പരീക്ഷണ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഒരിടം സൃഷ്ടിച്ച സംവിധായകനാണ് വിനയന്. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുക്കൊണ്ടാണ് വിനയന് സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. നിലവില്‍ മലയാള സിനിമയിലെ തലപ്പൊക്കമുള്ള പല താരങ്ങളെയും സിനിമയിലേക്ക് കൊണ്ടു വന്നത് വിനയനാണ്. ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് വിനയന്. നിരന്തരമായി ചെയര്മാന് ഇടപെടല്‍ നടത്തുവെന്ന പരാതി സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കാന്‍ മന്ത്രിയുടെ പിഎസിനെ വിളിച്ചുപറഞ്ഞിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നും രഞ്ജിത്ത് ഈ ജൂറി അംഗത്തോട് അവാര്‍ഡ് നിര്‍ണയ വേളയില്‍ 19ാം നൂറ്റാണ്ട് ചവറുപടമാണെന്നും സെലക്ഷനില്‍ നിന്നും ഒഴിവാക്കാമായിരുന്നുവെന്നും പറഞ്ഞതായും വിനയന് പറയുന്നു. മൂന്ന് അവാര്‍ഡുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്. സംഗീതത്തിനും ഡബ്ബിങ്ങിനുമായിരുന്നു അവാര്‍ഡ്. മൂന്ന് അവാര്‍ഡുകള്‍ ചിത്രത്തിന് കൊടുക്കാന്‍ പോകുകയാണെന്ന് അറിഞ്ഞപ്പോള്‍…
Read MoreTag: vinayan
ഈ ചിത്രം പുറത്തെത്തുന്നതോടെ കയാദു മലയാളത്തിന്റെ അഭിമാന താരമായി മാറും ! കയാദുവിനെക്കുറിച്ച് വിനയന്‍ പറയുന്നതിങ്ങനെ…
വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്ര ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ പുരോഗമിക്കുകയാണ്. ചരിത്രം പറയുന്ന ചിത്രത്തില്‍ നടന്‍ സിജു വില്‍സനാണ് നായകനാവുന്നത്. ഹിന്ദി മോഡല്‍ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ കയാദുവിനെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകാണ് വിനയന്‍. നായകന്റേതുപോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയാണ് ചിത്രത്തിലുള്ളത് എന്നാണ് വിനയന്‍ പറയുന്നത്. ‘പത്തൊന്‍പതാം നുറ്റാണ്ടി’ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറുമെന്നാണ് വിനയന്റെ വാക്കുകള്‍. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് … 19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു.. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു. ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ…
Read Moreദീലിപിന്‍റെ ചെറിയ പിടിവാശി, ജയസൂര്യ എന്ന നടന്‍റെ ഇന്നത്തെ ഉന്നതി
സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നുവെന്ന് വിനയൻ. അതിനു കാരണമായത് മറ്റു ചില പിടിവാശികളായിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രമുള്ള തിരക്കഥാകൃത്തിനെ മാറ്റണമെന്ന നടന്‍ ദിലീപിനന്റെ ചെറിയ പിടിവാശിയാണ് ചിത്രത്തില്‍ ദിലീപിന് പകരം ജയസൂര്യയെ നായകനാക്കാനുള്ള തീരുമാനത്തിന് പിന്നില്‍. തങ്ങളുടെ മകന് സിനിമയിലെ നായകനാവുമോ എന്ന അടങ്ങാത്ത ആകാംക്ഷയുടെയും പ്രാര്‍ഥനയോടും കൂടി ചോദിച്ച ജയസുര്യയുടെ സ്നേഹ നിധികളായ മാതാപിതാക്കളുടെ പ്രാര്‍ഥനയുടെ കൂടെ ഫലമാണ് ജയസൂര്യ എന്ന നടന്‍റെ ഇന്നത്തെ ഉന്നതി.
