പ്രളയത്തില്‍ ഭാര്യ മരിച്ചെന്ന് സര്‍ക്കാര്‍ ആണയിട്ടിട്ടും വിജേന്ദ്രസിംഗ് വിശ്വസിച്ചില്ല; വര്‍ഷങ്ങള്‍ നീണ്ട ആ കാത്തിരിപ്പിന് ഒടുവില്‍ ശുഭാന്ത്യം; സിനിമയാകാനൊരുങ്ങുന്ന ആ ജീവിതകഥ ഇങ്ങനെ…

പ്രളയം എന്ന വാക്കു പോലും മലയാളികള്‍ക്ക് ഒരു ഉള്‍ക്കിടിലത്തോടു മാത്രമേ ഇപ്പോള്‍ ഓര്‍മിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും മലയാളികള്‍ കരകയറിവരുന്നതേയുള്ളൂ. ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ 2013 ല്‍ ഉണ്ടായ വെള്ളപ്പൊക്കം അതിഭീകരമായിരുന്നു. തുടര്‍ച്ചയായി പെയ്ത മഴ യുടെ ബാക്കിപത്രമായിരുന്നു വന്‍പ്രളയം. അന്ന് നൂറുകണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. റോഡുകളും പാലങ്ങളും തകര്‍ന്നു. ഒടുവില്‍ പ്രളയമൊടുങ്ങി. ജനജീവിതം പതുക്കെയെങ്കിലും സാധാരണ നിലയിലേക്കു വന്നു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴും ഒരാള്‍ മാത്രം തന്റെ പ്രിയതമയുടെ വേര്‍പാട് അംഗീകരിക്കാന്‍ തയാറായില്ല. എവിടെയോ തന്റെ പത്‌നി ജീവിക്കുന്നുണ്ടെന്നു വിജേന്ദ്രസിങ് റാത്തോര്‍ ഉറച്ചു വിശ്വസിച്ചു. രാജസ്ഥാനിലെ അജ്മീറില്‍ ഒരു ട്രാവല്‍ ഏജന്‍സിയിലായിരുന്നു വിജേന്ദ്രസിങിന്റെ ജോലി. ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. 2013 ല്‍ കേദാര്‍നാഥിലേക്കുള്ള യാത്ര വിജേന്ദ്രയുടെ ജീവിതം മാറ്റിമറിച്ചു. കേദാര്‍നാഥിലേക്കു പുറപ്പെട്ട 30 യാത്രക്കാരില്‍…

Read More