ഇന്ത്യന്‍ വീസ ലഭിക്കാഞ്ഞതിനാല്‍ ഇന്ത്യന്‍ യുവാവിനെ ഓണ്‍ലൈനായി വിവാഹം കഴിച്ച് പാക്കിസ്ഥാന് സുന്ദരി. പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാനായി നാലു കുട്ടികളുമായി അതിര്‍ത്തി കടന്നെത്തിയ സീമാ ഹൈദറും പാക്കിസ്ഥാനി യുവാവിനെ വിവാഹം കഴിക്കാനായി രണ്ടുകുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ പോയ അഞ്ജുവും അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനിടയിലാണ് പുതിയൊരു ഇന്തോ-പാക് പ്രണയകഥ കൂടി പുറത്തു വരുന്നത്. കറാച്ചി സ്വദേശിനിയായ അമീന തന്റെ വിവാഹത്തിന് വീസ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിശ്രുതവരനായ അര്‍ബാസ് ഖാനുമായി ഓണ്‍ലൈനായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ”അമീന വീസയ്ക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാന്‍ പാക്കിസ്ഥാനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്ത്യയില്‍ എത്തിയാല്‍ ഞങ്ങള്‍ വീണ്ടും വിവാഹം കഴിക്കേണ്ടിവരും.” ബുധനാഴ്ച ചടങ്ങിന് ശേഷം അര്‍ബാസ് പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അര്‍ബാസ് ഖാന്, തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ജോധ്പുരിലെ ഓസ്വാള്‍ സമാജ് ഭവനില്‍…
Read MoreTag: visa
ചൈല്‍ഡ് പോണിന് പണമിടപാട് നടത്താന്‍ പോണ് ഹബ്ബിന് സഹായം ! വിസയ്ക്കെതിരേ പരാതി…
പോണോഗ്രാഫിക് കമ്പനിയായ മൈന്‍ഡ്ഗീക്കിന്റെ ഉടമസ്ഥതയിലുള്ള പോണ്‍സൈറ്റായ പോണ്ഹബ്ബില് ‘ചൈല്‍ഡ് പോണ്’ ഉള്ളടക്കങ്ങളിലൂടെ പണം സമ്പാദിക്കുന്നതിനുള്ള സേവനങ്ങള്‍ നല്കിയ വിസയ്ക്കെതിരേയുള്ള പരാതി സ്വീകരിച്ച് യുഎസ് കോടതി. പരാതി തള്ളണമെന്ന വിസയുടെ ആവശ്യം കാലിഫോര്‍ണിയയിലെ ജഡ്ജ് കോര്‍മാക് കാര്‍നീ അംഗീകരിച്ചില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ വീഡിയോകള്‍ ഫില്‍റ്റര്‍ ചെയ്യുന്നതില്‍ സൈറ്റ് പരാജയപ്പെട്ടുവെന്ന് അറിഞ്ഞിട്ടും വിസ പോണ്‍ഹബ്ബിന് പണമിടപാട് സേവനങ്ങള്‍ തുടര്‍ന്നും നല്കി വരുകയായിരുന്നു. ഇത് ചൈല്‍ഡ് പോണിലൂടെ ധനസമ്പാദനം നടത്താന്‍ മൈന്ഡ്ഗീക്കിനെ സഹായിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി വിസ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഈ കേസില്‍ തങ്ങളെ പ്രതിയാക്കുന്നത് അനുചിതമാണെന്നും വിസ ഒരു പ്രസ്താവനയില്‍ പറഞ്ഞു. മൈന്‍ഡ് ഗീക്കിനെ ഒരു അംഗീകൃത കച്ചവട സ്ഥാപനമായാണ് വിസ കാണുന്നത്. പോണ് ഹബ്ബ് വെബ്സൈറ്റിനുള്പ്പടെയുള്ള മൈന്‍ഡ് ഗീക്കിന്റെ വെബ്സൈറ്റുകള്‍ക്ക് വിസ പണമിടപാട് സേവനം നല്‍കുന്നുണ്ട്. അതേസമയം മൈന്‍ഡ് ഗീക്കിന്റെ…
Read Moreഎനിക്ക് നാട്ടിലോട്ടു പോകേണ്ട… തന്റെ വീസ ആറുമാസത്തേക്കു കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് നാടകകൃത്ത് ഹൈക്കോടതിയില്‍; കേരളം കൂടുതല്‍ സുരക്ഷിതമെന്ന് സായിപ്പ്…
ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പേറിയിരിക്കുകയാണ് മറുനാട്ടില്‍ കഴിയുന്ന ആളുകളെല്ലാം. എന്നാല്‍ സ്വന്തം നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍ താല്പര്യമില്ലാത്ത ചിലരുമുണ്ട്. 74കാരനായ യുഎസ് പൗരന് ടെറി ജോണ്‍ കണ്‍വേര്‍സ് അത്തരത്തിലൊരാളാണ്. തന്റെ വീസ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ കുറച്ചു നാള് കൂടി തുടരാന്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം. തന്റെ വീസ കാലാവധി ആറുമാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് നാടക സംവിധായകനും രചയിതാവുമായ ഇയാള്‍ കോടതിയെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ എനിക്ക് ഇന്ത്യയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു,” ചൊവ്വാഴ്ച വൈകുന്നേരം അനുകൂലമായ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ടെറി ജോണ്‍ കണ്‍വേര്‍സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ”എന്റെ വിസ ആറുമാസത്തേക്ക് കാലാവധി നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യുഎസിലെ സ്ഥിതി ഇപ്പോള്‍ വളരെ മോശമായതിനാല്‍…
Read Moreവിസയുടെ പേരില്‍ വാട്സ്ആപ്പിലൂടെ നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി 23കാരന് മുങ്ങി ! തട്ടിപ്പിന്റെ പുതിയ രൂപം ഇങ്ങനെ…
വിദേശത്ത് ജോലി ശരിയാക്കാമെന്നു പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ 23കാരന് മുങ്ങി.ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ശരച്ചന്ദ്രനെതിരേയാണ് വിവിധ സ്ഥലങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പരാതിയുമായെത്തിയത്. ഏകദേശം അമ്പത് ആളുകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം. മൂന്നുമാസം മുമ്പാണ് പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സിങ്കപ്പൂരിലേക്കും അബുദാബിയിലേക്കും തൊഴില്‍വിസ നല്‍കുമെന്ന സന്ദേശം വന്നത്. അതില്‍കണ്ട ഫോണ്‍നമ്പര്‍ പ്രകാരം ശരച്ചന്ദ്രനെ ബന്ധപ്പെട്ടവരോട് 1,70,000 രൂപ വീതം വാങ്ങിച്ചു. പിന്നീട് എല്ലാവര്ക്കും ടിക്കറ്റും നല്കി. ഇതുപ്രകാരം എറണാകുളത്തെത്തിയപ്പോഴാണ് ഈ ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്ന് ശരച്ചന്ദ്രനെ വിളിച്ചെങ്കിലും ഉടന്‍ ശരിയാക്കാമെന്നായിരുന്നു മറുപടി. വീട്ടിലേക്കു പോകാനാകാതെ ഒരുമാസം എറണാകുളത്ത് ഹോട്ടലില്‍ തങ്ങിയവരുണ്ട്. പിന്നീട് ആര്‍ക്കും ഇയാളെ വിളിച്ചിട്ട് കിട്ടിയിട്ടില്ല. തട്ടിപ്പ് മനസ്സിലായതോടെ ചിലര്‍ ശരച്ചന്ദ്രന്റെ വീട്ടില്‍പ്പോയി ബഹളമുണ്ടാക്കിയിരുന്നു. അയാളുടെ അമ്മയും സഹോദരിയും മാത്രമാണ് അവിടെ താമസം. അതിനാല്‍ തന്നെ പിന്നീട് ആരും ബഹളത്തിന് മുതിര്‍ന്നില്ല.…
Read More