ക്ഷമിക്കുന്നതിന് ഒരു പരിധിയില്ലേ ? റീസര്‍വേ വൈകിപ്പിച്ച ഉദ്യോഗസ്ഥരുടെ നടപടിയില്‍ മനംമടുത്ത്  വില്ലേജ് ഓഫീസിന് തീയിട്ട് എഴുപതുകാരന്‍…

കൊച്ചി:റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസില്‍ പെട്രോളൊഴിച്ച് തീകൊളുത്തി എഴുപതുകാരന്‍. എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം അരങ്ങേറിയത്.റീസര്‍വ്വേയ്ക്കായി മാസങ്ങളായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ വൃദ്ധന്‍ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടില്‍ മനംമടുത്താണ് അതിക്രമത്തിന് മുതിര്‍ന്നതെന്നാണ് പ്രാഥമിക സൂചന. ആമ്പല്ലൂര്‍ സ്വദേശി തന്നെയാണ് ഇയാള്‍. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. പതിവു പോലെ രാവിലെ വില്ലേജ് ഓഫീസറുടെ മുറിയില്‍ എത്തിയ ഇദ്ദേഹം തന്റെ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ വില്ലേജ് ഓഫീസര്‍ നിഷേധിച്ചതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഓഫീസില്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഫയലുകള്‍ ഏറെക്കുറെ കത്തിനശിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് മൂന്നാം തവണയാണ് വില്ലേജ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ ആളുകള്‍ അക്രമാസക്തമായി പ്രതിഷേധിക്കുന്നത്. 2016 ഏപ്രിലില്‍ ആണ് തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ഓഫീസിന് തീയിട്ടതായിരുന്നു ആദ്യ സംഭവം. വില്ലേജ്…

Read More

ആ മോഹം പൊലിഞ്ഞു! അമ്മയുടെ അവസാന ആഗ്രഹവും നടന്നില്ല; വില്ലേജ് അധികൃതര്‍ വ്യാജരേഖ ചമച്ച് ആ ഭൂമി തട്ടിയെടുത്തു; റവന്യൂ മന്ത്രിക്ക് വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ്‌

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും വില്ലേജ് ഉദ്യോഗസ്ഥരുടെ നിലപാടിന് മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ റവന്യൂമന്ത്രിയ്‌ക്കെഴുതിയ ആത്മഹത്യാക്കുറിപ്പ്. ‘എന്റെ വയോധികമാതാവിന്റെ അവസാന ആഗ്രഹമായിരുന്നു ആകെയുള്ള നാലു സെന്റില്‍ അവരുടെ ചിതയൊരുക്കണമെന്നത്. ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ എനിക്കായില്ല. വില്ലേജ് അധികൃതര്‍ വ്യാജരേഖ ചമച്ച് എന്റെ അമ്മയുടെ ഭൂമി മറ്റൊരാള്‍ക്ക് കരം തീര്‍ത്തു നല്‍കി. സ്വന്തം ഭൂമി കരം തീര്‍ത്തു കിട്ടാത്ത ഹൃദയവേദനയോടെ മസങ്ങള്‍ക്ക് മുന്‍പ് അമ്മ ഈ ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം വസ്തുവിന്റെ കരം തീര്‍ത്തു കിട്ടാന്‍ ഞാന്‍ മുട്ടാത്ത വാതിലുകളില്ല. ഇനി മടുത്തു. കണ്ണില്‍ ചോരയില്ലാത്ത ഭരണകൂടത്തോടുള്ള മുഴുവന്‍ അമര്‍ഷവും ഉള്ളിലൊതുക്കി ഞാനും..’വെള്ളനാട് ചാങ്ങ കല്‍പ്പടക്കുഴി വീട്ടില്‍ ലീല(52) കണ്ണീരു കൊണ്ടെഴുതിയ കത്തിലെ വരികളാണിത്. 2011ലാണ് ലീലയുടെ അമ്മ കമലാ ഭായിയുടെ പേരിലുണ്ടായിരുന്ന 524/8 സര്‍വെ നമ്പറിലെ 4.50 സെന്റ് വസ്തു വെള്ളനാട് വില്ലേജ്…

Read More

ഇടനെഞ്ചു പൊട്ടി മോളിയുടെ കരച്ചില്‍; മൂന്നു മക്കളെയും കൊണ്ട് ഞാന്‍ എന്തു ചെയ്യും; ജോയിയുടെ കുടുംബത്തിന്റെ അവസ്ഥയില്‍ മനംനൊന്ത് മലയാളക്കര…

വില്ലേജ് ഓഫീസിന്റെ ഉത്തരത്തില്‍ പൊലിഞ്ഞത് അവരുടെ പ്രതീക്ഷയായിരുന്നു. മൂന്നു പെങ്കുഞ്ഞുങ്ങളെയും കൊണ്ട് ഞാന്‍ ഇനി എന്തു ചെയ്യും എന്ന് മോളി ചോദിക്കുമ്പോള്‍ മലയാളികളുടെ നെഞ്ചു വിങ്ങുകയാണ്. ‘ഞങ്ങള്‍ക്കു പോയി അവര്‍ക്ക് എന്നാ പോകാനാ’ ഗവണ്‍മെന്റിന്റെ ശമ്പളം വാങ്ങിക്കുന്ന മനുഷ്യര്‍. നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ കോഴിക്കോട് ചക്കിട്ടാംപാറയിയെ കാവില്‍പുരയിടം വീട്ടില്‍ ജോയിയുടെ ഭാര്യ മോളിയുടെ ചോദ്യം മനസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കു നേരെയാണ്. ”പല രോഗങ്ങളുടെയും അടിമയായിരുന്നു ആ മനുഷ്യന്‍. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിറകെ നടക്കുന്നു. എല്ലാ രേഖയുമുണ്ട് സ്ഥലത്തിന്. എന്നു ചെന്നാലും ഒരു മാസം കഴിഞ്ഞ് വരാന്‍ പറയും. ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ കത്ത് കൊടുത്തു. ഇടയ്ക്ക് ഞാനും പോകുമായിരുന്നു. നിങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തു തരാന്‍ ഞാന്‍ കാലുപിടിച്ചു പറഞ്ഞു. ഇന്നലെ പനിച്ചു കിടന്നതു…

Read More