ആറ്റിങ്ങൽ: കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംപർ ജേതാവിനെ തിരച്ചറിഞ്ഞു. റിട്ട. ഹെഡ്മാസ്റ്ററായ ആറ്റിങ്ങല്‍ അവനവഞ്ചേരി എ.കെ.ജി.നഗര്‍ ഷെറിന്വില്ലയില് എം. റസലൂദീന് (70) ആണു ഭാഗ്യവാൻ. എസ്.ബി. 215845 എന്ന നമ്പരിലുളള ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്. ആറ്റിങ്ങല്‍ അമര്‍ ആശുപത്രി റോഡില്‍ ലോട്ടറി വില്പന നടത്തുന്ന ചിറയിന്‍കീഴ് ആനത്തലവട്ടം പട്ടത്താനം വീട്ടില്‍ ശശികുമാറില്നിന്നാണ് റസലുദീന് ടിക്കറ്റ് വാങ്ങിയത്. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ ചിറയിന്‍കീഴ് വലിയകടയിലുളള കേന്ദ്രത്തില്‍ നിന്ന് ടിക്കറ്റെടുത്ത് വില്പന നടത്തുന്നയാളാണു ശശികുമാര്‍. 24 ന് ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. സമ്മാനംകിട്ടിയ കാര്യം റസലുദീന് ആരോടും പറഞ്ഞില്ല. ടിക്കറ്റ് വെള്ളിയാഴ്ച രാവിലെ കാനറാബാങ്കിന്റെ ആറ്റിങ്ങല്‍ ശാഖയില്‍ ഏല്പിച്ചു. നടപടികള്പൂര്ത്തിയാക്കിയശേഷം ബാങ്ക്മാനേജര്‍ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വെണ്‍പകല്‍ ഗവ.എൽപിജിഎസില്‍ നിന്ന് 2001 ലാണ് റസലൂദീന് വിരമിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കാറില്ല. നേരത്തേ 500 രൂപവരെയുളള…
Read MoreTag: vishu bumber
വിറ്റയാളെ കിട്ടി അടിച്ചയാളെ കിട്ടിയില്ല..! സംസ്ഥാന ലോട്ടറിയുടെ വിഷുബമ്പര്‍ കൊല്ലത്ത്; ഭാഗ്യവാനെ കണ്ടെത്താനാ യില്ല; ടിക്കറ്റ് വിറ്റയാളെ അഭിനന്ദിച്ച് ഏജൻസി
ആറ്റിങ്ങല്‍: സംസ്ഥാനലോട്ടറിയുടെ വിഷു ബന്പറും ആറ്റിങ്ങലില്‍. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. എസ്ബി215845 എന്ന നമ്പരിലുളള ടിക്കറ്റിനാണ് സമ്മാനം. ഇന്നലെ ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ്.ആറ്റിങ്ങല്‍ ഭഗവതിലോട്ടറിഏജന്സിയുടെ ചിറയിന്‍കീഴ് വലിയകടയിലുളള കേന്ദ്രത്തില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇവിടെനിന്നും ടിക്കറ്റെടുത്ത് ചില്ലറകച്ചവടം നടത്തുന്ന ചിറയിന്‍കീഴ് ആനത്തലവട്ടം പട്ടത്താനംവീട്ടില്‍ ശശികുമാറാണ് (72) സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ആറ്റിങ്ങല്‍ അമര്ആശുപത്രി റോഡിലാണ് ഇയാള്‍ കച്ചവടം നടത്തുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന് ഏജന്‍സി കമ്മീഷനായി 40 ലക്ഷം രൂപലഭിക്കും. ഇതില്‍ നികുതി കഴിഞ്ഞ് ലഭിക്കുന്ന തുക ടിക്കറ്റ വിറ്റ ശശികുമാറിന് നല്‍കുമെന്ന് ഭഗവതി ലോട്ടറി ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു. ഈവര്‍ഷം ആറ്റിങ്ങലിന് ലഭിക്കുന്ന രണ്ടാം ബമ്പര്സമ്മാനമാണിത്. ന്യൂഇയര്ബമ്പര് സമ്മാനമായ നാല് കോടിയും ഭഗവതി ലോട്ടറിഏജന്‍സി വഴി വിറ്റ ടിക്കറ്റിനായിരുന്നു. ചെമ്പകമംഗലം സ്വദേശിക്കായിരുന്നു ഈ സമ്മാനം കിട്ടിയത്. ഒരുവര്‍ഷം മുമ്പുളള ഓണം ബമ്പറിന്റെ ഏഴ് കോടിയും ഈ…
Read More