അന്പോ… ഷൺമുഖാ..!ചന്ദ്രയാൻ ദൗത്യത്തിൽ തകർന്ന വിക്രം ലാൻഡർ കണ്ടെത്തി ; ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തലിനു പിന്നിൽ ചെന്നൈ സ്വദേശി ഷൺമുഖ സുബ്രഹ്‌മണ്യൻ; നന്ദി പറഞ്ഞ് നാസ

ന്യൂ​യോ​ർ​ക്ക്: ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ. ലൂ​ണാ​ർ ഓ​ർ​ബി​റ്റ​ർ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​ണ് നാ​സ​യു​ടെ സ്ഥി​രീ​ക​ര​ണം. ചെ​ന്നൈ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ൻ ചി​ത്ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു ന​ട​ത്തി​യ പ​ഠ​ന​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന് നാ​സ ന​ന്ദി പ​റ​ഞ്ഞു. ഐ​ടി ക​ന്പ​നി​യാ​യ കോ​ഗ​്ന​ിസന്‍റി​ലെ പ്രോ​ഗ്രാം അ​ന​ലി​സ്റ്റി​ക്കാ​ണ് ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ൻ. ഇ​സ്രോ​യു​ടെ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​ക്രം ലാ​ൻ​ഡ​ർ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെയാണ് ഭൂ​മി​യു​മാ​യു​ള്ള ബ​ന്ധ​മ​റ്റ​ത്. ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 600 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തെ മി​നു​സ​മാ​ർ​ന്ന സ​മ​ത​ല​ത്തി​ൽ ഇ​റ​ങ്ങാ​നാ​യി​രു​ന്നു വി​ക്രം ലാ​ൻ​ഡ​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്നത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ച​ന്ദ്ര​നു തൊ​ട്ടു​മു​ക​ളി​ൽ 2.1 കി​ലോ​മീ​റ്റ​ർ അ​ക​ല​മു​ള്ള​പ്പോ​ൾ ലാ​ൻ​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യി. ച​ന്ദ്ര​നെ ചു​റ്റു​ന്ന​തി​നി​ടെ ലൂ​ണാ​ർ റെ​ക്ക​നൈ​സ​ൻ​സ്…

Read More

ഇന്ത്യയുടെ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന് നാസയുടെ ഉറപ്പ് ! പ്രദേശത്തെ ചിത്രങ്ങള്‍ വെളിച്ചത്തില്‍ പകര്‍ത്തി; ഇസ്രോയ്ക്ക് ശുഭപ്രതീക്ഷ…

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന നാസയുടെ ഉറപ്പ്. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) വിക്രം ലാന്‍ഡര്‍ ലാന്‍ഡ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. നല്ല വെളിച്ചമുള്ള സമയത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നും ലാന്‍ഡറിനായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും എല്‍ആര്‍ഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു. തിങ്കളാഴ്ച എല്‍ആര്‍ഒ ഇതുവഴി പോകുമ്പോള്‍ ലൈറ്റിങ് കൂടുതല്‍ അനുകൂലമായിരുന്നു ( ഇപ്പോള്‍ ഈ പ്രദേശത്ത് നിഴല്‍ കുറവാണ്) എന്നും പെട്രോ പറഞ്ഞു. സെപ്റ്റംബര്‍ 17 ന് എല്‍ആര്‍ഒയുടെ അവസാന ഫ്‌ളൈ ഓവറിനിടെ എടുത്ത ചിത്രങ്ങളില്‍ വിക്രം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ല. സന്ധ്യയായപ്പോള്‍ ചന്ദ്രോപരിതലത്തിന്റെ ഭൂരിഭാഗത്തും മൂടിക്കെട്ടിയ നീണ്ട നിഴലുകളായിരുന്നു. തിങ്കളാഴ്ച എല്‍ആര്‍ഒ വീണ്ടും വിക്രമിന്റെ ലാന്‍ഡിംഗ് പ്രദേശത്തിനു മുകളിലൂടെ പറന്നു ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കാമറ ടീം ചിത്രങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്രം…

