റോഡ് സുരക്ഷയെപ്പറ്റി വാചകമടിക്കുന്ന ആളുകള്‍ വരെ റോഡിലിറങ്ങിയാല്‍ സ്വന്തം താല്പര്യം മാത്രം നോക്കി, നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനമോടിക്കുനന കാഴ്ചയാണ് കേരളത്തിന്റെ പലയിടങ്ങളിലും കാണാനാവുക. ഇങ്ങനെ നിയമം തെറ്റിച്ച ബസിന് കിടിലന്‍ പണി കൊടുത്ത ഒരു യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. റോങ് സൈഡ് കയറി വന്ന കെഎസ്ആര്‍ടിസി ബസിന് വഴി മാറിക്കൊടുക്കാതെ സ്കൂട്ടര്‍ നിര്‍ത്തിയിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ഇടതു വശം ചേര്‍ന്നു വരേണ്ട ബസ് വലതുവശത്തു കൂടെയാണ് കയറിവന്നത്. ഇതോടെ യുവതി വാഹനം ബസിനു മുമ്പില്‍ കയറ്റി നിര്‍ത്തുകയായിരുന്നു. ഒടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം ശരിയായ ദിശയിലേക്ക് എടുത്ത് പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നടന് ഉണ്ണി മുകുന്ദന് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘കയ്യടിക്കെടാ’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍…
Read MoreTag: viral
കപടസദാചാരത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ലോകത്ത് അഭിരമിക്കുന്നവരെ പൊളിച്ചടുക്കി ‘വഴുതന’ ! ഹ്രസ്വചിത്രം ചര്‍ച്ചയാകുന്നു; ആശംസയുമായി പ്രമുഖര്‍…
കപടസദാചാരത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ലോകത്ത് അഭിരമിക്കുന്ന നിരവധി ആളുകള്‍ ഈ സമൂഹത്തിലുണ്ട്. ഇത്തരക്കാരെ പൊളിച്ചടുക്കുന്നതാണ് ‘വഴുതന’ എന്ന ഹ്രസ്വചിത്രം. രചന നാരായണന് കുട്ടി, തട്ടിയും മുട്ടിയും ഫെയിം ജയകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലക്സ് ആയൂര്‍ സംവിധാനം ചെയ്ത വഴുതന യൂട്യൂബില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ബാലതാരം ദേവപ്രിയയും ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കലാഭവന്‍ മണിയെ കേന്ദ്രകഥാപാത്രമാക്കി ആംബുലന്‍സ് എന്ന വ്യത്യസ്തവും, ശ്രദ്ധേയവുമായ ഹ്രസ്വചിത്രമൊരുക്കിയിട്ടുള്ള സംവിധയകാന്‍ ആണ് അലക്സ് ആയൂര്‍. ചിത്രത്തിനു ആശംസകളുമായി ചലച്ചിത്ര രംഗത്തു നിന്നും തമിഴ് നടന് വിജയ് സേതുപതി, ശ്രീനിവാസന്, നെടുമുടി വേണു, ഹരീഷ് കണാരന്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നിരവധി പേര് രംഗത്തു വന്നിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ നടി അനുശ്രീയും പോസ്റ്റര്‍ സൈജു കുറുപ്പുമാണ് റിലീസ് ചെയ്തത്. അജിത്തിന്റെ വിശ്വാസം അടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍…
Read Moreതാന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുക! ഭീമാകാരന്‍ എട്ടുകാലിയെ പിടികൂടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് ഇതാണ്; സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണാം
താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുക എന്നൊരു പഴഞ്ചൊല്ലുണ്ട് മലയാളത്തില്‍. ഈ പഴഞ്ചൊല്ലിന് സമാനമായ രീതിയില്‍ ഒരു യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിക്ക് വഴിവെച്ചുകൊണ്ടിരിക്കുന്നത്. വീടിന്റെ സീലിംങ്ങില്‍ ഇരുന്ന എട്ടുകാലിയെ പിടിക്കാന്‍ ഒരു ശ്രമം നടത്തിയതാണ് യുവാവ്. ഒരു പാത്രത്തില്‍ എട്ടുകാലിയെ കുടുക്കാനാണ് യുവാവ് ശ്രമം നടത്തിയത്. എട്ടുകാലി പാത്രത്തില്‍ കുടുങ്ങി എന്നുറപ്പായപ്പോള്‍ യുവാവ് പതുക്കെ പാത്രം വലിച്ചു. കസേരയില്‍ നിന്ന് താഴെയിറങ്ങി നോക്കിയപ്പോള്‍ എട്ടുകാലിയെ കാണുന്നില്ല. എവിടെപ്പോയെന്ന് നോക്കിയപ്പോഴാണ് അറിയുന്നത്, അത് തന്റെ മുഖത്ത് തന്നെ സ്ഥലം പിടിച്ചുണ്ടായിരുന്നു എന്ന്. തന്നെ കുടുക്കാന്‍ ശ്രമിച്ച വിരുതനെ എട്ടുകാലി ആക്രമിച്ചോ ഇല്ലയോ എന്നതറിയാന്‍ വീഡിയോ അവസരമൊരുക്കുന്നില്ല. ഏതായാലും എട്ടുകാലിയ്ക്കായ് വിരിച്ച വലയില്‍ കുടുങ്ങിയത് യുവാവ് തന്നെയായിരുന്നു. https://youtu.be/eoWfzhxXHEs
