30 മീറ്റര്‍ മുകളില്‍ നിന്ന് ഒരു കാര്‍ താഴെ വീണാല്‍ എന്താകും അവസ്ഥ. തവിടുപൊടിയാകും എന്നായിരിക്കും പലരും വിചാരിക്കുന്നത്. ഒന്നല്ല, പല കാറുകള്‍ ഇങ്ങനെ വീഴുന്നതാണ് വോള്‍വോ പുറത്തുവിട്ട ഈ വിഡിയോയില്‍ ഉള്ളത്. കാറുകള്‍ വീഴുന്നതല്ല, വീഴ്ത്തുന്നതാണെന്നു മാത്രം. കാറുകളിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള വോള്‍വോയുടെ പരീക്ഷണങ്ങളുടെ ഭാഗമാണിത്. ആഗോളതലത്തില്‍ വാഹന സുരക്ഷ വിലിയിരുത്തുന്ന ഗ്ലോബല്‍ എന്‍സിഎപി പോലുള്ള ഏജന്‍സികളുടെ മാനദണ്ഡങ്ങളേക്കാള്‍ കടുപ്പമാണ്, ഈ വിഡിയോയില്‍ വോള്‍വോ പങ്കുവയ്ക്കുന്ന പരീക്ഷണം. മുപ്പതു മീറ്റര്‍ ഉയരമുള്ള ക്രെയിനില്‍ കാര്‍ മുകളിലേക്ക് എടുത്ത് പെട്ടെന്നു താഴേക്ക് ഇടുകയാണ്. വലിയ ഒരു കൂട്ട ഇടിയില്‍ ഉണ്ടാവുന്ന ആഘാതം ഇതിനുണ്ടാവും. ഇത്തരം ഘട്ടത്തില്‍ കാറിലെ സുരക്ഷാ സംവിധാനം എത്രത്തോളം ഫലപ്രദമെന്നും അതെങ്ങനെ മെച്ചപ്പെടുത്താം എന്നുമാണ് കമ്പനി പരിശോധിക്കുന്നത്. സാധാരണ ക്രാഷ് ടെസ്റ്റില്‍ ഇത്തരമൊരു യഥാര്‍ഥ സാഹചര്യം സൃഷ്ടിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും ഇത്തരം…
Read MoreTag: volvo
കട്ടപ്പുറത്തു നിന്നിറങ്ങാനാകാതെ കെ.യു.ആര്.ടി.സിയുടെ ലോഫ്ളോര്‍ ബസുകള്‍ ! കൊച്ചിയില്‍ കേടായിക്കിടന്നു നശിക്കുന്നത് ലാഭത്തില്‍ ഓടിയിരുന്ന 50 ബസുകള്‍…
കൊച്ചി ഡിപ്പോ കെ.യു.ആര്.ടി.സി ലോഫ്ളോര്‍ ബസുകളുടെ ശവപ്പറമ്പാകുന്നു. കൊച്ചിയിലെ ആസ്ഥാനമന്ദിരത്തില്‍ അറ്റകുറ്റപണിക്കായി കയറ്റിയിരിക്കുന്ന അമ്പതില്‍ അധികം ബസുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ കെ.എസ്.ആര്.ടി.സി നട്ടംതിരിയുമ്പോഴാണ് അനുബന്ധ സ്ഥാപനത്തിലെ ഈ കെടുകാര്യസ്ഥതയും സ്വയം നശീകരണവും. ഒരു കോടിയോളം വിലവരുന്ന അമ്പത് വോള്‍വോ ലോ ഫ്ളോര്‍ ബസുകള്‍ വെയിലും മഴയുമേറ്റ് നശിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പൊട്ടിയ ചില്ല് മാറ്റുന്നത് മുതല്‍ എന്ജിന് പണിവരെ ചെയ്യാനായി കയറ്റിയിട്ടിരിക്കുകയാണിതെല്ലാം. അതും ആസ്ഥാനത്തെ പറമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബസുകള്‍ പലതും കാടുകള്‍ കയറി തുടങ്ങിയിട്ടും അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ലോഫ്ളോര്‍ ബസുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവ് വഹിക്കേണ്ടത് കെ.യു.ആര്.ടി.സിയാണ്. ഈ ഇനത്തില്‍ കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയതോടെ അറ്റകുറ്റപ്പണി നടത്താനാകില്ലെന്ന് വാഹന നിര്‍മ്മാതാക്കള്‍ ചുമതലപ്പെടുത്തിയ ഡീലര്‍ പറയുന്നത്. ഇക്കാര്യം മാസങ്ങള്‍ക്കു മുമ്പേ കോര്‍പ്പറേഷനെ അറിയിച്ചിരുന്നെങ്കിലും ഇന്നു വരെ…
Read More