നടന് വിനായകനെതിരേ കുറിപ്പുമായി അഞ്ജു പാര്‍വതി പ്രഭീഷ്. വിനായകന് അഭിനേതാവ് എന്ന നിലയില്‍ മികവു കാട്ടിയാലും പൊതു സമൂഹത്തിലുള്ള താരത്തിന്റെ ഇടപെടലുകള്‍ ആദരവ് അര്‍ഹിക്കുന്നതല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. രുചിയുള്ള ഭക്ഷണ വസ്തുക്കള്‍ കാണുമ്പോള്‍ അത് ആസ്വദിക്കാന്‍ കൊതിയൂറുന്നത് പോലെ പെണ്‍ശരീരങ്ങളോട് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറഞ്ഞ അയാള്‍ മുന്നിലിരിക്കുന്ന ജേര്‍ണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അതില്‍ ആര്‍ക്കും സ്ത്രീവിരുദ്ധത തോന്നിയില്ല. ഏറ്റവും ഒടുവില്‍ ആരാധ്യനായ ഒരു മനുഷ്യന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശം ഒക്കെ ഒരു വ്യക്തിയെന്ന നിലയില്‍ ഒരു ആദരവും അര്‍ഹിക്കാത്ത മനുഷ്യന് ആണ് വിനായകന് എന്ന കാര്യം തെളിക്കുന്നുണ്ടെന്നും അഞ്ജു പറയുന്നു. അഞ്ജു പാര്‍വതി പ്രഭീഷിന്റെ പോസ്റ്റ് ഇങ്ങനെ… ഇടതിടങ്ങളില്‍ എങ്ങും നടന് വിനായകസ്തുതി ഗീതങ്ങള്‍ ആണ്. വിനായകന് അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടന് തന്നെയാണ്, സമ്മതിക്കുന്നു. ജയിലര്‍…
Read MoreTag: vinayakan
വിനായകന് ചെയ്തത് തെറ്റ് തന്നെയാണ് ! പക്ഷെ മാധ്യമങ്ങള്‍ വിനായകനോട് ചെയ്തത് അതിലും ക്രൂരത; തുറന്നു പറച്ചിലുമായി ഷൈന്‍ ടോം ചാക്കോ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് നടന് വിനായകന് രംഗത്തെത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി ആളുകളാണ് ഇക്കാര്യത്തില്‍ വിനായകനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച രംഗത്തെത്തിയത്. നിരവധി സിനിമാക്കാരും അക്കൂട്ടരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ചിലരൊക്കെ വിനായകനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ വാക്കുകള്‍ ഇങ്ങനെ…വിനായകന്റേത് 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. വിനായകന് ആദ്യമായിട്ടല്ല പ്രസ്താവനകള്‍ നടത്തുന്നത്. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് വെറും 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മന്‍ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത് ? അവര്‍ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? അത്രയും…
Read Moreസംസ്കാരം പഠിപ്പിക്കാന്‍ വന്നാല്‍ നിന്റെ വാച്ചിന്റെ കഥ തോണ്ടി പുറത്തിടാനും മടിയില്ല ! ഗണേഷ് കുമാറിന് മറുപടിയുമായി വിനായകന്
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നടന് വിനായന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് നടപടിയും സ്വീകരിച്ചു. വിനായകന്റെ കലൂരിലെ വീട്ടിലെത്തിയ പോലീസ് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അതേസമയം പെട്ടന്നുള്ള പ്രകോപനത്തിലായിരുന്നു ഫേസ്ബുക്ക് ലൈവെന്ന് വിനായകന് പോലീസിനോട് പറഞ്ഞു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം, മാധ്യമങ്ങളോട് നിര്‍ത്തിപ്പോകാനും പറയുകയായിരുന്നു വിനായകന്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിനായകനെതിരേ വന്‍തോതില്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിനായകന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ജനരോഷം അടങ്ങിയില്ല. നടനും എംഎല്‍എയുമായ ഗണേഷ് കുമാറും വിനായകനെതിരെ രൂക്ഷവിമര്‍ശനവുമായി…
Read Moreഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത്; ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ
കോട്ടയം:ആര് എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരേ കേസെടുക്കേ ണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. “എന്റെ പിതാവ് ഇന്ന് ഉണ്ടെങ്കിൽ എന്ത് പറയും അതേ എനിക്ക് ഇന്ന് പറയാനുള്ളു. വിനായകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുക’- ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറയുന്നതായും ചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് അദ്ദേഹം നൽകിയ സ്നേഹം പലിശ സഹിതം മടക്കികിട്ടി. മകൻ എന്ന നിലയിൽ പിതാവിന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ എഴുത്തിലൂടെയാണ് അദ്ദേഹം സംസാരിച്ചതെന്നും ചാണ്ടി പറഞ്ഞു.
