വീടിന്റെ മുന്‍വാതിലിന്റെ വിടവിനുള്ളില്‍ ആക്രമിക്കാന്‍ തയ്യാറായി പത്തിവിരിച്ചു നില്ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വടക്കേ ഇന്ത്യയിലെ ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യമെന്നാണ് നിഗമനം. ഇഷ്ടിക കെട്ടിയുണ്ടാക്കിയ വീടിന്റെ വാതിലിനു മുന്നില്‍ പത്തിവിരിച്ച് ആക്രമിക്കാന്‍ തയാറായി നില്ക്കുന്ന പാമ്പിനെ ദൃശ്യത്തില്‍ കാണാം… വീഡിയോ ചിത്രീകരിക്കുന്നയാളെ പാമ്പ് കൊത്താനായുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ദി ഫിഗന്‍ എന്ന ട്വിറ്റര്‍ പേജിലാണ് ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ലോകത്ത് പ്രതിവര്‍ഷം പാമ്പുകടിയേറ്റു മരിക്കുന്ന പകുതിയോളം ആളുകള്‍ ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തില്‍ കൃഷിക്കാര്‍, തൊഴിലാളികള്‍, വേട്ടക്കാര്‍, പാമ്പുപിടിത്തക്കാര്‍, ഗോത്രനിവാസികള്‍ തുടങ്ങിയവര്‍ക്കാണു കൂടുതലും കടിയേല്‍ക്കുന്നത്. ഇന്ത്യയില്‍ പാമ്പുകടികളുടെ 90 ശതമാനവും സംഭവിക്കുന്നത് 4 പാമ്പിനങ്ങളില്‍ നിന്നാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്, ചേനത്തണ്ടന്‍, അണലി എന്നിവയാണ് ഇവ. ബിഗ് 4 എന്നാണ് ഈ പാമ്പിനങ്ങള്‍ ചേര്‍ത്ത് അറിയപ്പെടുന്നത്. ഇതില്‍ തന്നെ ചേനത്തണ്ടനാണ്…
Read More