റഷ്യയുടെ ഷെല്‍ ആക്രമണത്തില്‍ സ്വഭാവിക ജീവിതം നഷ്ടപ്പെട്ട് ബങ്കറുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് യുക്രൈന് ജനത. ഇത്തരമൊരു അഭയകേന്ദ്രത്തില്നിന്നുള്ള ഒരു സംഗീത വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. ആക്രമണങ്ങള്‍ക്കിടെ ഒരു അഭയകേന്ദ്രത്തിനുള്ളില്‍ ഒരു യുവതി വയലിന് വായിക്കുന്നതാണ് വീഡിയോയിലുള്ളത്. യുക്രൈനിയന്‍ ഗാനമായ ‘Nich Yaka Misyachna’ ആണ് യുവതി വായിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധഭീകരതയില്നിന്നുള്ള യുക്രൈന് ജനതയുടെ അതിജീവനശ്രമമായാണ് പലരും ഈ വീഡിയോയെ വിലയിരുത്തുന്നത്. യുക്രൈന്റെ ദേശീയഗാനം ഫ്ളൂട്ടില്‍ വായിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബോംബ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള അഭയകേന്ദ്രത്തില്നിന്നായിരുന്നു ഈ വീഡിയോയും പുറത്തെത്തിയത്.
Read More