Read More

വിക്രം ലാന്‍ഡറിന്റെ ഇപ്പോഴത്തെ അവസ്ഥ നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ഇന്ന് പകര്‍ത്തും ! സോഫ്റ്റ് ലാന്‍ഡിംഗോ ഇടിച്ചിറങ്ങിയതോ എന്ന് വ്യക്തമാകുമെന്ന് പ്രതീക്ഷ…

ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതോ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതോ എന്ന് ഇന്നറിയാം. വിക്രം ലാന്‍ഡര്‍ പതിച്ച ഭാഗത്തെ ചിത്രങ്ങള്‍ ഇന്ന് യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഈ പ്രദേശത്തിനു മുകളിലൂടെ സഞ്ചരിച്ചാണ് എല്‍ആര്‍ഒ ചിത്രം എടുക്കുന്നത്. ഇതോടെ ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകും. വിക്രം ലാന്‍ഡറുടെ ജീവന്‍ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ഇതോടെ വ്യക്തത വരും. ലൂണാര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇസ്രോയ്ക്ക് നാസ കൈമാറും. ചന്ദ്രയാന്‍-2 ഓര്‍ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്‍ഡറുമായി 14 ദിവസത്തിനുള്ളില്‍ ആശയവിനിമയം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സോഫ്റ്റ് ലാന്‍ഡിങ്ങിനു നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യസ്ഥാനം തെറ്റിയത്. അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ 7 മുതല്‍ വിക്രവുമായി…

Read More

വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ 65കോടിയുടെ കൂറ്റന്‍ ആന്റിന; ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് പുതുനാമ്പെടുക്കുന്നു…

ചന്ദ്രയാന്‍-2വിലെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രോയിലെ ശാസ്ത്രജ്ഞര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനിടെയാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാര്‍ക്കിന് വിക്രം ലാന്‍ഡറെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32 മീറ്റര്‍ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററും (ബാര്‍ക്ക്) ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കിന്റെ ഭാഗമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എസില്‍) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാന്‍ഡറുമായി സിഗ്‌നല്‍ സ്ഥാപിക്കാന്‍ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്. കാലിഫോര്‍ണിയയിലെ ഗോള്‍ഡ്സ്റ്റോണ്‍, സ്പെയിനിലെ മാഡ്രിഡ്, ഓസ്ട്രേലിയയിലെ കാന്‍ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കുകള്‍ക്കൊപ്പം ഇന്ത്യയിലെ ഭീമന്‍ ആന്റിനയും പ്രവര്‍ത്തിക്കും. ബാര്‍ക്കിന്റെ വക്താവ് പറയുന്നതനുസരിച്ച് 32 മീറ്റര്‍…

Read More

വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുന്നു…അവസാന ശ്രമവുമായി ഐഎസ്ആര്‍ഒ; പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍-2 അവസാന നിമിഷമുണ്ടായ പാളിച്ചയെത്തുടര്‍ന്ന് ഫലപ്രാപ്തിയിലെത്താതെ പോവുകയായിരുന്നു.അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡറെ കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷയായി. ഏറ്റവും അവസാനം നിരാശതരുന്ന വാര്‍ത്തയാണ് വരുന്നത്. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി തീരാന്‍ ഏഴുദിവസം മാത്രമേ ഇനിയുള്ളൂ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇനിയൊരൊറ്റ സാധ്യതയാണ് ശാസ്ത്ര ലോകത്തിന് മുന്നിലുള്ളത്. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ സിഗ്‌നല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വലിയ സാധ്യത തന്നെയുണ്ടാകും. എന്നാല്‍ അതിന് അത്ഭുതം തന്നെ സംഭവിക്കണമെന്നാണ് കരുതുന്നത്. അതേസമയം ശാസ്ത്രജ്ഞന്‍മാര്‍ക്ക് എല്ലാ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുണ്ട്. പണം ഒരു പ്രശ്നമേയല്ലെന്നും വിജയക്കുതിപ്പാണ് വേണ്ടതെന്നുമാണ് മോദിയുടെ നിലപാട്. മോദിയുടെ ശക്തമായ പിന്തുണ ശാസ്ത്രജ്ഞര്‍ക്ക് വലിയ…

