വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചികിത്സ1. പുറമേ പുരട്ടുന്ന മരുന്നുകള്‍2. അകത്തേക്ക് കഴിക്കുന്നമരുന്നുകള് സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍, മെലനോസൈറ്റ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍.3.ഫോട്ടോതെറാപ്പി(Phototherapy)വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.4.വെളളപ്പാണ്ട് സർജറി(Vitiligo surgery) രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.സ്കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. എപിഡെർമൽ ഓട്ടോഗ്രാഫ്റ്റ്സ് (epidermal autografts), മെലാനോസൈറ്റ് കൾച്ചർ (Melanocyte Culture) എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്. വെള്ളപ്പാണ്ട് ഉള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?· വൈകാരിക സമ്മര്‍ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കുക, തൊലിയില്‍ നിറമില്ലായെന്നതൊഴിച്ചാല് അവിടത്തെതൊലി തികച്ചും സാധാരണമായി കാണപ്പെടുന്നു. · ആഹാരത്തില്‍ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാല്‍ സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികൾക്കുമെ ന്നതുപോലെ ഇവർക്കും നല്ലതാണ്. · നിങ്ങളുടെ സംശയങ്ങളും ഉത്കണ്ഠകളും…
Read MoreTag: vitiligo
എല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ? ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?
പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ കണ്ണുകളെയും വെള്ളപ്പാണ്ട് ബാധിക്കാം. വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, Alopecia areata (ഭാഗികമായ കഷണ്ടി), അടോപിക് ഡെർമറ്റൈറ്റിസ് (Atopic dermatitis), സോറിയാസിസ് (Psoriasis), ലൈക്കൻ പ്ലാനസ്(Lichen planus), DLE, വരണ്ട ചർമം(Dry skin) എന്നീ ത്വക്ക് രോഗങ്ങളും കാണാറുണ്ട്. അതുപോലെതന്നെ പ്രമേഹം(Diabetes), തൈറോയ്ഡ് രോഗങ്ങൾ (Thyroid diseases), ഡിസ്പെപ്സിയ( Dyspepsia) എന്നിവയും കാണാറുണ്ട്. പാരമ്പര്യമായി ഉണ്ടാകുന്നതാണോ?പാരമ്പര്യം ഒരു ഘടകമാണ്. ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വെള്ളപ്പാണ്ട് ബാധിക്കുന്നുണ്ട്. പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. വെള്ളപ്പാണ്ട് ബാധിച്ച 20% – 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വെള്ളപ്പാണ്ട് കണ്ടുവരുന്നുണ്ട്. എന്നാല്‍ തൊട്ടു പകരില്ല. ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയതുകൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ…
Read Moreവെള്ളപ്പാണ്ട് പകരുമോ? അസുഖം വരുന്നതെങ്ങനെ
വെള്ളപ്പാണ്ട് (vitiligo) ഉണ്ടായിരുന്ന പ്രശസ്ത കലാകാരന് മൈക്കിള്‍ ജാക്സന്റെ ഓര്‍മ്മ ദിനമാണ് ലോക വെള്ളപ്പാണ്ട് ദിനമായി ആചരിച്ചു വരുന്നത്. അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറമല്ല, കഴിവും കഠിനാധ്വാനവുമാണ് നമ്മുടെ യോഗ്യത നിര്‍ണയിക്കുന്നതെന്ന്. എന്നാല്‍, ഒരു ദശാബ്ദത്തിലേറെയായിട്ടും വെള്ളപ്പാണ്ടിനെക്കുറിച്ച് പല മിഥ്യാധാരണകളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ?അല്ല. ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ട്. അതുകൊണ്ടുതന്നെ ഇത് ബാധിച്ചവരെ കല്യാണം കഴിക്കാനോ ഒരുമിച്ച് താമസിക്കാനോ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ കളിക്കാനോ ഒരു തടസവുമില്ല. വെള്ളപ്പാണ്ട് അണുബാധയാണോ?അല്ല. ചര്‍മ്മത്തിനു നിറം നല്കുന്ന കോശമായ മെലാനോസൈറ്റിനോട് (Melanocyte) നമ്മുടെ തന്നെ രോഗപ്രതിരോധശക്തി പ്രതികരിക്കുന്നതു മൂലം മെലാനോസൈറ്റിന്റെ പ്രവര്‍ത്തനം കുറയുകയും ചില ഭാഗങ്ങളില്‍ മെലാനിന്‍ (Melanin) എന്ന പിഗ്മെന്റ് കുറയുകയും ചെയ്യുന്നു. മെലാനോസൈറ്റിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രാസവസ്തുക്കളുടെയും വളർച്ചാഘടക ത്തിന്റെയും…
Read Moreകാന്‍സറിനെ സധൈര്യം നേരിട്ട മംമ്ത മോഹന്‍ദാസ് ഇപ്പോള്‍ മറ്റൊരു രോഗത്തിന്റെ പിടിയില്‍ ! ആത്മവിശ്വാസം നിറയ്ക്കുന്ന പോസ്റ്റുമായി നടി…
മലയാള സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് നടി മംമ്ത മോഹന്‍ദാസ്. രണ്ടു തവണ കാന്‍സറിന്റെ പിടിയില്‍ നിന്ന് നടിയെ മോചിപ്പിച്ചതും ഈ ആത്മവിശ്വാസമാണ്. തന്റെ ഇരുപതുകളില്‍ കാന്‍സര്‍ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട മംമ്ത, ഈ രോഗാവസ്ഥ നേരിട്ട അനേകം പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തിയുമാണ്. ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ മംമ്ത സിനിമാ ഷൂട്ടിംഗിലും വ്യാപൃതയായിരുന്നു. ഇപ്പോള്‍ മേക്കപ്പ് തുടച്ചു മാറ്റിയ മുഖത്തോടുകൂടിയാണ് മംമ്ത വീണ്ടും എത്തിയിരിക്കുന്നത്. തന്റെ തൊലിപ്പുറത്തു സംഭവിച്ച ഒരു വലിയ മാറ്റം എന്തെന്ന് പറഞ്ഞുകൊണ്ടുള്ള വരവാണ് ഈ ചിത്രങ്ങള്‍. ആത്മവിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയില്‍ മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുകയാണ് മംമ്ത വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്കുരോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. അതിനാല്‍ തന്റെ തൊലിപ്പുറത്തെ യഥാര്‍ത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി വിറ്റിലിഗോ, ഓട്ടോഇമ്മ്യൂണ്ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ മംമ്തയുടെ…
Read More