കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ ലോട്ടറിയടിച്ചത് വാഴക്കുളത്തു ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന തമിഴ്നാട് തിരുനെല്‍വേലി കോട്ടെ കരികുളം സ്വദേശി ചെല്ലയ്യയ്ക്കായിരുന്നു. അഞ്ചു കോടി തേടി വന്നപ്പോഴും ഒന്നാം സമ്മാനം ലഭിച്ച വിവരം ഭയം മൂലം ഇയാള്‍ ആരോടും പറയാതെ സൂക്ഷിക്കുകയായിരുന്നു. നറുക്കെടുക്കുന്നതിനു തൊട്ടു മുന്‍പു വരെ വിഷു ബംപര്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കാനാണ് ചെല്ലയ്യ എന്ന വില്പ്പനക്കാരന് ആളുകളുടെ പിന്നാലെ നടന്നുകെഞ്ചിയത്. പലരോടും ഒരെണ്ണമെങ്കിലും എടുക്കൂ ചേട്ടാ എന്ന് ആവര്‍ത്തിച്ച് കെഞ്ചിയിട്ടും ഒരാള്‍ പോലും വാങ്ങിയില്ല. ഇതിന്റെ കടുത്ത നിരാശയിലായിരുന്നു ഇദ്ദേഹം. ശേഷം വിറ്റഴിഞ്ഞു പോകാത്ത ലോട്ടറികളുമായി ചെല്ലയ്യ മടങ്ങി. ശേഷമാണ് ഇദ്ദേഹത്തെ തേടി ആ മഹാഭാഗ്യം എത്തിയത്. ചെല്ലയ്യയുടെ കൈവശമുണ്ടായിരുന്ന യുബി 532395 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. വിഷു ബംപര്‍ ഒന്നാം…
Read More