Read More

പ്രിയപ്പെട്ട വിക്രം ദയവായി സിഗ്നല്‍ തരൂ…ഞങ്ങള്‍ പിഴ ചുമത്തില്ല ! വിക്രം ലാന്‍ഡറിന് പോലീസ് അയച്ച് ട്വിറ്റര്‍ സന്ദേശം വൈറലാകുന്നു…

ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന വാര്‍ത്ത രാജ്യത്തിനും ശാസ്ത്രപ്രേമികള്‍ക്കുമാകെ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ചരിഞ്ഞു വീണ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്ര യത്‌നത്തിലാണ് ഐഎസ്ആര്‍ഒ. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ നാഗ്പൂര്‍ പൊലീസിന്റെ ട്വീറ്റ് വൈറലാവുന്നത്. പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്‌നല്‍ തരൂ. സിഗ്‌നല്‍ തെറ്റിച്ചുവെന്ന കാരണത്താല്‍ എന്തായാലും ഞങ്ങള്‍ പിഴ ചുമത്തില്ലെന്നായിരുന്നു പാതി തമാശയായും അതേസമയം ആത്മാര്‍ഥമായും സിറ്റി പൊലീസിന്റെ ട്വീറ്റ്. പുതുക്കിയ മോട്ടോര്‍വാഹന നിയമത്തിലെ പിഴയുമായി ബന്ധപ്പെടുത്തിയുള്ള ട്വീറ്റിന് നിരവധി റീ ട്വീറ്റുകളാണ് വന്നത്. വിക്രം ലാന്‍ഡര്‍ എന്തെങ്കിലും സിഗ്‌നല്‍ തന്നാല്‍ നാഗ്പൂര്‍ പൊലീസ് തന്റെ പേരില്‍ പിഴ ഈടാക്കിക്കൊള്ളൂ എന്ന് വരെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം 23,000ത്തിലേറെ ലൈക്കുകളും ആയിരക്കണക്കിന് റീ ട്വീറ്റുകളുമാണ് നാഗ്പൂര്‍ പൊലീസിന്റെ സന്ദേശത്തിന് ലഭിച്ചത്.

Read More

ഇസ്രയേലിന്റെ ബെറെഷീറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് 500കി.മി വേഗത്തില്‍ ! എന്നാല്‍ വിക്രം ലാന്‍ഡറിന് സംഭവിച്ചത് എന്തെന്നറിയാന്‍ ഡേറ്റ ഇസ്രയേല്‍ സ്‌പേസ് ഏജന്‍സിയ്ക്കു കൈമാറാന്‍ ഐഎസ്ആര്‍ഒ…

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഈ അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് ഇസ്രോ ഗവേഷകര്‍ പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനില്‍ പേടകമിറക്കാമെന്ന ഇസ്രയേലിന്റെ ദീര്‍ഘനാളത്തെ സ്വപ്നം പൊലിഞ്ഞതും ഈ വര്‍ഷം തന്നെയാണ്. ഇസ്രയേല്‍ തദ്ദേശീയമായി നിര്‍മിച്ച ബേറെഷീറ്റ് എന്ന ബഹിരാകാശ പേടകം ലാന്‍ഡിംഗിന്റെ അവസാന നിമിഷങ്ങളിലാണ് തകര്‍ന്നു വീണത്. അന്ന് 500 കിലോമീറ്റര്‍ വേഗത്തിലാണ് ബേറെഷീറ്റ് പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇതു തന്നെയാണോ വിക്രം ലാന്‍ഡറിനും സംഭവിച്ചതെന്ന് ഗവേഷര്‍ പഠിക്കുന്നുണ്ട്. വിക്രം ലാന്‍ഡറിനു അവസാന നിമിഷം എന്തു സംഭവിച്ചുവെന്നത് സംബന്ധിച്ച ഡേറ്റ ഇസ്രോ ഗവേഷകര്‍ ഇസ്രയേല്‍ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് ഐഎല്ലിന് കൈമാറിയേക്കും. ഇസ്രയേലിന്റെ റോബോട്ടിക് ലാന്‍ഡര്‍ ഏപ്രില്‍ 11 നാണ് തകര്‍ന്നത്. രണ്ടു ദൗത്യങ്ങളുടെയും പരാജയ കാരണങ്ങള്‍ വിലയിരുത്തും. ഇതുവഴി അടുത്ത ചന്ദ്രയാന്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. വിക്രം…

