വ്യത്യസ്ഥതയാര്‍ന്ന പ്രമേയം കൊണ്ടും ആഖ്യാനത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമാകുകയാണ് ‘വിസിറ്റന്റ്’ എന്ന ഹ്രസ്വചിത്രം. സ്വപ്നത്തിനുള്ളിലെ സ്വപ്നത്തിന്റെ കഥ പറയുന്ന ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കുവൈറ്റിലെ മലയാളി കൂട്ടായ്മയാണ്. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒറ്റഷോട്ടിലാണ് ഒരുക്കിയിരിക്കുന്നത്. സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രം തീര്‍ത്തും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകരും പറയുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ സംഘര്‍ഷങ്ങളുടെ ചിത്രം കൂടിയാണിത്. എസ്. കെ. പ്രൊഡക്ഷന്‍സിനുവേണ്ടി സിറാജ് കിത് നന്തിയാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ: വിനു സ്നൈപ്പേഴ്സ്, അസോസിയേറ്റ് ഡയറക്ടര്‍: ആദര്‍ശ് ഭുവനേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അജിത് മേനോന്‍, സ്റ്റില്‍സ്: നിഖിന്‍ വിശ്വം, ആദര്‍ശ് ഭുവനേശ്, ഡോ. ഗിരീഷ് കൃഷ്ണന്‍, ആദര്‍ശ് എസ് കുമാര്‍, ലിനോ ജി അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Read More