കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ട്രോള്‍ വിഷയം പരസ്പരം സീരിയലിലെ അവസാന രംഗങ്ങളായിരുന്നു. ഒടുവില്‍ പരസ്പരം സീരിയലിലെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ്‌സീരിയലിലെ കേന്ദ്ര കഥാപാത്രം വിവേക് ഗോപന്‍ രംഗത്തെത്തിയിരിക്കുകയാണ്. യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്നു നില്‍ക്കുന്ന ക്ലൈമാക്‌സ് അന്നേ വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്‌സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങിനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. ക്യാപ്‌സൂള്‍ ബോംബ് വിഴുങ്ങി ഒടുവില്‍ കഥയിലെ നായിക ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജും മരിക്കുന്നതാണ് സീരിയല്‍ ക്ലൈമാക്‌സ്. രണ്ടു പേരും മരിക്കുന്നതിനെ കുറിച്ചും ഒരു പാട് ആളുകള്‍ സങ്കടമറിയിച്ചിരുന്നു എന്നാല്‍ ക്ലൈമാക്‌സ് എന്ന രീതിയിലേക്ക് വരണമെങ്കില്‍ അത്തരം ഒരു കാര്യം…
Read More