Read Moreവീട്ടിലെ പൂജാമുറിയില്‍ വച്ച് താലികെട്ട്! സദ്യയില്ല, സമ്മാനങ്ങള്‍ സ്വീകരിക്കുന്നതുമല്ല; വീട്ടില്‍ വന്ന് മക്കളെ തലയില്‍ കൈവച്ച് അനുഗ്രഹിക്കണം; വ്യത്യസ്തമായ വിവാഹ ക്ഷണക്കത്ത് വൈറലാവുന്നു
ആധുനിക കാലഘട്ടത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് വിവാഹത്തിനും അതിനോടനുബന്ധിച്ച ചടങ്ങുകള്‍ക്കുമാണ്. എന്നാല്‍ വളരെ വിരളമായി ഇത്തരം ധൂര്‍ത്തിനോട് മുഖം തിരിക്കുന്നവരുമുണ്ട്. അത്തരത്തിലുള്ള ഒരാളാണ് സൂര്യകൃഷ്ണമൂര്‍ത്തി. നാടകത്തിനും നൃത്തത്തിനും പുതുമാനം കണ്ടെത്തിയ സൂര്യഫെസ്റ്റിന്റെ സ്ഥാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീനും മുന്‍ കേരള സംഗീത നാടക അക്കാഡമി ചെയര്‍മാനുമായ സൂര്യകൃഷ്ണമൂര്‍ത്തി മകളുടെ വിവാഹത്തിന് സ്ത്രീധനവും സല്‍ക്കാര ചടങ്ങളുകളും സദ്യയും ഒഴിവാക്കി, അതിനായി കരുതിയിരുന്ന തുക 20 നിര്‍ധന കുട്ടികള്‍ക്ക് അടുത്ത നാലുവര്‍ഷത്തെ പഠനത്തിനായി നല്കുന്നു. മകള്‍ സീത പഠിച്ച മോഡല്‍ സ്കൂള്‍ അധികൃതര്‍ക്കും ഗവ ആര്‍ട്സ് കോളേജ് ടികെഎം എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലിനും വിവാഹത്തിനു മുന്‍പ് തുക കൈമാറും. സിവില്‍ സര്‍വീസ് അക്കാദമിയില്‍ സീതയ്ക്കൊപ്പം ട്രെയിനിങിനുണ്ടായിരുന്ന ചന്ദന്‍കുമാറാണ് വരന്. ബീഹാര്‍ സ്വദേശിയാണ് ചന്ദന്‍കുമാര്‍, പരസ്പരം മനസിലാക്കിയ കുട്ടികള്‍ ഒന്നിക്കുന്നതില്‍ ഇരു കുടുംബങ്ങള്‍ക്കും ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്ന് മൂര്‍ത്തി…
Read Moreഓപ്പറേഷന് ടേബിളില്‍ പൂര്‍ണ നഗ്നയായിക്കിടക്കുന്ന രോഗിയ്ക്കു ചുറ്റും ഡോക്ടര്‍മാരും നഴ്സുമാരും നൃത്തം ചെയ്ത് ആര്‍മാദിക്കുന്ന വീഡിയോ വൈറല്‍; തൊട്ടു പിന്നാലെ സസ്പെന്‍ഷനും
നൃത്തം മനോഹരമായ കലയാണ്. എന്നാല്‍ സമയവും സന്ദര്‍ഭവും നോക്കാതെ നൃത്തം ചെയ്താല്‍ എന്താ പറയുക. കൊളംബിയയിലെ ബൊളിവറിലുള്ള സാന്താക്രൂസ് ഡി ബൊകാഗ്രാന്ഡെ ആശുപത്രിയിലാണ് ഇത്തരമൊരു അനവസര നൃത്തം അരങ്ങേറിയത്. ഓപ്പറേഷന് തീയറ്ററിലെ ടേബിളില്‍ രോഗിയെ പൂര്‍ണനഗ്നയാക്കി കിടത്തിയതിനു ശേഷമായിരുന്നു ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘനൃത്തം. നൃത്തത്തില്‍ പങ്കെടുക്കാത്ത ചിലരാണ് രംഗങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഈ വിഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ നര്‍ത്തകര്‍ക്കെല്ലാം പണികിട്ടി. അഞ്ചു പേര്‍ക്കാണ് സസ്പെന്ഷന് ഓര്‍ഡര്‍ അടിച്ച് കൈയ്യില്‍ കിട്ടിയത്. പൂര്‍ണനഗ്നയായ രോഗി അബോധാവസ്ഥയില്‍ ഓപ്പറേഷന് കാത്തുകിടക്കുമ്പോഴായിരുന്നു ഇവരുടെ കുട്ടിക്കളി. ഇതില്‍ നഴ്സുമാരും ഡോക്ടര്‍മാരും ചിരിച്ച് കൊണ്ട് എല്ലാം മറന്ന് രോഗിക്ക് ചുറ്റും നൃത്തം ചെയ്യുന്നത് കാണാം. എങ്ങനെയോ ഓണ്‍ലൈനനില്‍ ചോര്‍ന്ന ഈ വീഡിയോ പെട്ടെന്ന് വൈറലാവുകയായിരുന്നു. വീഡിയോയില്‍ കണ്ട അഞ്ച് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് പ്രോട്ടോക്കോളുകളും ലംഘിക്കുന്ന വീഡിയോ…
Read More