രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയില്‍ ഉത്സവം തടയാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍. ജാര്‍ഖണ്ഡിലെ സാരായ്കേലയിലാണ് ജനങ്ങള്‍ തിങ്ങി നിറഞ്ഞ ഉത്സവ പരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥനും പൊലീസുകാര്‍ക്കും നേരെ നാട്ടുകാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വടികള്‍ ഉപയോഗിച്ച് തല്ലിയും കല്ലെറിഞ്ഞുമായിരുന്നു ആള്‍ക്കൂട്ട ആക്രമണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകള്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാല്‍ പൊലീസ് ബ്ലോക്ക് ഉദ്യോഗസ്ഥനെയും കൂട്ടി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെത്തുകയായിരുന്നു. പരിപാടി നിര്‍ത്തി വീടുകളിലേക്ക് മടങ്ങാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ആളുകള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പൊടിപടലം നിറഞ്ഞ ഉത്സവപ്പറമ്പില്‍ ആളുകള്‍ വളയുന്നതിനിടെ രക്ഷതേടി ഓടുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ചില ആളുകള്‍ പൊലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെയാണ് വീഡിയോയില്‍ കാണപ്പെടുന്നത്. ബ്ലോക്ക് ഉദ്യോഗസ്ഥനും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഉദ്യോഗസ്ഥനും മര്‍ദനമേറ്റതായി…
Read MoreTag: villagers
പതിവായി ചെരുപ്പുകള്‍ മോഷണം പോകുന്നു ! ഒടുവില്‍ നാട്ടുകാര്‍ കള്ളനെ കണ്ടുപിടിച്ചു ; പിന്തുടര്‍ന്ന് ചെന്ന നാട്ടുകാര്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച…
ഒരു പ്രദേശത്തു നിന്നും പതിവായി ചെരുപ്പുകള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എങ്ങനെയും കള്ളനെ പിടിക്കണമെന്നായി നാട്ടുകാര്‍. എന്നാല്‍ കള്ളനെ കണ്ടവര്‍ ഞെട്ടിപ്പോയി. ഒരു കുറുക്കനായിരുന്നു കക്ഷി. ജര്‍മനിയിലെ ബെര്‍ലിനിലെ സെലണ്ടോര്‍ഫിലാണ് സംഭവം. വീടിന് പുറത്ത് ഊരിയിടുന്ന ചെരുപ്പുകള്‍ പതിവായി മോഷണം പോയതോടെ നാട്ടുകാര്‍ ഭയന്നു. മിക്കവാറും എല്ലാത്തരം പാദരക്ഷകളും മോഷണം പോയതോടെ ആളുകള്‍ കള്ളനെത്തേടി ഇറങ്ങി. കുറുക്കനാണെന്ന് കണ്ടുപിടിച്ചതോടെ ദേഷ്യമെല്ലാം അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറി. ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്. ഈ കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ കണ്ടത് പാദരക്ഷകളുടെ വിപുലമായ ശേഖരമാണ്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. എല്ലാ ചെരുപ്പുകളും ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ് കുറുക്കന്‍. മോഷണമുതല്‍ ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന കള്ളനെന്നാണ് ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത്.
Read Moreകോവിഡ് വിമുക്തരായിട്ടും നാട്ടുകാര്‍ നോക്കുന്നത് അന്യഗ്രഹ ജീവികളെപ്പോലെ ! നാട്ടുകാരുടെ ആക്ഷേപത്തെയും ഒറ്റപ്പെടുത്തലിനെയും തുടര്‍ന്ന് നാടുവിടാന്‍ തീരുമാനിച്ച് യുവാവും കുടുംബവും…
കോവിഡ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും യുവാവിന് നാട്ടുകാരില്‍ നിന്ന് നേരിട്ടത് അവഗണന. മോശം പെരുമാറ്റവും ഒറ്റപ്പെടുത്തലും കടുത്തതോടെ വീട് ഉപേക്ഷിച്ച് നാടുവിടാനൊരുങ്ങുകയാണ് യുവാവും കുടുംബവും. മധ്യപ്രദേശിലാണ് സംഭവം. ശിവ്പുരി സ്വദേശിയായ യുവാവാണ് നാട്ടുകാരുടെ മാനസിക പീഡനത്തിന് ഇരയായത്. ‘ഞാനും എന്റെ കുടുംബവും സഞ്ചരിക്കുന്ന വഴിയിലൂടെ യാത്ര ചെയ്യരുതെന്ന് അയല്‍വാസികള്‍ മറ്റുളളവരോട് പറയുന്നു. വീട്ടില്‍ പാല്‍ കൊണ്ടുതരുന്ന ആളോട് വീട്ടില്‍ പോകരുതെന്ന് പറഞ്ഞ് വിലക്കി. അല്ലാത്തപക്ഷം രോഗം പകരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി. ജീവിക്കാന്‍ അവശ്യവസ്തുക്കള്‍ പോലും കിട്ടാത്ത അവസ്ഥ. അതിനാല്‍ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി’ യുവാവ് പറയുന്നു. മധ്യപ്രദേശില്‍ ഇതുവരെ 565 പേര്‍ക്കാണ് രോഗബാധയുണ്ടായത് ഇതില്‍ 43 പേര്‍ മരണമടഞ്ഞു.41 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു.
