നടിയെ ആക്രമിച്ച കേസിലെ വിഐപിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല വഴിയ്ക്ക് പുരോഗമിക്കുമ്പോള്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സംശയമുനയില്‍ നിര്‍ത്തി ക്രൈംബ്രാഞ്ച്. ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ആളാണ് വിഐപി. ദിലീപുമായി അടുത്ത ബന്ധമുള്ള പലരെയും വിഐപിയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും വ്യക്തമായ തെളിവുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ശരത്തിലേയ്ക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ആലുവ തോട്ടുമുഖത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്. ആറു മണിക്കൂറാണ് റെയ്ഡ് നീണ്ട് നിന്നത്. ഈ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരത്ത് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതും സംശയമുന ശരത്തിലേക്ക്…
Read MoreTag: VIP
ഗുരുവായൂരില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് നാലമ്പല ദര്‍ശനം; വിഐപികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതില്‍ ഭക്തര്‍ക്കിടയില്‍ കനത്ത പ്രതിഷേധം…
ഗുരുവായൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലന്പലത്തിനകത്തേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് ദര്‍ശനം അനുവദിച്ചു. കൊച്ചി നേവല്‍ കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും മറ്റു നാലുപേരുമടങ്ങുന്ന സംഘത്തിനാണ് നാലന്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിച്ചത്. രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ നേരിട്ടു കൊണ്ടുവന്നാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് ശേഷവും ഇന്നു പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനത്തിനും നാലന്പലത്തിനുള്ളില്‍ വിഐപികള്‍ എത്തി. പുലര്‍ച്ചെ നാലര മുതലാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്കും, പ്രദേശവാസികള്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചിട്ടുള്ളത്. നാലന്പല പ്രവേശന കവാടത്തില്‍ നിന്ന് ദര്‍ശനം നടത്താനാണ് ഭക്തര്‍ക്ക് അനുവാദം ഉള്ളതെന്നിരിക്കെ വിഐപികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ദേവസ്വം മന്ത്രിയുടെ ഭാര്യയ്ക്കും ബന്ധുവിനും നാലന്പലത്തില്‍ ദര്‍ശനം അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും…
Read More