കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. 23ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം.സന്തോഷ് ഈപ്പന് നല്കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേല്‍വിലാസത്തില്‍ അയച്ച നോട്ടീസായിരുന്നു ഇത്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. സന്തോഷ് ഈപ്പന് വാങ്ങിയ ആറു ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന് ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍. ഫോണ്‍ എങ്ങനെ ലഭിച്ചു,…
Read MoreTag: vinodini balakrishnan
മൂന്നാം തവണയും നോട്ടീസ് അവഗണിച്ചാല്‍ കാര്യങ്ങള്‍ നീങ്ങുക ജാമ്യമില്ലാ വാറണ്ടിലേക്ക് ! കോടിയേരിയുടെ സഹധര്‍മ്മിണി അഴിക്കുള്ളിലാവുമോ…
ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട ഐഫോണ്‍ വിവാദത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാത്തത് സിപിഎമ്മിന്റെ പദ്ധതി പ്രകാരമെന്ന് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിയും വരെ ആരും ചോദ്യം ചെയ്യലിന് ഹാജരാകേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വിനോദിനിയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നു രണ്ടാമതും കസ്റ്റംസ് നോട്ടിസ് നല്കി. ഇതിലും ഹാജരായില്ലെങ്കില്‍ കസ്റ്റംസ് നിയമപ്രകാരം മൂന്നാമത്തെ നോട്ടീസ് രണ്ടോ മൂന്നോ ദിവസത്തിനകം നല്‍കും. അതും വിനോദിനി ഗൗരവത്തില്‍ എടുക്കില്ല. ഈ സാഹചര്യത്തില്‍ മൂന്നു നോട്ടീസുകളുടെയും തെളിവുകളുമായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ കസ്റ്റംസ് ഹര്‍ജി നല്‍കും. സന്തോഷ് ഈപ്പന് യുഎഇ കോണ്‍സല്‍ ജനറലിനു നല്കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത് എന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കും. ഈ…
Read Moreഐഫോണ്‍ ഉപയോഗിച്ചത് ‘ഡിങ്കിരി’ ! ഫോണിലിട്ടത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ്; ചിത്രം വ്യക്തമാകുന്നത് ഇങ്ങനെ…
സന്തോഷ് ഈപ്പന് യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ മൊഴിയെടുക്കാനാണ് ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ്. കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തതിനു ശേഷമായിരിക്കും ഇത്. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന് കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു…
Read More