ഐഡിയയും വോഡഫോണും ഉടനൊന്നും ലയിക്കാന്‍ സാധ്യതയില്ല ! വിലങ്ങുതടിയാവുന്നത് വോഡഫോണിന്റെ ബാധ്യതയായ 4,700 കോടി രൂപ; വിപണിയില്‍ കൂപ്പുകുത്തി ഐഡിയ…

രാജ്യത്തെ മുന്‍നിര ടെലികോം സേവനധാതാക്കളായ വോഡഫോണിന്റെയും ഐഡിയയുടെയും ലയനം അനന്തമായി നീളും. നിലവിലെ എല്ലാ കുടിശികകളും തീര്‍ത്തിട്ടു മതി ലയിക്കലെന്നതാണ് ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. നേരത്തെ രണ്ടു കമ്പനികളും ചേര്‍ന്ന് 300 കോടി ഡോളര്‍ ( ഏകദേശം 19,000 കോടി രൂപ) കുടിശിക തീര്‍ക്കേണ്ടതുണ്ടായിരുന്നു. ഇതു തീര്‍ത്തെങ്കിലും വോഡഫോണ്‍ ഇന്ത്യ 4,700 കോടി രൂപ കുടിശിക തീര്‍ക്കാനുണ്ടെന്നതാണ്. വണ്‍ടൈം സ്‌പെക്ട്രം ചാര്‍ജായാണ് ഇത്രയും തുക നല്‍കാനുള്ളത്. ഈ കുടിശിക തീര്‍ക്കാതെ രണ്ടു കമ്പനികള്‍ക്കും ഒരിക്കലും ലയിക്കാനാവില്ല. ഇതോടെ ഐഡിയയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച ഐഡിയ ഓഹരികള്‍ 7.12 ശതമാനം ഇടിഞ്ഞ് 52.25 രൂപയിലെത്തി. കഴിഞ്ഞ ജനുവരിയില്‍ 115 രൂപ വരെ എത്തിയ ഓഹരിയാണ് ഇപ്പോള്‍ കുത്തനെ താഴോട്ടു പോയിരിക്കുന്നത്. ടെലികോം വിപണിയിലെ ശക്തരായ ഭാര്‍തി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവരെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് വോഡഫോണും ഐഡിയയും…

Read More