പഹൊവ: ഹവായ് ദ്വീപ് നിവാസികളെ കൂടുതല്‍ ഭീതിയിലാക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്യ കിലോയ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് പുറന്തള്ളപ്പെടുന്ന ലാവയുടെ സ്വഭാവം മാറിയതാണ് നാട്ടുകാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുന്നത്.അഗ്നി പര്‍വതത്തില്‍ നിന്ന് പുറപ്പെടുന്ന ലാവ നേരത്തെ കെട്ടിക്കിടന്നിരുന്ന ഭൂഗര്‍ഭ ലാവയുമായി ചേര്‍ന്നാണ് കൂടുതല്‍ ചൂടേറിയതായി മാറിയത്. ഇതോടൊപ്പം ഇവയുടെ ദ്രവസ്വഭാവവും കൂടി. 1955 മുതല്‍ ഭൂമിക്കടിയില്‍ പുറത്തേക്കു വരാനാകാതെ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതുതായി രൂപപ്പെട്ട ലാവ ചേര്‍ന്നതാണു പ്രശ്നം രൂക്ഷമാക്കിയത്. അതിനിടെ പല വിള്ളലുകളില്‍ നിന്നുള്ള ലാവാ പ്രവാഹം കൂടിച്ചേരുന്നതും ഭീഷണിയായിട്ടുണ്ട്. നാശനഷ്ടങ്ങളും വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടാണ് ഒരു വിള്ളലില്‍ നിന്ന് അപ്രതീക്ഷിതമായി ലാവ പുറത്തേക്കു ചാടിയത്. ഇത് റോഡിലൂടെ ഉരുകിയൊലിച്ചെത്തിയതോടെ നാലു വീടുകള്‍ കൂടി കത്തി നശിച്ചു. ഇതിനിടയില്‍ ഒറ്റപ്പെട്ടു പോയ താമസക്കാരെ ഹെലികോപ്ടറിലെത്തിയാണു രക്ഷപ്പെടുത്തിയത്. റോഡിലുണ്ടായ ചെറിയ തോതിലുള്ള ലാവാപ്രവാഹം ഭീഷണിയാകില്ലെന്നായിരുന്നു ആദ്യം കരുതിയത്.…
Read More