നൊന്തു പെറ്റ അമ്മ മകനെ ചുട്ടുകൊന്ന സംഭവത്തിന്റെ നടുക്കം കേരള ജനതയില്‍ നിന്ന് ഇതുവരെയും വിട്ടു പോയിട്ടില്ല. ഇതിന്റെ വേറൊരു പതിപ്പാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നു പുറത്തു വരുന്ന വാര്‍ത്ത. റഷ്യയില്‍ 13 കാരിയായ മകളുടെ കന്യകാത്വം ധനികന് വില്ക്കാന് ശ്രമിച്ച മാതാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. എസ്റ്റേറ്റ് ഏജന്റായ ഗ്ളാഡ്കിക്ക് എന്ന 35 കാരിയെയാണ് മകളുടെ ആദ്യരാത്രി വില്ക്കാന് ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഇവരുടെയും കൂട്ടുകാരിയുടെയും നീക്കം ഡിറ്റക്ടീവുകളാണ് പുറത്ത് കൊണ്ടുവന്നത്. 19,100 പൗണ്ടിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആദ്യരാത്രി വില്ക്കാന് ലക്ഷ്യമിട്ട് ഇടപാടുകാരനായ പണക്കാരനെ തേടിയാണ് ഇവര്‍ ചെല്യാബിന്സ്കില് നിന്നും മോസ്കോയില്‍ എത്തിയത്. എന്നാല്‍ ഇവരെ അവിടെ കാത്തിരുന്നത് ഡിക്ടറ്റീവുകളായിരുന്നു. മകളെ ലൈംഗികതയ്ക്ക് ഉപയോഗിച്ച് തങ്ങളെ സാമ്പത്തീകമായി സഹായിക്കുന്ന ഒരു പണക്കാരനെ തേടിയാണ് മോസ്കോയില്‍ എത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.…
Read More