ബാനറുകള്‍ സ്ഥാപിച്ചും ആട്ടിറച്ചി വിതരണം ചെയ്തും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങളുടെ വിശ്വാസവും സ്നേഹവും നേടിയാണ് തിരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. നാഗ്പുരില്‍ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗണ്‍സിന്റെ (എംഎസ്ടിസി) ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടും താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ കാര്യവും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. വോട്ടര്‍മാര്‍ മിടുക്കരാണെന്നും എല്ലാ സ്ഥാനാര്‍ഥികളില്‍ നിന്നും പാരിതോഷികം സ്വീകരിക്കുമെന്നും എന്നാല്‍ അവര്‍ വോട്ടു ചെയ്യുന്നത് അവര്‍ക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാര്‍ഥിക്ക് മാത്രമാണെന്നും ഗഡ്കരി പറഞ്ഞു. ”സ്ഥാനാര്‍ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പോസ്റ്ററുകള്‍ ഒട്ടിച്ചും പാരിതോഷികങ്ങള്‍ നല്‍കിയുമാണ്. പക്ഷേ, അത്തരം തന്ത്രങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി. ഓരോ കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. വോട്ടര്‍മാര്‍ വളരെ മിടുക്കരാണ്” അദ്ദേഹം…
Read MoreTag: voters
വോട്ടര്‍ പട്ടിക ക്രമക്കേട് രണ്ടാംഭാഗം ! ഇത്തവണ കണ്ടെത്തിയത് ഒരേ വോട്ടര്‍ക്ക് പല മണ്ഡലങ്ങളിലും വോട്ടുള്ളതായി; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
കേരളത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ പുതിയ അധ്യായം തുറന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പക്ഷം. പല മണ്ഡലത്തില്‍ വോട്ടുള്ളവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്കി. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. കല്യാശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ 537 ആണ്. ചേര്‍ത്തലയില്‍ പൂഞ്ഞാറിലും അരൂരിലും ഉള്ളവര്‍ക്ക് വോട്ട് ആകെ 1205. കോണ്‍ഗ്രസുകാര്‍ ചേര്‍ത്താലും കമ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ആരോപണത്തിനുള്ള മറുപടിയായി ചെന്നിത്തല പറഞ്ഞു. കള്ളവോട്ടര്‍മാരെ ചേര്‍ത്തതും സിപിഎമ്മുകാരെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന് മനസിലായി. നിയമസഭയില്‍…
Read Moreവോട്ടു കിട്ടാനുള്ള പെടാപ്പാട് ! വോട്ടര്‍മാരെ സ്വാധീനിക്കാനായി അവരുടെ ഷൂ പോളീഷ് ചെയ്ത് സ്ഥാനാര്‍ഥി…
ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും വോട്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. വോട്ടിനായി എന്തും ചെയ്യാന്‍ സന്നദ്ധരായി സ്ഥാനാര്‍ഥികളും മുമ്പോട്ടു വന്നിരിക്കുകയാണ്. ചിലര്‍ ആരും ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് വോട്ടിനു വേണ്ടി ചെയ്യുന്നത് എന്നതും കൗതുകമായിരിക്കുകയാണ്. രാഷ്ട്രീയ അമാജന് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഷരദ് സിംഗ് വോട്ടര്‍മാരുടെ ഷൂ പോളീഷ് ചെയ്താണ് വ്യത്യസ്ഥനായത്. ഷരദിന്റെ ചിഹ്നവും ഷൂസ് തന്നെയാണ്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഷൂപോളീഷ് ചെയ്ത് വോട്ട് പിടിക്കാന്‍ ഷരദ് ഇറങ്ങിയിരിക്കുന്നത്. ഇത് സ്വതന്ത്രമായ ചിഹ്നമാണെന്നും മറ്റാരും ഷൂ ചിഹ്നം എടുക്കാന്‍ മുന്നോട്ട് വരില്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും സംഭവം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.
Read More