വ്യത്യസ്ഥമായ രീതിയില്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത് ഇക്കാലത്ത് ഒരു ട്രെന്‍ഡാണ്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നടന്ന ഒരു വിവാഹാഭ്യര്‍ഥനയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വിമാനത്തിനകത്തുവെച്ച്, മുട്ടുകുത്തി, പ്രിയപ്പെട്ടവള്‍ക്കു മുന്നില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ഒരു ചെറുപ്പക്കാരന്. ലണ്ടനില്‍നിന്നും മുംബൈയ്ക്ക് വരികയായിരുന്നു യുവതി. മുംബൈയില്‍നിന്നും ഹൈദരാബാദിനു പോയി അവിടെനിന്നും പ്രിയപ്പെട്ടവള്‍ കയറിയ മുംബൈ വിമാനത്തില്‍ തിരിച്ചുവരികയായിരുന്നു യുവാവ്. എയര്‍ ഇന്ത്യാ അധികൃതരെ വിവരമറിയിച്ചശേഷമായിരുന്നു യുവാവ് അവരുടെ സഹായത്തോടെ, മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാത്ത വിധത്തില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ജനുവരി രണ്ടിനായിരുന്നു ആകാശത്തു വെച്ച് ഈ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിമാനം പറന്നു കൊണ്ടിരിക്കെയാണ്, യുവാവ് തന്റെ വിവാഹ അഭ്യര്‍ത്ഥന എഴുതിയ പിങ്ക് കടലാസ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യുവതിയുടെ സീറ്റിനടുത്തേക്ക് വന്നത്. യുവാവിനെ കണ്ട് അമ്പരപ്പോടെ നില്ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം.…
Read More