ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷന് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ‘വോയ്സ് ഓഫ് ഇന്ത്യ’ എന്ന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ‘ ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍, വികസന സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവ ജനതക്ക് മുന്പില് പങ്കുവെക്കാനുള്ള ഒരു വേദിയാണ് ‘വോയിസ് ഓഫ് ഇന്ത്യ’. ആഗസ്റ്റ് 14ന് രാത്രി 12 മണി മുതല്‍ യൂട്യൂബ് ലൈവിലൂടെ പ്രോഗ്രാം പ്രക്ഷേപണം ചെയ്യും. അന്തര്‍ദേശീയ, ദേശീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള യുവ സമൂഹവും വോയിസ് ഓഫ് ഇന്ത്യയുടെ ഭാഗമായി തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കാന്‍ എത്തും. പങ്കെടുക്കുന്ന മുഴുവന്‍പേരും അവരവരുടെ മാതൃഭാഷയില്‍ ആണ് തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുന്നത് എന്നതാണ് ഈ പരിപാടിയെ…
Read More