മംഗളുരു: ആശിച്ചു വാങ്ങിച്ച കാര്‍ രണ്ടാം ദിവസം തന്നെ കേടായതിന്റെ നിരാശയിലാണ് മംഗളുരു എം.എല്‍.എ മൊഹിദീന്‍ ബാവ. 1.65 കോടി രൂപ വിലയുള്ള ബാവയുടെ വോള്‍വോ എക്‌സ്.സി ടി9കാര്‍ കേടാകാന്‍ കാരണം പെട്രോള്‍ പമ്പിലെ ഒരു ജീവനക്കാരന് സംഭവിച്ച കൈയ്യബദ്ധമാണ്. പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാണ് ഇയാള്‍ പണി പറ്റിച്ചത്. സംഭവ സമയത്ത് എം.എല്‍.എയുടെ മകനാണ് കാറുമായി പമ്പില്‍ എത്തിയത്. ഉടന്‍ തന്നെ പമ്പ് ജീവനക്കാരന്‍ കാറിനുള്ളില്‍ ഡീസല്‍ നിറച്ചു. എം.എല്‍.എയുടെ മകന്‍ പമ്പ് ജീവനക്കാരന് സംഭവിച്ച അബദ്ധം തിരിച്ചറിയുമ്പോഴേക്കും പെട്രോള്‍ ടാങ്കില്‍ ഡീസല്‍ നിറഞ്ഞിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം എസ്.യു.വികളും ഡീസല്‍ കാറുകളാണ്. ഈ ധാരണയിലാകാം പമ്പ് ജീവനക്കാരന് അബദ്ധം പറ്റിയതെന്ന് എം.എല്‍.എയുടെ മകന്‍ പറയുന്നു. എന്നിരുന്നാലും ഇതിന്റെ പേരില്‍ പമ്പ് ജീവനക്കാരനെ പഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വാഹനം ഉടന്‍ സര്‍വീസ് സെന്ററില്‍ എത്തിക്കുകയും ചെയ്തു. പെട്രോള്‍…
Read More