പരപ്പന അഗ്രഹാരത്തില്‍ മയക്കുമരുന്ന് വില്പനക്കിടെ പിടിയിലായ മലയാളി ദമ്പതികള്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ പ്രതികളായവര്‍. മാസങ്ങള്‍ക്ക് മുമ്പ് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കിടന്ന ദമ്പതികള്‍, ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയായിരുന്നു. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏഴു കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ വീണ്ടും സജീവമാകുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. മുഖ്യമായും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ബിസിനസ്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് ബിബിഎ പഠനം നടത്തുന്നതിനിടെയാണ് വിഷ്ണുപ്രിയയും സിഗില്‍ വര്‍ഗീസും…
Read More