യഥാര്‍ഥ മൊബൈല്‍ നമ്പര്‍ നല്‍കാതെയും ഇനി വാട്‌സ് ആപ്പ് ഉപയോഗിക്കാം ! ഇങ്ങനെ ചെയ്താല്‍ പലതുണ്ട് ഗുണങ്ങള്‍;ചെയ്യേണ്ടത് ഇത്രമാത്രം…

സോഷ്യല്‍ മീഡിയയിലൂടെ സ്വകാര്യവിവരങ്ങള്‍ ചോരുന്നതിന്റെ വിവരങ്ങള്‍ പലപ്പോഴും പുറത്തു വരാറുണ്ട്. ഇപ്പോള്‍ യഥാര്‍ഥ നമ്പര്‍ ഉപയോഗിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഇതിന് വാട്സ്ആപ്പ് സാങ്കേതികവിദ്യ പരിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന്, ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വിര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും വാട്സ്ആപ്പ് ഉപയോഗിക്കാം. വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ സൗജന്യമായി കണ്ടെത്താനാകും. മാത്രമല്ല വാട്‌സ്ആപ്പിനായി ഒരു തവണ സൈന്‍ അപ്പ് ചെയ്താലും മതിയാകും. ഏത് സാധാരണ നമ്പറും പോലെ ഈ വിര്‍ച്വല്‍ നമ്പറിനൊപ്പം വാട്‌സ്ആപ്പ് ഉപയോഗിക്കാം. യഥാര്‍ഥ മൊബൈല്‍ നമ്പര്‍ പങ്കിടാതിരിക്കുന്നത് സ്വകാര്യത ഉറപ്പാക്കുന്നു. വിര്‍ച്വല്‍ ഫോണ്‍ നമ്പര്‍ പ്രൊവൈഡേഴ്‌സ് ധാരാളം ഉണ്ട്. ഇത്തരത്തില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടെക്സ്റ്റ്‌നൗ. ഫോണില്‍ ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുക. തുടര്‍ന്ന് ഇതിലൊരു സൗജന്യ അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്ത ശേഷം, യുഎസും കാനഡയും അടിസ്ഥാനമാക്കി…

Read More