കേരളത്തില്‍ വീണ്ടും നിപയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനു പിന്നാലെ ചര്‍ച്ചയാകുന്നത് രക്തസാമ്പിളുകള്‍ പൂനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കുന്നതില്‍ വരുന്ന കാലതാമസമാണ്. നിപ കണ്ടെത്തിയതിനു മൂന്നുവര്‍ഷം മുമ്പേ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. 2015-ല്‍ പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭ്യമായെങ്കിലും ലാബ് സ്ഥാപിക്കാനായില്ല. കഴിഞ്ഞ മേയ്-ജൂണില്‍ നിപ മരണം വിതച്ചപ്പോഴാണു കോഴിക്കോട്ട് ഒരുവര്‍ഷത്തിനകം അത്യാധുനിക വൈറോളജി ലാബ് സുസജ്ജമാകുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒരുവര്‍ഷത്തിനിപ്പുറം നിപ ലക്ഷണങ്ങള്‍ വീണ്ടും കൊച്ചിയില്‍ കണ്ടെത്തി. ഇവിടെനിന്നു രക്ത സാമ്പിളുകള്‍ അയച്ചിരിക്കുന്നതും പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച 3.8 കോടി രൂപ വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്താണു തടസമെന്നോ ആരാണ് ഉത്തരവാദിയെന്നോ വ്യക്തമല്ല. നിപ പരിശോധന അധികം വൈകാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാധ്യമാകുമെന്നാണ്…
Read More