കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി 22ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വാദം കേൾക്കേണ്ടതിനാലാണ് മാറ്റിയത്. കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി ഈമാസം 6ന് തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നതിനെതിരെ എപിപി നിരത്തിയ വാദഗതി കോടതി പ്രത്യക്ഷത്തിൽതന്നെ അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനെതുടർന്നാണ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. കൂടാതെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കിരണിന് കോവിഡ് ബാധയെ തുടർന്ന് അന്വേഷണം പൂർത്തിയാക്കുന്നതിന് മുന്‍പ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതിനിടയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ നൽകിയ ഹർജി തെറ്റുതിരുത്തി നൽകാനായി തിരികെ നൽകി. ഈ ഹർജി 26ന് പരിഗണിച്ചേക്കും. കഴിഞ്ഞ ജൂണ്‍ 21ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച…
Read MoreTag: vismayam kollam
സ്ത്രീധനം വീണ്ടും വില്ലനാകുമ്പോൾ; കൊല്ലത്ത് ഇരുപത്തിനാലുകാരി ഭർതൃ വീട്ടിൽ തൂങ്ങിയ നിലയിൽ; മർദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങൾ വീട്ടുകാരുടെ പക്കൽ ;കൊലപാതകമെന്ന് ബന്ധുക്കൾ
കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലർച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ വീട്ടിൽ എത്തുന്നതിന് മുമ്പ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.
Read More