വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനുള്ള ശിക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതി വൈകാതെ പ്രഖ്യാപിക്കും. ശിക്ഷാ പ്രഖ്യാപനത്തിനായി കോടതി ചേര്‍ന്നു. പ്രതി കിരണ്‍ കുമാറിനെ ജഡ്ജി അടുക്കലേക്ക് വിളിപ്പിച്ച ശേഷം ശിക്ഷ സംബന്ധിച്ച് എന്തെങ്കിലുംപറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഈ സമയത്ത് അച്ഛന് ഓര്‍മ്മക്കുറവുള്ള ആളാണെന്നും നോക്കാന്‍ വേറെയാരുമില്ല. അച്ഛന് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കിരണ്‍കുമാര്‍ പറഞ്ഞത്. ഇതുകൂടാതെ അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ട്. തന്റെ പ്രായവും മാതാപിതാക്കളുടെ പ്രായവും പരിഗണിക്കണമെന്നും കിരണ്‍ കുമാര്‍ കോടതിയോട് അപേക്ഷിച്ചു. കേസില്‍ സാക്ഷികളായിരുന്ന കിരണ്‍ കുമാറിന്റെ മാതാപിതാക്കള്‍ വിചാരണ വേളയില്‍ മകന് അനുകൂലമായി കൂറുമാറിയിരുന്നു. ആ സമയത്തില്ലായിരുന്ന ഓര്‍മക്കേട് ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്നും പൊതുസമൂഹം കിരണ്‍കുമാറിനോട് ചോദിക്കും.
Read MoreTag: vismaya
വിസ്മയ കേസ്: കിരണ്‍ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല, പെൻഷന് പോലും സാധ്യതയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സ്ത്രീധന പീഡനത്തിനിരയായി ജീവനൊടുക്കിയ വിസ്മയയുടെ ഭർത്താവ് കിരണ്‍കുമാറിനെ സർവീസിൽ നിന്നും സർക്കാർ പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അന്വേഷണ വിധേയമായി ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കേരള സിവിൽ സർവീസ് ചട്ട 11 (8) പ്രകാരമാണ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വിസ്മയ മരിച്ചതിന് പിന്നാലെ അറസ്റ്റിലായ കിരണ്‍ നിലവിൽ റിമാൻഡിലാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരണ്‍. അറസ്റ്റിലായ ശേഷം ഇയാളോട് മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടിയിരുന്നു. ഈ വിശീദകരണം പരിശോധിക്കുകയും പോലീസ് അന്വേഷണത്തിൽ കുറ്റക്കാരനെന്ന് ഉറപ്പായ ശേഷവുമാണ് നടപടിയുണ്ടായത്. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ലെന്നും പെൻഷന് പോലും സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ നടപടിയിൽ സന്തോഷമുണ്ടൈന്ന് വിസ്മയയുടെ കുടുംബവും പ്രതികരിച്ചു. കഴിഞ്ഞ ജൂണ്‍ 21-നാണ്…
Read Moreകിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി വീണ്ടും മാറ്റി; കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പോലീസ്
കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി 22ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വാദം കേൾക്കേണ്ടതിനാലാണ് മാറ്റിയത്. കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി ഈമാസം 6ന് തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നതിനെതിരെ എപിപി നിരത്തിയ വാദഗതി കോടതി പ്രത്യക്ഷത്തിൽതന്നെ അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനെതുടർന്നാണ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. കൂടാതെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കിരണിന് കോവിഡ് ബാധയെ തുടർന്ന് അന്വേഷണം പൂർത്തിയാക്കുന്നതിന് മുന്‍പ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതിനിടയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ നൽകിയ ഹർജി തെറ്റുതിരുത്തി നൽകാനായി തിരികെ നൽകി. ഈ ഹർജി 26ന് പരിഗണിച്ചേക്കും. കഴിഞ്ഞ ജൂണ്‍ 21ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച…
Read Moreമരണവെപ്രാളത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല ! തൂങ്ങിമരിച്ചത് കണ്ടവര്‍ കിരണിന്റെ വീട്ടുകാര്‍ മാത്രം; വിസ്മയയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക് ?
ശാസ്താംകോട്ടയില്‍ ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നു കരുതപ്പെടുന്ന വിസ്മയയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. മാത്രമല്ല വിസ്മയ കെട്ടിത്തൂങ്ങി നിന്നത് ഭര്‍ത്താവിന്റെ വീട്ടുകാരല്ലാതെ കണ്ട മറ്റാരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്. പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കൊലപാതകത്തിലേക്കാണ്. ഭര്‍ത്താവിന്റെ മര്‍ദ്ദനവിവരങ്ങളുടെ ചിത്രങ്ങള്‍ കുടുംബത്തിന് വാട്സാപ്പില്‍ അയച്ചതിന്റെ പ്രതികാരമാവാം ഇതെന്നും സംശയമുണ്ട്. വിസ്മയയുടെ അമ്മയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കവിളിന് മര്‍ദ്ദനമേറ്റ ചിത്രങ്ങളും കൂട്ടൂകാരിക്ക് അയച്ചു കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവര്‍ മരണ വെപ്രാളത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യും. ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തില്‍ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളില്‍ കുരുക്കു മറുകിയാകും മരണം. ഇത്തരം തെളിവുകളും കെട്ടിതൂക്കല്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്കുന്നു. തൂങ്ങി മരിക്കുമ്പോള്‍ ശരീരം…
Read Moreകിരണിന്റെ അമ്മയും മര്‍ദ്ദിക്കുമായിരുന്നു ! ബന്ധുക്കളെ ഫോണ്‍വിളിച്ചാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്ന് ഭീഷണി; ഫാദേഴ്സ് ഡേയ്ക്ക് മെസേജ് അയച്ചപ്പോള്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചു…
തന്റെ മകളെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും മര്‍ദ്ദിക്കുമായിരുന്നുവെന്ന് വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍. മദ്യത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്കും അടിമയായ കിരണ്‍ തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ഫാദേഴ്സ് ഡേയ്ക്ക് മേസേജ് അയച്ചതിന് ഫോണ്‍ തല്ലിപൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭര്‍ത്താവ് കിരണിനെന്ന് വിസ്മയയുടെ അമ്മ അതേസമയം, മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭര്‍ത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിത പറഞ്ഞു. മകള്‍ക്ക് പഠിക്കാനുള്ള പണം പോലും കിരണ്‍ നല്‍കിയിരുന്നില്ലെന്ന് സജിത പറഞ്ഞു. വിസ്മയ ഫോണ്‍ ചെയ്ത് എന്നോട് പഠനത്തിനുള്ള പണം ചോദിച്ചിരുന്നു. ബന്ധുക്കളെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ല, കണ്ടാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്നും മകള്‍ പറഞ്ഞതായി അമ്മ പറഞ്ഞു. കിരണ്‍ കുമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Read More