ദുബായില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികളെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ‘മുസ്ലീങ്ങളായ അയല്ക്കാര്ക്ക് ഇഫ്താറിന് ഹിന്ദു ഭക്ഷണമായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് മലയാളി ദമ്പതികള്‍ ദുരന്തത്തില്‍ അകപ്പെട്ടതെന്ന് ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഏതായാലും ഷമയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ വരുന്നത്. ‘ഞങ്ങള്‍ പ്രവാസികള്‍ക്ക് ഹിന്ദു സദ്യ മുസ്ലിം സദ്യ എന്നൊന്നും ഇവിടെങ്ങളില്‍ ഇല്ല.. ഞങ്ങള്‍ മലയാളികള്‍ ഓരോ ആഘോഷവും ഒഴിവു ദിവസങ്ങളിലും കൊണ്ടാടും.. ഓണം കഴിഞ്ഞാലും അടുത്ത ഓണം വരുന്നത് വരെ ഓണഘോഷം നടത്തും ..’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘വിഷു സദ്യ എങ്ങനെ ഹിന്ദു മീല്‍ ആയി, സദ്യ ഒരിക്കലും ഒരു മതത്തിന്റെയും സ്വന്തം അല്ല, എങ്ങനെ ഇങ്ങനെ വര്‍ഗീയത കുത്തി കേറ്റാന്‍ പറ്റുന്നു’ എന്നാണ് മറ്റൊരാള്‍…
Read More