തൃശൂർ: നാളെ ഇന്ത്യ മുഴുവൻ സ്വാതന്ത്ര്യദിനം കൊണ്ടാടുന്പോൾ വിയ്യൂർ ജയിലിലെ തടവുകാരുടെ ശബ്ദം സ്വാതന്ത്ര്യം ആഘോഷിക്കും. നാളെ റേഡിയോ മിർച്ചിയെ റേഡിയോ ജോക്കികളായി രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ശ്രോതാക്കൾ കേൾക്കുക വിയ്യൂർ ജയിലിലെ തടവുകാരുടെ ശബ്ദമാണ് – മിർച്ചിയിലെ നാളത്തെ റേഡിയോ ജോക്കികൾ വിയ്യൂരിലെ തടവുകാരാണ്. ചരിത്രത്തിലേക്കാണ് ഈ ജോക്കികൾ ശബ്ദവുമായി കടന്നെത്തുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്കുള്ള ശിക്ഷയായി തടവു ശിക്ഷ അനുഭവിക്കുന്നവർക്ക് തങ്ങളുടെ ശബ്ദം തടവറയ്ക്കു പുറത്തേക്ക് പോകുന്നത് സ്വാതന്ത്ര്യദിനത്തിൽ ഏറെ സന്തോഷം തരുന്ന കാര്യമാണ്. സ്വാതന്ത്ര്യമില്ലായ്മയും അതിന്റെ വേദനകളും സ്വാതന്ത്ര്യത്തിന്റെ സുഖവും ഏറ്റവുമധികം അറിയുന്നതും അനുഭവിക്കുന്നതും ആഗ്രഹിക്കുന്നതും തടവുകാരാണെന്നതുകൊണ്ടുതന്നെ സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കാൻ ഏറ്റവും അനുയോജ്യർ അവരാണെന്നതുകൊണ്ടാകാം എഫ്എം റേഡിയോക്കാർ അവരെ ജോക്കികളായി തങ്ങളുടെ ശ്രോതാക്കളോട് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിപ്പിക്കാൻ തീരുമാനിച്ചത്. തടവുകാർക്ക് അവരുടെ സ്വാതന്ത്ര്യദിന ചിന്തകളും അനുഭവങ്ങളും പങ്കുവയ്ക്കാൻ ഒരു വേദിയൊരുക്കുക…
Read MoreTag: viyyur central jail
മേലനങ്ങാതെ തിന്നും കുടിച്ചും കഴിയാമെങ്കില്‍ പിന്നെ എന്തിനു പരോള്‍ ! കൊടി സുനി പരോള്‍ വേണ്ടെന്നു വച്ച് ജയിലില്‍ കഴിയാനുള്ള കാരണങ്ങള്‍ നിരവധി…
ടിപി വധക്കേസിലെ പ്രതി കൊടിസുനി നടത്തിയ ഫോണ്‍വിളികളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റഷീദ് എന്ന തടവുകാരന് മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന്റെ ചുവടുപിടിച്ചാണ് കൊടി സുനിയുടെ ഫോണ്‍വിളികളെക്കുറിച്ചും അന്വേഷണം. ജയില്‍ മേധാവിയുടെ ഇതിനായുള്ള കത്ത് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചേക്കും എന്നാണ് വിവരം.സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്കിയ റിപ്പോര്ട്ടിന്മേലാണ് ജയില്‍ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നടപടി. തടവുകാരുടെ ഫോണ്‍വിളി ജയില്‍ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലായിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ടിപി കേസില്‍ കൊടി സുനി ഒഴികെയുള്ള പ്രതികളെല്ലാം പരോളിലാണ്. കോവിഡ് പരോളിന് കൊടി സുനിക്ക് താല്‍പ്പര്യവുമില്ല. പുറത്തിറങ്ങാതെ ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നോക്കുന്നതിനോടാണ് താല്‍പ്പര്യം. പരോളില്‍ ഇറങ്ങിയ സമയത്തുണ്ടായ സ്വര്‍ണ്ണ കടത്ത് കേസായിരുന്നു കൊടി സുനി ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് സൂചന. നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന…
Read More