Read Moreസിജു വില്‍സണ്‍ പ്രഭാസിനെപ്പോലെ സൂപ്പര്‍ താരമാകുമെന്ന് സംവിധായകന്‍ വിനയന്‍ ! നാവ് പൊന്നാവട്ടെയെന്ന് ആരാധകര്‍…
സിജു വില്‍സണെ നായകനാക്കി വിനയന്‍ ഒരുക്കുന്ന ചരിത്ര ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. ഇതിനായി താരം നടത്തിയ മേക്കോവര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും സിജു വില്‍സണ്‍ എന്ന നടനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ വിനയന്‍. താന്‍ സിനിമയിലേക്ക് കൊണ്ടു വന്നതും, വലിയ താരങ്ങളായി ഉയര്‍ന്നതുമായ നടന്മാരെക്കാള്‍ സിജു വില്‍സണ്‍ ഉയര്‍ച്ച നേടുമെന്ന് വിനയന്‍ പറഞ്ഞു. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രം സിജുവിന്റെ താരമൂല്യം കൂട്ടുമെന്നും, ബാഹുബലി എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ പ്രഭാസ് സൂപ്പര്‍ താരമായത് പോലെ സിജു വില്‍സണും ഒരു സൂപ്പര്‍ താരമായി മാറുമെന്നും വിനയന്‍ പറഞ്ഞു. ചരിത്രത്തിന്റെ ഏടുകളില്‍ തമസ്‌കരിക്കപ്പെട്ട ധീരനായ നായകനായിരുന്നു വേലായുധ പണിക്കര്‍ എന്നും ആ ചരിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് തന്റെ…
Read Moreപത്തു തലയാണിവന് തനി രാവണന്‍ ! മോഹന്‍ലാല്‍ രാവണനായി സിനിമ ഒരുങ്ങുന്നു ? ബ്രഹ്മാണ്ഡചിത്രത്തെപ്പറ്റി തുറന്നു പറഞ്ഞ് വിനയന്‍…
മോഹന്‍ലാലിനെ രാവണനാക്കി സിനിമയിറക്കാന്‍ സംവിധായകന്‍ വിനയന്‍ തയ്യാറെടുക്കുന്നതായി വിവരം. മോഹന്‍ലാലുമായി ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്ന വാര്‍ത്ത വിനയന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പങ്കുവച്ചിരുന്നു. അന്ന് സിനിമയുടെ വിശദാംശങ്ങള്‍ പുറത്തു വിടാതിരുന്ന വിനയന്‍ മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ വിനയന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഇതിഹാസ കഥാപാത്രം രാവണന്റെ വേഷത്തില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ചിത്രമാണിത്. ഇതിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന ചര്‍ച്ചകള്‍ ഇതോടുകൂടി സജീവമാകുകയാണ്. ഒരു ഓണ്‍ലൈന്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. മോഹന്‍ലാലിനെ വച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന്‍ എന്ന കഥാപാത്രം ഉണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍…
Read Moreഇക്കുറി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയസൂര്യയ്ക്കു തന്നെയെന്ന് സംവിധായകന്‍ വിനയന്‍ ! കാരണമായി വിനയന്‍ പറയുന്നത്…
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം നടന്‍ ജയസൂര്യയ്ക്കു തന്നെയെന്ന് സംവിധായകന്‍ വിനയന്‍. ഇക്കുറി മികച്ച നടനാവാനുള്ള മത്സരം കടുക്കുമെന്നും എന്നാല്‍ ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ മികവില്‍ ജയസൂര്യ പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് വിനയന്‍ അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം … ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു…
Read Moreചാലക്കുടിക്കാരന്‍ ചങ്ങാതി ! മരിച്ചിട്ടും മണിയോടുള്ള പക അടങ്ങാതെ പ്രമുഖ സംവിധായകന്‍; കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കരുതെന്ന് ഭീഷണി
കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി താന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയെ തടസ്സപ്പെടുത്താന്‍ പ്രമുഖ സംവിധായകന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തി.ടെക്നീഷ്യന്‍മാരോട് ഈ ചിത്രം തടസ്സപ്പെടുത്താനുള്ള നിര്‍ദേശം നല്‍കുന്നുവെന്നാണ് ആരോപണം. ഇതേവരെ ഇങ്ങേര്‍ക്ക് നിര്‍ത്താന്‍ സമയമായില്ലേയെന്നും വിനയന്‍ ചോദിക്കുന്നു.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങില്‍ നിരവധി സിനിമാപ്രവര്‍ത്തകരും പങ്കെടുതത്തിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശെന്തിലാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍രെ പൂജയ്ക്കിടെ മല്ലിക സുകുമാരന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് വിനയനെന്ന് അവര്‍ പ്രസംഗത്തില്‍ തുറന്നുപറഞ്ഞിരുന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് പൃഥിയെക്കൊണ്ട് മാപ്പ് പറയിക്കാനുള്ള ശ്രമവും നടന്നിരുന്നു. വിനയനെ വിലക്കിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നുവെന്ന് സംവിധായകന്‍…
Read Moreദിലീപിന് പാരയായത് മഹാനടന്‍ തിലകന്റെ ശാപമോ; ദിലീപ് വിഷമാണെന്ന് അന്നേ തിലകന്‍ പറഞ്ഞിരുന്നു; അമ്മ പ്രവര്‍ത്തിക്കുന്നത് മാഫിയാസംഘത്തേപ്പോലെ; തിലകന്‍ അന്നു പറഞ്ഞതിങ്ങനെ…
മഹാനടന്‍ തിലകന്റെ ശാപമോ ഇത് ? നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. ഇപ്പോള്‍ ദിലീപ് കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിഞ്ഞപ്പോള്‍ സിനിമാ സംഘടനയായ അമ്മ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇത്രയധികം ആരോപണങ്ങള്‍ ദിലീപിനെതിരെ ഉയര്‍ന്നപ്പോഴും താരത്തിനെ പിന്തുണച്ച അമ്മ അന്തരിച്ച മഹാനടന്‍ തിലകനോടു ചെയ്തത് നീതീകരിക്കാനാവില്ലയെന്ന പൊതു അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുമ്പ് താരസംഘടന വിലക്ക് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയപ്പോള്‍ തിലകന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരേ ആഞ്ഞടിച്ചിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. അന്ന് തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് വൈറലാണ്… ദിലീപ് വിഷമാണെന്നായിരുന്നു തിലകന്‍ അന്നു പറഞ്ഞത്. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിലകന്‍ ദിലീപിനെതിരേ തുറന്നടിച്ചത്.അമ്മ എന്ന സംഘടനയോട് എനിക്ക്…
Read More