മകൾ മുത്തുഗൗ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. സുരേഷേട്ടന്റെ മോന്റെ കൂടെ. പക്ഷേ ദൗർഭാഗ്യമെന്ന് പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്, മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷൻ എന്ന് പറയുന്ന വിഷയത്തെക്കുറിച്ച് ഇപ്പോഴാണ് ഞാൻ അറിയുന്നതെന്ന വിജയകുമാർ. ഞാൻ ഇതേക്കുറിച്ച് അന്വേഷിക്കാൻ വേണ്ടി ഇവാനിയോസ് കോളേജിൽ പോയപ്പോൾ അവർ പറയുകയുണ്ടായി, വിജയകുമാറേ ഇതൊരു കോഴ്സാണ്. അപ്പോൾ ആ കുട്ടികളുടെ സ്വപ്നം എന്ന് പറയുന്നത് സിനിമയാണെന്ന്. മാത്രമല്ല കൂട്ടുകാർ പറയുമല്ലോ അച്ഛൻ നടൻ ആണല്ലോ അപ്പോ നിനക്കും ആകാമല്ലോ എന്ന്. പക്ഷേ ഞാൻ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മൾക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരിൽ പരിഭവവും പിണക്കവും ഒക്കെയുണ്ടായി. അതൊക്കെ തീർത്തു. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു.
Read MoreTag: vijayakumar
അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താല്പര്യമില്ല ! തനിക്കിങ്ങനെ ഒരു അച്ഛനില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് മകള്‍; നടന് വിജയകുമാറിന്റെ ജീവിതം ഇങ്ങനെ…
ബാലതാരമായെത്തി പിന്നീട് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായ നടനാണ് വിജയകുമാര്‍. വില്ലനായും സഹനടനായുമെല്ലാം താരം തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 1973ല്‍ മാധവിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞു താരമായെത്തിയ വിജയകുമാര്‍ പിന്നീട് 1987 ല്‍ ജംഗിള്‍ ബോയ് എന്ന സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു. 1992 ല്‍ ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന സിനിമയിലെ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രത്തിലൂടെ വിജയകുമാര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് സിനിമയില്‍ ഏറെസജീവമായ താരം 120ലധികം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഡ്യൂസര്‍ എസ് ഹെന്‍ട്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്താണ് വിജയകുമാര്‍ ജനിച്ചത്. അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയകുമാര്‍ സജീവമായിരുന്നു. തിരുവനന്തപുരം സെയിന്റ് മേരീസ് സ്കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്. ബിനു ഡാനിയേല്‍ എന്ന യുവതിയെ താരം വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ടു പെണ്‍കുട്ടികളുണ്ട്.…
Read More