ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനെത്തിയ ടീച്ചറെ ‘നീലടീച്ചറാക്കി’ അശ്ലീല കമന്റുകളിലൂടെ സംതൃപ്തി കണ്ടെത്തിയവര്‍ക്കെതിരേ തുറന്നടിച്ച് നടി വിനീത കോശി. ഇത്തരത്തില്‍ കമന്റ് ചെയ്തവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഇത് ഒരു തരം രോഗമാണെന്നും വീട്ടില്‍ നിന്നു തന്നെയാണ് ഇതിനുള്ള പ്രതിവിധി കാണേണ്ടതെന്നും നടി പറയുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലിഷ് ക്ലാസ്സെടുക്കാന്‍ വന്ന ടീച്ചര്‍ക്കു നേരെയായിരുന്നു ഞരമ്പുരോഗികളുടെ സൈബര്‍ ആക്രമണം. ‘ബ്ലൂ ടീച്ചര്‍’ എന്ന പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി അതില്‍ അശ്ലീല ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഇടുകയായിരുന്നു. ടീച്ചര്‍ ക്ലാസെടുക്കുന്ന വിഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഗ്രൂപ്പുകള്‍ രൂപികരിച്ചത്. വിനീത കോശിയുടെ കുറിപ്പ് വായിക്കാം…ഈ മുകളില്‍ കാണുന്ന സ്ക്രീന്ഷോട്ട്സ് ഒക്കെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത ഒരു ടീച്ചറിനെ പറ്റിയാണ്. ടീച്ചര്‍ ഇപ്പോ ഓര്‍ക്കുന്നുണ്ടാവും ഏതു നേരത്താണോ നീല സാരി ഉടുക്കാന്‍ തോന്നിയത് എന്ന്. സത്യത്തില്‍ ടീച്ചര്‍ ഇനി ഏതു കളര്‍…
Read More