ജീവിതം തുടരെത്തുടരെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും അതിനോടു പടപൊരുതി ജയിക്കുന്ന ചില ആളുകളുണ്ട്. ജെനീഷ് എന്ന ചെറുപ്പക്കാരന് അത്തരത്തിലൊരാളാണ്. സുഹൃത്തായ ജുബീഷ് കുമാര്‍ ജെനീഷിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉറ്റവരെ മരണം തട്ടിയെടുക്കുകയും ജോലി പോവുകയുമൊക്കെ ചെയ്തിട്ടും ഒടുവില്‍ ജെനീഷ് ജീവിതം തിരികെ പിടിക്കുകയായിരുന്നു. ജെനീഷിന്റെ ജീവിത കഥ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് ജൂബീഷ് പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ… ഇതു ജെനീഷ് … ജീവിതത്തില്‍ ഒരുപാടു കഷ്ടപ്പാടുകള്‍ തരണം ചെയ്ത് മുന്നോട്ടുവന്ന ആളാണ് ജെനീഷ് .. അവനൊരു വട്ടപ്പേരുണ്ട് ഞങ്ങളുടെ ഇടയില്‍ …കൊമ്പന് ജെനി ജീവിതത്തില്‍ അവനെ ദൈവം ഒത്തിരി കരയിപ്പിച്ചുണ്ട്. പെങ്ങളുടെ കല്യാണ ദിവസം അച്ചന്റെ മരണം ! അച്ഛന്റെ 40 ന് പെങ്ങളുടെ മരണം, എല്ലാം കൊണ്ടും അവന് ശരിക്കും അവന്റെ ജീവിതം താളം തെറ്റി … ഇതിനിടയില്‍ അവന് ആര്‍മി…
Read More