പതിറ്റാണ്ടുകള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വീണ്ടും വില്ലന്‍ വേഷം അണിയുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മുക്ക വില്ലനാകുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു സ്പൈ ഏജന്റായിട്ടാണ് അഖില്‍ അഭിനയിക്കുന്നത്. കന്നഡ താരം ഉപേന്ദ്രയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം വില്ലന്‍ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അവസാനം അവര്‍ മമ്മൂക്കയെ ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിന്റെ കഥാഗതിയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം. ജൂലൈ 12ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും. ദി പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂക്കയുടേതായി തീയറ്ററുകളില്‍ എത്തിയത്. രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു. അമല്‍ നീരദ് ഒരുക്കുന്ന ഭീഷ്മപര്‍വമാണ് മമ്മൂക്കയുടെ മറ്റൊരു പുതിയ ചിത്രം.
Read MoreTag: villain
കേസില്‍ നിന്നു വിട്ടതിലും സന്തോഷം ലാലേട്ടന് ക്ഷമിച്ചു എന്നു പറഞ്ഞത് ! ലാലേട്ടന്റെ മാസ് എന്‍ട്രി കണ്ട് നിയന്ത്രണം പോയി; ‘വില്ലന്‍’ പകര്‍ത്തി വെട്ടിലായ ജോബിഷ് പറയുന്നതിങ്ങനെ…
കണ്ണൂര്‍:റിലീസിംഗ് ദിവസം തന്നെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഫോണില്‍ പകര്‍ത്തിയതാണ് ജോബിഷ് എന്ന യുവാവിനെ പ്രശസ്തനാക്കിയത്. തിയറ്ററില്‍ നിന്നും സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് കുറ്റമായിരിക്കെയാണ് ജോബിഷ് ആരാധന മൂത്ത് ഈ കടുംകൈ ചെയ്തത്. മലയോരമേഖലയായ ശ്രീകണ്ഠപുരം പഞ്ചായത്തിലെ ചെമ്പന്തൊട്ടിയെന്ന കര്‍ഷക ഗ്രാമത്തിലെ ജോബിഷ് തകിടിയേല്‍ (33) ഇപ്പോള്‍ സന്തോഷവാനാണ്. ഇഷ്ടതാരത്തിന്റെ കാരുണ്യത്താല്‍ കേസില്‍ നിന്ന് ഒഴിവായിക്കിട്ടിയതു മാത്രമല്ല, സന്തോഷത്തിന്റെ കാരണം. തന്റെ ആരാധനയെക്കുറിച്ചു ലാലേട്ടന് അറിഞ്ഞല്ലോ, തന്നെക്കുറിച്ചു ലാലേട്ടന് ആരോടൊക്കെയോ സംസാരിച്ചല്ലോ എന്നൊക്കെ ആലോചിക്കുമ്പോള്‍, താരത്തിനു നേരിട്ടു കൈകൊടുത്ത പോലുള്ളൊരു ത്രില്ല്. മോഹന്‍ലാലിന്റെ പുതിയ പടം ‘വില്ലന്‍’ റിലീസ് ദിവസം ആദ്യഷോയ്ക്കിടെ മൊബൈലില്‍ പകര്‍ത്തിയതിനാണു ജോബിഷിനെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കണ്ണൂര്‍ സവിതാ തിയറ്ററില്‍ നിന്നു ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ലാലേട്ടന് ക്ഷമിച്ചതായി’ തിരുവനന്തപുരത്തു നിന്ന് ഉച്ച തിരിഞ്ഞ് അറിയിപ്പു കിട്ടിയതോടെ പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ആ…
Read More