പാലുകാച്ചലിനെത്തിയ വീട്ടമ്മയെ സോഷ്യല്‍ മീഡിയ ”വേലക്കാരി പാട്ടുകാരിയാക്കി” ! പാട്ടു പാടി സോഷ്യല്‍ മീഡിയയില്‍ താരമായ എല്‍സമ്മ വാസ്തവത്തില്‍ നടന്നതിനെക്കുറിച്ച് പറയുന്നതിങ്ങനെ

നൈറ്റി ഇട്ടവരെല്ലാം വേലക്കാരികളാകുമോ…ഒരു നൈറ്റി ഇട്ട് ഒരു പാട്ട് പാടിയെന്ന് കരുതി എന്നെ ഇങ്ങനെ വേലക്കാരിയാക്കുമെന്ന് ആരു കണ്ടു. എന്റെ പൊന്നു മക്കളേ എനിക്ക് വീട്ടു ജോലിയൊന്നുമല്ല പണി. ഞാനൊരു പാവം വീട്ടമ്മ. അതാണ് എന്റെ മേല്‍വിലാസം.’താടിക്കു കൈയ്യും കൊടുത്താണ് എല്‍സമ്മ ഇതു പറയുന്നത്. ഇനി എല്‍സമ്മ ആരെന്നല്ലേ…എല്‍സമ്മ എന്ന് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയക്ക് മനസിലായെന്ന് വരില്ല. ‘വിവാഹ വേദിയില്‍ കിടിലന്‍ പാട്ടുപാടിയ വേലക്കാരി ചേച്ചി എന്നു പറഞ്ഞാലേ ആളെ പിടികിട്ടൂ’. കൊഞ്ചിക്കരയല്ലേ…മിഴികള്‍ നനയല്ലേ…എന്ന നമ്മുടെ കഥാനായികയുടെ ശബ്ദം ലൈക്കിലേറിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍. കഥയവിടെ തീര്‍ന്നില്ല, എല്‍സമ്മയുടെ പാട്ടിന് പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവര്‍ക്ക് വേലക്കാരിയായി ‘സ്ഥാനക്കയറ്റം’ നല്‍കിയ സോഷ്യല്‍ മീഡിയക്ക് ഇനിയും ആളേയും ആളിന്റെ പശ്ചാത്തലവും അവിടെ എന്താണ് സംഭവിച്ചതെന്നും മനസിലായിട്ടില്ല. സംഭവം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തകര്‍ത്തോടുമ്പോള്‍ സാക്ഷാല്‍ പാട്ടുകാരി തന്നെ രംഗത്തെത്തുകയാണ്.…

Read More

സോഷ്യല്‍ മീഡിയ തേടിക്കൊണ്ടിരുന്ന ആ ഗായികയെ ഒടുവില്‍ കണ്ടെത്തി ! പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാട്ടിന്റെ ലോകത്തേക്ക് മടങ്ങിയെത്തിയ സുമിതയെക്കുറിച്ചറിയാം…

സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായ നിരവധി ആളുകള്‍ നമ്മുടെ മുമ്പിലുണ്ട്. അതില്‍ തന്നെ നിരവധി പാട്ടുകാരുമുണ്ട്. ഈ നിരയിലേയ്ക്ക് കഴിഞ്ഞ ദിവസം മറ്റൊരു ഗായിക കൂടി വന്നുചേര്‍ന്നിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിനി സുമിത. അടുക്കളയില്‍ നിന്ന് സുമിത പാടുന്ന പാട്ടാണ് ‘ആരാണീ പാട്ടുകാരി?’ എന്ന ചോദ്യത്തോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സുമിത പാട്ടിന്റെ രംഗത്ത് മടങ്ങിയെത്തുന്നത്. ഇനി സുമിത സോഷ്യല്‍ മീഡിയയില്‍ ഫെയ്മസായ കഥ പറയാം…സുഹൃത്തായ പ്രിയയുടെ തയ്യല്‍ക്കടയിലിരുന്ന് സുമിത പാടിയ പാട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രിയയുടെ ടെയിലറിംഗ് സെന്ററിനോട് ചേര്‍ന്ന് ഒരു സംഗീതക്ലാസ് ആരംഭിക്കാന്‍ സുമിതയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ആ കാര്യങ്ങള്‍ സംസാരിക്കുന്നതിന് വേണ്ടിയാണ് അവളുടെ അടുത്ത് പോയത്. അങ്ങനെ കൂട്ടുകാരിയാണ് ‘ജാനകീ ജാനേ…’ എന്ന് തുടങ്ങുന്ന പാട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കലാകാരന്‍മാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സോഷ്യല്‍…

Read More