കൊച്ചി: വിവാദങ്ങള്‍ക്കു പഞ്ഞമില്ലാത്ത മലയാള സിനിമയില്‍ പുതിയ വിവാദമുയര്‍ത്തി പൃഥിരാജ് നായകനായ ‘ വിമാനം’. ക്രിസ്മസ് ദിനത്തില്‍ ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിച്ച നടപടിക്കെതിരേയാണ് ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ രംഗത്തു വന്നത്.തൊടുപുഴ സ്വദേശി സജി തോമസ് എന്ന ഭിന്നശേഷിക്കാരന് സ്വന്തമായി വിമാനം നിര്‍മിച്ച് പറത്തിയതാണു വിമാനം സിനിമയുടെ പ്രമേയം. ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് പ്രദീപ് എം. നായരാണ്. ചിത്രത്തിന്റെ ഒരു ഷോയെങ്കിലും തൊടുപുഴക്കാര്‍ക്കായി സൗജന്യമായി പ്രദര്‍ശിപ്പിക്കണമെന്ന സജിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ തീയറ്ററുകളിലും ക്രിസ്മസ് ദിനത്തിലെ രണ്ടു ഷോ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചതെന്നു പ്രദീപ് പറഞ്ഞു. സിനിമയുടെ തൊട്ടടുത്ത രണ്ടു പ്രദര്‍ശനങ്ങളുടെ വരുമാനം സജിക്കു നല്‍കാനുമായിരുന്നു തീരുമാനം. എന്നാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള സൗജന്യപ്രദര്‍ശനത്തെ എതിര്‍ത്ത് ചിലനിര്‍മാതാക്കളും വിതരണക്കാരും രംഗത്തു വന്നതോടെയാണ് സിനിമയെ ചൊല്ലി പുതിയ വിവാദമുയരുന്നത്. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ്…
Read MoreTag: vimanam
പൃഥിരാജിന്റെ ‘വിമാന’ത്തിനൊപ്പം ഉയര്‍ന്നു പൊങ്ങിയത് സജിയുടെ മനസ്; സ്വന്തം ജീവിതം സ്ക്രീനില്‍ കണ്ടപ്പോള്‍ സജിയുടെ മുഖത്ത് തെളിഞ്ഞത് സന്തോഷപൂരം
തൊടുപുഴ: കാത്തിരിപ്പിനുശേഷം പൃഥ്വിരാജിന്റെ വിമാനം പറന്നുയര്‍ന്നപ്പോള്‍ മൂകനും ബധിരനുമായ സജിയുടെ മനസ് നിറഞ്ഞു. സ്വന്തം ജീവിതകഥ വെള്ളിത്തിരയിലൂടെ കണ്ട സജിയുടെ മുഖത്തു വിവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞു. തിയറ്ററില്‍ സ്വന്തം പേര് എഴുതിക്കാണിച്ചപ്പോള്‍ അഭിമാനത്തോടെ സജി ആംഗ്യം കാണിച്ചു.സ്വന്തമായി വിമാനം നിര്‍മിച്ചു വിസ്മയിപ്പിച്ച ബധിരനും മൂകനുമായ തൊടുപുഴ തട്ടക്കുഴ അഴകനാല്‍ തോമസിന്റെ മകന് സജി തോമസിന്റെ ജീവിതകഥയാണ് ‘വിമാനം’ എന്ന ചലച്ചിത്രം. പൃഥ്വിരാജിന്റെ ഭാവപ്പകര്‍ച്ചയില്‍ സജി വിസ്മയിച്ചു, മൂകമായി കരഞ്ഞു. തൊടുപുഴ ആശീര്‍വാദ് സിനിപ്ലസില്‍ സജിയുടെ അടുത്തിരുന്ന ഭാര്യ മരിയയും മകന് ജോഷ്വയും വികാരഭരിതരായി. മരിയയുടെ കണ്ണില്‍ നനവു പടര്‍ന്നു. സിനിമ കഴിഞ്ഞപ്പോള്‍ ഒന്നുകൂടി കാണണമെന്നു സജി മരിയയോട് ആംഗ്യം കാണിച്ചു. മുഖത്ത് അഭിമാനത്തിന്റെ ഭാവം നിറഞ്ഞു. ഇനിയും കാണണം, അത്രമാത്രം ഇഷ്ടപ്പെട്ടു – മരിയയും പറഞ്ഞു.താനനുഭവിച്ച ദുരിതവും കഷ്ടപ്പാടും സമര്‍പ്പണവും പൃഥ്വിരാജിലൂടെ കണ്ടപ്പോള്‍ മനസു നിറഞ്ഞെന്നു സജി…
Read More