Read Moreമിസ്റ്റര്‍ വിനായകന്…ഉമ്മന്‍ ചാണ്ടി സര് ജനമനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്; വിനായകനെതിരേ അനീഷ് ജി മേനോന്
ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ വളരെ ഹീനകരമായി ആക്ഷേപിച്ച നടന് വിനായകനെതിരേ പ്രതികരണവുമായി നടന് അനീഷ് ജി മേനോന്. വിനായകന്റെ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്നും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് ഉമ്മന്‍ ചാണ്ടി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനമെന്നും അനീഷ് പറഞ്ഞു. അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ…മിസ്റ്റര്‍ വിനായകന്, ഞാനും നിങ്ങളും ഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും നില നില്ക്കുന്ന നടന്മാരാണ്. എന്നുവച്ച് ഓഡിയന്‍സിന് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര് ജന മനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ പ്രകോപിപ്പിച്ചതും. നല്ലൊരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങളോടുള്ള എല്ലാ…
Read Moreവിമാനത്തിൽ കയറുന്നതിനിടെ നടൻ വിനായകൻ മോശമായി പെരുമാറി; പരാതിയുമായി മലയാളി; കേസിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി
കൊച്ചി: വിമാനത്തിൽ കയറുന്നതിനിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തിൽ കയറുമ്പോഴാണ് സംഭവം. മേയ് 27ന് ഗോവയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് യുവാവിന് നടന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. പഞ്ചാബിൽ സ്കൂളിൽ ജോലി നോക്കുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരൻ. ഗോവയിൽനിന്നു കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനകമ്പനിയോട് പരാതിപ്പെട്ടപ്പോൾ വിമാനത്തിൽനിന്നും ഇറങ്ങിയശേഷം പരാതിപ്പെട്ടാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെയാണ് ജിബി ഹൈക്കോടതിയെ സമീപിച്ചത്. മോശമായ പെരുമാറ്റത്തിൽ നടനെതിരെ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിനോട് നിർദ്ദേശം നൽകണമെന്നാണ് ജിബിയുടെ ഹർജി. കേസിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
Read Moreവിനായകന്റെ ജാതി കറുത്തതു കൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ ! നടനെതിരേ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് പ്രതികരണവുമായി മൃദുലദേവി…
നടന് വിനായകനുമായി ബന്ധപ്പെട്ട മീടു വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇതിനിടയ്ക്ക് നടന്റെ പല പരാമര്‍ശങ്ങളും വിവാദം ആളിക്കത്തിക്കുകയും കൂടി ചെയ്തു. ‘പന്ത്രണ്ട്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലുണ്ടായ വിനായകന്റെ പ്രതികരണങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ‘മീ ടൂ’വിനെക്കുറിച്ച് വിനായകന് വീണ്ടും സംസാരിച്ചതും അതിന്റെ തുടര്‍ച്ചയും മാധ്യമപ്രവര്‍ത്തകരെ ക്ഷുഭിതരാക്കുകയും അത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി. നടന് വിനായകന് എതിരെ ഉയരുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്നാണ് മൃദുല ദേവി പറയുന്നത്. വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്ക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താന്‍ ഒരു കാലത്തും…
Read Moreവിനായകന്റെ സ്കില്ലും അറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ! ആ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ലെന്ന് അമല്‍ നീരദ്…
ഒരു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നടന് വിനായകന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് നടനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ വിനായകനെക്കുറിച്ച് സംവിധായകന് അമല്‍ നീരദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്റര്‍നാഷണല്‍ ലെവല്‍ സ്കില്ലും അറ്റിറ്റിയൂഡുമുള്ള താരമാണ് വിനായകനെന്ന് അമല്‍ നീരദ് പറഞ്ഞു. ആ സ്കില്ല് വിനായകന് സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതാണെന്നും അമല്‍ നീരദ് പറഞ്ഞു. വിനായകനെവച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ഥത്തിലല്ല പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ലെന്നും അമല്‍ പറഞ്ഞു. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് സ്റ്റൈല്‍ എന്നായിരുന്നു. ആ സ്കില്ലും അറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക്…
Read Moreപക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള് ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമില്ല ! വിനായകന് പറഞ്ഞതിനെക്കുറിച്ച് ഗായത്രി സുരേഷ്…
വളരെക്കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാള സിനിമാലോകത്തും ഗോസിപ്പുകളിലും നിറഞ്ഞു നില്ക്കുന്ന നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ ചില പ്രസ്താവനയാണ് ഗായത്രിയെ എപ്പോഴും ലൈംലൈറ്റില്‍ നിര്‍ത്തുന്നത്. എസ്കേപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയാണ് നടി. എന്നാല്‍ ഈ വിശേഷം പറയുമ്പോള്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ഗായത്രി പറഞ്ഞ മറ്റുകാര്യങ്ങള്‍ ആയിരുന്നു. കഴിഞ്ഞ ദിവസം വിനായകന് പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗായത്രി. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ: ” വിനായകന് പറഞ്ഞത് കുറച്ച് അരോചകം തന്നെയാണ്. കാരണം അത് സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. കണ്ട ഉടനെ അങ്ങനെ ചോദിക്കുകയാണെങ്കില്‍ അത് ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. പക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള് ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങള് ആണ്, ആള്‍ക്കാരാണ്. അവര്‍ പലതും…
Read Moreഅന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ! വിനായകന് പറഞ്ഞത് തെറ്റെന്നും മാപ്പു ചോദിക്കുന്നുവെന്നും നവ്യ നായര്‍…
ഒരുത്തി സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെ നടന് വിനായകന് നടത്തിയ ലൈംഗിക പരാമര്‍ശം വന്‍ വിമര്‍ശനമാണ് ക്ഷണിച്ചു വരുത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് നടി നവ്യ നായര്‍. വിനായകന്റെ പരാമര്‍ശം വിവാദമായതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര് തങ്ങളുടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിനായകനൊപ്പം സദസ്സില്‍ നവ്യ നായരും സംവിധായകന് വികെ പ്രകാശും ഒപ്പമുണ്ടായിരുന്നിട്ടും സംഭവത്തില്‍ നിശബ്ദത പാലിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം തൃപ്പൂണിത്തുറയില്‍ സിനിമ കാണാന്‍ എത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു നവ്യയുടെ പ്രതികരണം. വിനായകന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് പറഞ്ഞ നവ്യ, അതില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും എന്നാല്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും സിനിമയില്‍ വിനായകനൊപ്പം അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. അന്നവിടെ ഒരു പുരുഷന് നടത്തിയ പരാമര്‍ശത്തില്‍ സ്ത്രീയാണ് ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും…
Read More