഗീതം വിജയ് സാറിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് അവന്റെ ആഗ്രഹം. ദയവായി ഈ ലിങ്ക് കാണൂ. അവന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിജയ്യുടെ പുതിയ ചിത്രം ‘മാസ്റ്ററി’ലെ ”വാത്തി കമ്മിങ്” എന്ന ഗാനമാണ് ടാന്‍സന്‍ വായിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനം…
Read Moreഓസ്കാര്‍ വേദിയില്‍ തരംഗമായ പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടിയോ ? ആരാധകരുടെ സംശയങ്ങള്‍ ഇങ്ങനെ…
ഓസ്കര് പുരസ്കാര വേദിയില്‍ ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന് പ്രചോദനമായത് ഇളയ ദളപതി വിജയ്യുടെ ചിത്രമോ ? ഓസ്കര് വേദിയില്‍ മികച്ച സിനിമയ്ക്കും സംവിധായകനുമടക്കം നാലു പുരസ്കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കുന്നത്. എന്നാല്‍ പാരസൈറ്റ് തരംഗമായതിനു പിന്നാലെ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് വിജയ് സിനിമയുടെ കോപ്പിയടിയാണ് ഇതെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ന്നത്. 1999 ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണ എന്ന ചിത്രത്തിന് പാരസൈറ്റുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയും മോണിക്ക കാസ്റ്റലിനോയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന് (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ പ്രണയത്തില്‍ വിജയം…
Read Moreവിജയ്യെ വിടാതെ ; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ; ഷൂട്ടിംഗിന് സ്ഥലം നൽകരുതെന്ന് ബിജെപി മുൻ കേന്ദ്രമന്ത്രി
ചെന്നൈ: ആദായ നികുതി ഒാഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ്ക്ക് നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിജയ്യുടെ വീട്ടിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വിജയ്യെ മുപ്പതു മണിക്കൂർ ചോദ്യം ചെയ്തശേഷം വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽനിന്നു മടങ്ങിയത്. നടൻ വിജയ്യുടെ പ്രതിഫലം, നിക്ഷേപം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും 300 കോടിയിലധികം രൂപ തമിഴ്സിനിമ മേഖല വെട്ടിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ മെർസലിൽ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിജയ് കഥാപാത്രം വിമർശിച്ചിരുന്നു. വിജയ് സിനിമകളില്‍ പതിവായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ പലതവണ വിജയ്ക്കെതിരേ പ്രസ്താവനകളുമായി രംഗത്തു വന്നിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പും ആദായ നികുതി വകുപ്പ്…
Read Moreവിജയ് രാഷ്ട്രീയത്തിലേക്ക് ! താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ആരാധകര്‍; രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയ് നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…
ഇളയ ദളപതി വിജയിയുടെ രാഷ്ട്രീയപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളാണ് ആരാധകരെ ഈ സംശയത്തിലേക്കെത്തിച്ചിരിക്കുന്നത്. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ‘ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട.് രണ്ട് ദിവസം പരിശോധന നടത്തിയിട്ടും കണക്കില്‍ പെടാത്ത ഒരു രൂപ പോലും വിജയിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധിച്ചില്ല. ഇതോടെ വിജയ് സംശുദ്ധനാണെന്ന് ആരാധകര്‍ വാദിക്കുന്നു. അതേസമയം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് നേരിട്ട് പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല. 2018 ല്‍ പുറത്തെത്തിയ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ വിജയ് നടത്തിയ പരാമര്‍ശം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന് കൊടുക്കും എന്നായിരുന്നു വിജയ് പറഞ്ഞത്. വിജയിയുടെ…
Read More“ഇളയദളപതി’യെ തളച്ചിട്ട് മണിക്കൂറുകൾ പിന്നിടുന്നു; രാത്രിയിലും ചോദ്യം ചെയ്യല്‍
ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന് വിജയിയുടെ ചോദ്യം ചെയ്യല്‍ പതിനേഴാം മണിക്കൂർ പിന്നിടുന്നു. ചെന്നൈ പാനൂരിലെ വസതിയിലാണ് ചോദ്യം ചെയ്യലും പരിശോധനയും നടക്കുന്നത്. അര്‍ധരാത്രിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ബിഗില്‍ സിനിമയുടെ ആദായ നികുതി റിട്ടേണുകള്‍ സംബന്ധിച്ചാണ് തെളിവെടുപ്പ്. ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനകള്‍ നടത്തിയിട്ടില്ല. ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്തശേഷമാണ് വിജയ് യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. റെയ്ഡിന്റെ ഭാഗമായി മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ നെയ്വേലിയിലെ ഷൂട്ടിംഗ് സൈറ്റിലാണ് ആദ്യം വിജയിയെ ചോദ്യംചെയ്തത്. വിശദമായി ചോദ്യം ചെയ്യലിനായി ചെന്നൈ ആദായ നികുതി ഓഫീസില്‍ ഹാജരാകാന്‍ വിജയിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി താരം ചെന്നൈയിലേക്കു പുറപ്പെട്ടത്. നേരത്തെ വിജയിന്റെ വിരുഗന്പാക്കത്തെ വസതിയിലും പ്രമുഖ സിനിമാ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ഓഫീസുകളിലും ആദായനികുതി ജിഎസ്ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ബോക്സ്…
Read Moreനടൻ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ
ചെന്നൈ: നടൻ വിജയ്യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. കടലൂരിലെ സിനിമാ സെറ്റിൽ നിന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. ” മാസ്റ്റർ’ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സെറ്റിൽ നിന്ന് അദ്ദേഹത്തെ മാറ്റിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Read Moreഅമലപോളിന്റെ വിവാഹബന്ധം തകര്‍ത്തത് ആ സൂപ്പര്‍താരം ! അമലയും വിജയ്യും വേര്‍പിരിയാന്‍ കാരണം പ്രമുഖ നടന്റെ ഇടപെടലെന്ന ആരോപണവുമായി വിജയ്യുടെ പിതാവ് രംഗത്ത്
നടി അമലാപോളിന്റെ വിവാഹജീവിതം തകര്‍ത്തത് നടന് ധനുഷാണെന്ന ആരോപണവുമായി അമലയുടെ മുന്‍ ഭര്‍ത്താവ് വിജയ് യുടെ പിതാവ് അഴകപ്പന്‍ രംഗത്ത്. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവ് കൂടിയായ അഴകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. വിജയ് യുമായുള്ള വിവാഹശേഷം അഭിനയം നിര്‍ത്താമെന്ന് അമല സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച ‘അമ്മ കണക്ക്’ എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. അതിനാല്‍ തന്നെ അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയും ചെയ്തു. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്. അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതായിരുന്നു മകനുമായുള്ള വിവാഹ മോചനത്തിന് കാരണം എന്ന് പറഞ്ഞ് ഇതിനു മുമ്പും അഴകപ്പന്‍ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. അമല സിനിമയില്‍…
Read Moreആരാധകര്‍ക്ക് കൈകൊടുത്ത ശേഷം വിജയ് ഡെറ്റോള്‍ ഒഴിച്ചു കൈകള്‍ കഴുകിയാല്‍ എന്താണ് കുഴപ്പം; അതൊരു നല്ല ശീലമാണ്; നടന് വിജയ് യെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി യുവ ഡോക്ടര്‍…
ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം നടന് വിജയ് ഡെറ്റോള്‍ ഒഴിച്ച് കൈകഴുകുമെന്ന് തമിഴ് സംവിധായകന് സാമിയുടെ വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. വന്‍ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. വിജയ് ആരാധകര്‍ സാമിക്കെതിരെ രംഗത്തെത്തി. എന്നാല്‍ സംഗതി സത്യമാണെങ്കില്‍ വിജയ്യുടെ പ്രവൃത്തിയില്‍ യാതൊരു തെറ്റുമില്ലെന്നാണ് യുവ ഡോക്ടര്‍ ഷിനു ശ്യാമളന് പറയുന്നത്. ഏതൊരു സാഹചര്യത്തില്‍ ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കള്‍ എല്ലായിടത്തുമുണ്ട്. വിജയ് അത്തരത്തില്‍ ചെയ്തതാകാം എന്നെ കരുതാനാകൂ. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകര്‍ക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതില്‍ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക??- ഷിനു ശ്യാമളന് ചോദിക്കുന്നു. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ‘നടന് വിജയ് ആരാധകര്‍ക്ക് കൈകൊടുത്തതിന് ശേഷം കൈകള്‍ ഡെറ്റോള്‍ ഒഴിച്ചു…
Read More