എത്ര മരുന്നും കഴിക്കാം, എത്ര കാശും മുടക്കാം രോഗം മാറിയാല്‍ മതി എന്ന മനോഭാവക്കാരണധികവും. എന്നാല്‍ ഫലപ്രദമായ ചികിത്സ ലഭിക്കുന്നതെവിടെയെന്ന് കണ്ടെത്താനാണ് ബുദ്ധിമുട്ട്്. ഈ അവസരത്തില്‍ മരുന്ന് കഴിക്കാതെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞാലോ. മാറാരോഗങ്ങള്‍ക്ക് മരുന്നുകളോ പദ്യങ്ങളോ ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കിവരുന്ന വടകര സ്വദേശി വിനോദനാണ് ഇപ്പോള്‍ രോഗികള്‍ക്കിടയില്‍ ശ്രദ്ധേയനാവുന്നത്. ഇതിനകം തന്നെ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ രോഗങ്ങളാണ് വിനോദന്‍ ചികിത്സിച്ചു മാറ്റിയെടുത്തത്. വടകരയിലും സമീപപ്രദേശങ്ങളിലുമുള്ള നിരവധിപേരുടെ രോഗങ്ങളാണ് വിനോദന്‍ ചികിത്സിച്ചു മാറ്റിയെടുത്തിട്ടുള്ളത്. മരുന്നുകളോ പദ്യങ്ങളോ ഇല്ലെന്നതാണ് ഇദ്ദേഹത്തിന്റെ ചികിത്സയെ ശ്രദ്ധേയമാക്കുന്നതും രോഗികളെ ആകര്‍ഷിക്കുന്നതും. ജന്മനാ ലഭിച്ച കഴിവുപയോഗിച്ചുള്ള വിനോദന്റെ ചികിത്സതേടി ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബുദ്ധിമാദ്ധ്യം സംഭവിച്ച കുട്ടികള്‍ക്കുള്‍പ്പെടെ വിനോദന്‍ ചികിത്സ നല്‍കുന്നുണ്ട്. വിനോദന്റെ ചികിത്സയിലൂടെ ഇത്തരം കുട്ടികള്‍ക്ക് വലിയ മാറ്റം സംഭവിച്ചതായി രക്ഷിതാക്കളും രാഷ്ട്രദീപികയോട് സാക്ഷ്യപ്പെടുത്തുന്നു. കൈകള്‍കൊണ്ടുള്ള പ്രത്യേക തരത്തിലുള്ള…
Read More