Read Moreചുരിദാറണിഞ്ഞ് പെണ്‍വേഷത്തിലെത്തുന്ന കള്ളന്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു; മതില്‍ ചാടിയെത്തുന്ന കള്ളനെ പിടിക്കാനാവാതെ പോലീസും വലയുന്നു
മുപ്പത്തടം: ചുരിദാറിട്ട് പെണ്‍വേഷത്തിലെത്തി മോഷണം നടത്തുന്ന കള്ളന്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കള്ളനെ നാട്ടുകാര്‍ നേരിട്ട് കാണുകയും സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പിടിക്കാനാവാത്തതാണ് നാട്ടുകാരെ കുഴയ്ക്കുന്നത്. രാത്രി വീടിനു പുറത്ത് അനക്കം കേട്ട് ലൈറ്റിട്ട ഒരാള്‍ കള്ളനെ കണ്ടപ്പോള്‍ കള്ളന്‍ ഇരുളില്‍ മറയുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. മുപ്പത്തടം ശാസ്താ റസിഡന്റ്സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം. മേയ് 23 നാണ് ഇവിടെ പെണ്‍വേഷം കെട്ടിയ മോഷ്ടാവിനെ ആദ്യം കണ്ടത്. അസോസിയേഷന്റെ സിസിടിവിയില്‍ ഇയാള്‍ പതിഞ്ഞതോടെയാണ് ഇയാളെ വലയിലാക്കാനുളള ശ്രമം നാട്ടുകാരും പൊലീസും ഊര്‍ജ്ജിതമാക്കിയത്.അതേ ആള്‍ തന്നെയാണ് വീണ്ടും എത്തിയതെന്നാണ് ദൃക്സാക്ഷി മൊഴി. സിസിടിവിയുടെ മോണിറ്റര്‍ സൂക്ഷിച്ചിരിക്കുന്ന വീട്ടുകാരന്‍ പഴുവിന്‍പടിക്കല്‍ ആന്റണിയാണ് കണ്ടത്. പുലര്‍ച്ചെ ഒന്നിന് എഴുന്നേറ്റ ആന്റണി വീടിനു പുറത്തെ ലൈറ്റിട്ടപ്പോള്‍ മോഷ്ടാവ് ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ചുറ്റി ആലാട്ട്…
Read Moreഒന്നിരുട്ടി വെളുത്തപ്പോള്‍ ഒരു ഗ്രാമത്തില്‍ ഉള്ളവരെല്ലാം കോടീശ്വരന്മാരായി മാറി; ഈ അദ്ഭുതത്തിനു പിന്നിലെ കാരണം കേട്ടാല്‍ അമ്പരക്കും…
ഒന്നിരുട്ടി വെളുത്തപ്പോള്‍ ഒരു ഗ്രാമത്തിലെ എല്ലാ ജനങ്ങളും കോടീശ്വരന്മാരായി മാറി. മാജിക്കല്‍ റിയലിസം അല്ലിത്. യഥാര്‍ഥത്തില്‍ സംഭവിച്ചതു തന്നെ. അരുണാചലിലെ ബോംജ ഗ്രാമവാസികളാണു സ്വപ്നം കണ്ട് ഉണര്‍ന്ന പോലെ കോടിശ്വരന്മാരായത്. ഈ ഗ്രാമത്തിലെ 31 വീടുകളിലായി 259 പേരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും കിട്ടിയതു കുറഞ്ഞത് ഒരു കോടി പത്തു ലക്ഷം രൂപ. 6.73 കോടി രൂപ വരെ കിട്ടിയ കുടുംബവും ഇതിലുണ്ട്.ഒറ്റരാത്രി കൊണ്ട് ഈ ഗ്രാമത്തിലേയ്ക്ക് എത്തിയതു നാല്‍പ്പതു കോടി എണ്‍പതു ലക്ഷത്തി മുപ്പത്തിയെട്ടായിരത്തി നാനൂറു രൂപയാണ്. ഇവരുടെ 200.056 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം വിതരണം ചെയ്തതതോടെയാണു എല്ലാ കുടുംബവും കോടികളുടെ ഉടമകളായത്്. തവാങ്ങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണു പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്. ഇതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ ഗ്രാമമായി മാറി ഇന്നു ബോംജ. ഇതിനു മുമ്പ് ഗുജറാത്ത് കച്ചിലെ മഥാപൂരായായിരുന്നു ഇന്ത്യയിലെ…
Read More