Read More

വിക്രം ലാന്‍ഡര്‍ കിടക്കുന്ന സ്ഥലത്ത് തണുപ്പ് മൈനസ് 180 ഡിഗ്രി ! ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യതകള്‍ ഇങ്ങനെ…

വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇസ്റോയുടെ ശ്രമം തുടരുകയാണ്. എന്നാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത് സാധ്യമാക്കുക അതി ദുഷ്‌കരമാണെന്നാണ് മിക്ക ഗവേഷകരും പറയുന്നത്. ലാന്‍ഡര്‍ കിടക്കുന്ന ഭാഗത്ത് സൂര്യപ്രകാശമില്ലാത്തതിനാല്‍ 14 ദിവസം താപനില മൈനസ് 180 ഡിഗ്രി വരെയായിരിക്കും. ഇത്രയും കൊടുംതണുപ്പില്‍ ഉപകരണങ്ങള്‍ നശിക്കാനും പ്രവര്‍ത്തനം നിലയ്ക്കാനും സാധ്യതയേറെയാണ്. നേരത്തേ ഇറങ്ങാന്‍ നിശ്ചയിച്ച ദക്ഷിണധ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തിന്റെ 500 മീറ്റര്‍ അകലെയാണ് ലാന്‍ഡര്‍ കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ സാധ്യത കുറവാണെങ്കിലും കഴിയുന്നതെല്ലാം ചെയ്യുമെന്ന് തന്നെയാണ് ഗവേഷകര്‍ പറയുന്നത്. ലാന്‍ഡറിന് 14 ദിവസം പ്രവര്‍ത്തിക്കാനുളള സംവിധാനങ്ങളാണ് നേരത്തെ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ സമയം കഴിയുന്തോറും ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണെന്നാണ് മിഷനുമായി ബന്ധപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നിരുന്നാലും, ശരിയായ ഓറിയന്റേഷന്‍ ഉപയോഗിച്ച് ലാന്‍ഡറിന് ഇപ്പോഴും ഊര്‍ജ്ജം…

Read More

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലം കണ്ടെത്തി ! തെര്‍മല്‍ ഇമേജ് പകര്‍ത്തി; ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനസ്ഥാപിക്കാമെന്ന് പ്രതീക്ഷ…

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലം കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ. ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ലാന്‍ഡറുമായുളള ആശയവിനിമയം പുനഃസ്ഥാപിക്കാനായില്ല. ലാന്‍ഡറിന്റെ നിലവിലെ സ്ഥാനം നിര്‍ണയിക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലാന്‍ഡറിന് സംഭവിച്ചത് ക്രാഷ് ലാന്‍ഡിങ്ങാണോ സോഫ്റ്റ് ലാന്‍ഡിങ് ആണോയെന്നാണ് ഇപ്പോള്‍ പരിശോധിച്ചു വരുന്നത്. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുളള ദൗത്യം പ്രചോദനമായെന്ന് നാസ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ട് നൂറുശതമാനം വരെ വിജയം നേടിയെന്ന് വിലയിരുത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഭാവി ദൗത്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. ബഹിരാകാശം ദുര്‍ഘടമെന്ന ആമുഖത്തോടെയാണ് നാസ ചന്ദ്രന്റെ ദക്ഷിണധ്രവം തൊടാനുളള ഇന്ത്യന്‍ ദൗത്യത്തെ പ്രശംസിച്ചത്. സൗരയൂഥത്തിന്റെ നിഗൂഢതകള്‍ തേടിയുളള ഭാവി ദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.യുടെ ശ്രമങ്ങള്‍ ഉപകരിക്കുമെന്നും ബഹിരാകാശ പര്യവേഷണങ്ങളില്‍ സംയുക്ത ശ്രമങ്ങളിലേക്ക് ഉറ്റുനോക്കുന്നതായും നാസ…

Read More