തന്റെ പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിനെതിരെയുള്ള ഡീഗ്രേഡിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്. പത്തു മണിയ്ക്ക് ഇറങ്ങുന്ന ചിത്രത്തിന് ഒമ്പതു മണി മുതല്‍ തന്ന ഡീഗ്രേഡിംഗ് നടത്തുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്നും ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ചെറിയ പടം ആണെങ്കില്‍ കൂടി ഇത് തിയേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നതെന്നും വിഷ്ണു പറയുന്നു. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷന് പരിപാടികളിലൂടെയും കുടുംബങ്ങള്‍ക്ക് ഇടയില്‍ പോലും തിയേറ്ററില്‍ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയര്‍ന്ന് നില്ക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. വിഷ്ണു എഴുതി. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ…
Read More